For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയാണ്.. ഈ മ യൗ കാണുന്നതിന് മുന്‍പ് അറിയാന്‍ 5 കാര്യങ്ങള്‍ കൂടി ഉണ്ട്.

  |

  പുതിയ വര്‍ഷം തുടങ്ങി നാല് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. നാല് മാസത്തിലായി നിരവധി സിനിമകള്‍ തിയറ്ററുകളിലെത്തിയിരുന്നെങ്കിലും വളരെ കുറിച്ച് സിനിമകള്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. മേയ് മാസത്തില്‍ ഇനി റിലീസിനൊരുങ്ങുന്നത് നിരവധി സിനിമകളിലാണ്. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ചാണക്യതന്ത്രം ഇന്ന് റിലീസിനെത്തി.

  മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവും! സൂപ്പര്‍ താരങ്ങള്‍ വേറെയും? പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ..

  മേയ് നാലിന് രണ്ട് സിനിമകളാണ് വരുന്നത്. അതില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ ആണ് വലിയ പ്രധാന്യത്തോടെ എത്തുന്നത്. അടുത്ത വിസ്മയമായിരിക്കും ഈ മ യൗ എന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്. റിലീസിന് മുന്‍പ് തന്നെ ഹിറ്റായി മാറിയ സിനിമ കാണാന്‍ പോവുന്നതിന് മുന്‍പ് അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍ കൂടിയുണ്ട്.

  സെല്‍ഫി എടുക്കാന്‍ ലാലേട്ടന്‍ മതി!ഉമ്മ കൊടുത്തും കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും താരങ്ങളുടെ സ്നേഹം

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ

  അധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ലെന്നും മലയാളത്തില്‍ അറിയപ്പെടുന്ന സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി മാറിയത് വളരെ പെട്ടെന്നായിരുന്നു. വെറും ആറ് സിനിമകളാണ് ലിജോയുടെ സംവിധാനത്തിലെത്തിയത്. അതില്‍ കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ അങ്കമാലി ഡയറീസ് ആയിരുന്നു സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നത്. പുതുമുഖങ്ങളെ മാത്രം അഭിനയിപ്പിച്ച് നിര്‍മ്മിച്ച അങ്കമാലി ഡയറീസിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഈ മ യൗ എന്ന സിനിമയിലെത്തിയത്. സിനിമ കാണാനെത്തുന്നവരുടെ പ്രധാന ആകര്‍ഷണം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ ആണെന്നുള്ളതാണ്.

  പതിനെട്ട് ദിവസത്തെ ഷൂട്ടിംഗ്

  പതിനെട്ട് ദിവസത്തെ ഷൂട്ടിംഗ്

  സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നു എന്ന് പറഞ്ഞതിന് പിന്നാലെ തന്നെ ഈ മ യൗവിന്റെ ഷൂട്ടിംഗും ആരംഭിച്ചിരുന്നു. തീരപ്രദേശത്തെ കഥ പറയുന്ന സിനിമ കൊച്ചി, അടുത്ത പ്രദേശങ്ങളില്‍ നിന്നുമായിരുന്നു ചിത്രീകരിച്ചത്. ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിച്ച് വെറും പതിനെട്ട് ദിവസം കൊണ്ടായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി ദേശീയ പുരസ്‌കാരം നേടിയ പിജെ മാത്യുസാണ് ഈ മ യൗ വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മരണം, മഴ, കടല്‍ എല്ലാം കൂടി മറ്റെരാരു റിയലിസ്റ്റിക് സിനിമയായിരിക്കും ഈ മ യൗ.

  താരങ്ങള്‍..

  താരങ്ങള്‍..

  മുന്‍നിര നായകന്‍മാരോ നായികമാരോ ഉണ്ടെങ്കില്‍ മാത്രമേ സിനിമ വിജയിക്കു എന്ന മുന്‍ധാരണ അങ്കമാലി ഡയറീസിലുടെ ലിജോ മാറ്റിയിരുന്നു. 89 പുതുമുഖങ്ങളായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. ഈ മ യൗ വിന്റെ കാര്യം നോക്കിയാലും അതുപോലെ തന്നെയാണ്. ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, പേളി വില്‍സണ്‍ എന്നിങ്ങനെ മുന്‍പ് കേട്ടിട്ടുള്ള വളരെ ചുരുക്കം ആളുകള്‍ മാത്രമേ സിനിമയിലുള്ളു. ബാക്കിയെല്ലാവരെയും സിനിമയുടെ ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയതാണെന്ന് സംവിധായകന്‍ ആദ്യമേ പറഞ്ഞിരുന്നു.

  പുരസ്‌കാരങ്ങള്‍

  പുരസ്‌കാരങ്ങള്‍

  റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ടാണ് ഈ മ യൗ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലായിരുന്നു മൂന്ന് നേട്ടങ്ങള്‍ സിനിമയ്ക്ക് ലഭിച്ചത്. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയായി പോളി വില്‍സനും, മികച്ച സൗണ്ട് ഡിസൈനിന് രംഗനാഥ് രവിയും പുരസ്‌കാരങ്ങള്‍ നേടി. ഒരു സിനിമയ്ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരമായിരുന്നു ഇത്.

   ആഷിഖ് അബു

  ആഷിഖ് അബു

  രണ്ട് തവണ റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയ്ക്ക് പല മേളകളിലും പ്രദര്‍ശിപ്പിക്കുള്ള ക്ഷണം കിട്ടിയിരുന്നു. അതിനാലാണ് റിലീസ് മാറ്റിയത്. ഒടുവില്‍ മേയ് നാലിന് തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമ ഏറ്റെടുത്തിരിക്കുന്നത് ആഷിഖ് അബുവിന്റെ പപ്പായ ഫിലിംസാണ്. മറ്റൊരു കാര്യം സിനിമയില്‍ നിന്നും പുറത്ത് വിട്ട രണ്ട് ട്രെയിലറുകളും സൂപ്പര്‍ ഹിറ്റായിരുന്നു എന്നതാണ്. കടലോരവാസികളുടെ കഥ പറയുന്നതാണെന്ന് വ്യക്തമാക്കിയായിരുന്നു അവസാനമെത്തി ടീസര്‍ എത്തിയത്.

  English summary
  Five reasons to watch Lijo Jose Pellissery' Ee Ma Yau
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X