twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പദ്മാവതിയെ ഭയക്കുന്ന എല്ലാ 'ഭീകരന്മാരും' ഇന്ന് തിയേറ്ററില്‍ വരണം,നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് പറയൂ

    By Aswini
    |

    വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമൊക്കെ ഇടയില്‍ ഇന്ന് (ജനുവരി 25 ന്) പദ്മാവതി തിയേറ്ററിലെത്തുകയാണ്. ചിത്രത്തിന്റെ പേരില്‍ നായികയെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തിയവര്‍ തിയേറ്ററിലെത്തണം.. നിങ്ങള്‍ പറയുന്ന പ്രശ്‌നം ചിത്രത്തിലുണ്ടോ എന്ന് നോക്കിയിട്ട് ഇനി വാളെടുത്താല്‍ മതി.

    സൂഫി കവിയായിരുന്ന മാലിക് മുഹമ്മദിന്റെ പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി അതേ പേരില്‍ ചിത്രമൊരുക്കുന്നത്. സിനിമയെ കുറിച്ചും അതിന്റെ പേരില്‍ നടന്ന വിവാദങ്ങളെ കുറിച്ചും തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ

     നെഞ്ചിനകത്ത് മോഹന്‍ലാല്‍, അടിപിടി സീന്‍ അവസാനിച്ചു, ക്വീനിലെ ആ രംഗം നെഞ്ചിനകത്ത് മോഹന്‍ലാല്‍, അടിപിടി സീന്‍ അവസാനിച്ചു, ക്വീനിലെ ആ രംഗം

    കഥാപാത്രങ്ങള്‍

    കഥാപാത്രങ്ങള്‍

    രജപുത്ര റാണിയായ പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍വീര്‍ സിങും ഷാഹിദ് കപൂറുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍

    കഥാപശ്ചാത്തലം

    കഥാപശ്ചാത്തലം

    ദില്ലി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിക്ക് മേവാറിലെ രത്തന്‍ സിങ് രാജാവിന്റെ ഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും തുടര്‍ന്നുള്ള യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും രത്തന്‍ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു

    ഇതിവൃത്തം

    ഇതിവൃത്തം

    'പദ്മാവത്' എന്ന കൃതിയില്‍ മേവാറിലെ രജപുത്ര ഭരണാധികാരിയായിരുന്ന റവാല്‍ രത്തന്‍ സിങ്ങിന്റെ ഭാര്യയായാണ് പത്മാവതിയെ ചിത്രീകരിച്ചിരിക്കുന്നത്. അതീവ സുന്ദരിയായിരുന്ന പത്മാവതിയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി 1303 ല്‍ മേവാറിലെ ചിത്തോര്‍ഗഢ് കോട്ട ആക്രമിച്ചതായി ഇതില്‍ പറയുന്നു. മരിച്ചു വീഴും മുമ്പ് രജപുത്രര്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈന്യത്തോട് ശക്തമായി പോരാടി. ഖില്‍ജിക്കു മുമ്പില്‍ കീഴടങ്ങാന്‍ വിസമ്മതിച്ച പദ്മാവതി ഉള്‍പ്പടെയുള്ള രജപുത്ര സ്ത്രീകള്‍ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പദ്മാവതി കാവ്യത്തില്‍ പറയുന്നത്. പദ്മാവതിയെ രജപുത്രര്‍ തങ്ങളുടെ ധീരവനിതയായി കരുതിപ്പോരുന്നു.

    ചിത്രത്തിനെതിരെ പ്രതിഷേധം

    ചിത്രത്തിനെതിരെ പ്രതിഷേധം

    ചിത്രീകരണം തുടങ്ങിയതു മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന അഭ്യൂഹം രജപുത്ര സമുദായത്തെ ചൊടിപ്പിച്ചു. ഖില്‍ജിക്കു മുമ്പില്‍ കീഴടങ്ങാതെ ജീവത്യാഗം ചെയ്ത പദ്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവുമായാണ് രാജസ്ഥാനിലെ രജപുത് കര്‍ണി സേന പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.

    ഇല്ല എന്ന് പറഞ്ഞിട്ടും ഭീഷണി

    ഇല്ല എന്ന് പറഞ്ഞിട്ടും ഭീഷണി

    ചിത്രീകരണം തടസ്സപ്പെടുത്തുകയും സംവിധായകനെ ആക്രമിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ ചിത്രത്തിലെ നായിക ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കു നേരെ വധഭീഷണി മുഴക്കി. ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് തടയുമെന്നും പ്രഖ്യാപിച്ചു. ഇവര്‍ പറയുന്നതു പോലെയുള്ള രംഗങ്ങള്‍ ചിത്രത്തിലില്ല എന്ന് സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ ആവര്‍ത്തിച്ചു പറഞ്ഞു.

    എന്തൊക്കെ പുകിലായിരുന്നു

    എന്തൊക്കെ പുകിലായിരുന്നു

    ചിത്രം പ്രദര്‍ശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കര്‍ണി സേന പ്രഖ്യാപിച്ചു. ചിത്രത്തിലെ നായിക ദീപിക പദുകോണിനെ അധിക്ഷേപിച്ചുകൊണ്ട് രാജ്പുത് കര്‍നി സേനാ മേധാവി ലോകേന്ദ്ര സിങ് കാല്‍വി വിവാദ പ്രസ്താവന നടത്തി. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ള ബി ജെ പി നേതാക്കളും ദീപികയ്ക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തി. സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്പുത് കര്‍ണി സേനാംഗങ്ങള്‍ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയര്‍ത്തിയിരുന്നു. ദീപികയുടെയും ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് സൂരജ് പാല്‍ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചു.

    റിലീസ് പ്രതിസന്ധി

    റിലീസ് പ്രതിസന്ധി

    പദ്മാവതി ചലച്ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു സംബന്ധിച്ച അപേക്ഷ 2017 നവംബറില്‍ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനു സമര്‍പ്പിച്ചു. അപേക്ഷയില്‍ ചലച്ചിത്രം സാങ്കല്‍പിക കഥയാണോ ചരിത്രമാണോ എന്നു രേഖപ്പെടുത്തേണ്ട ഭാഗം പൂരിപ്പിച്ചിട്ടില്ല എന്ന കാരണത്താല്‍ ചിത്രം സര്‍ട്ടിഫിക്കേഷനില്ലാതെ തിരിച്ചയച്ചു. ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. 2017 ഡിസംബര്‍ 1 ന് പ്രദര്‍ശനത്തിനെത്തുമെന്നു തീരുമാനിച്ചിരുന്നുവെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു

    ഇന്ന് അറിയാം

    ഇന്ന് അറിയാം

    ഈ പുകിലുകള്‍ക്കൊക്കെ ഇന്ന് (ജനുവരി 25) നാളെ അവസാനമാവും. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ശന സുരക്ഷയൊരുക്കിയിട്ടാണ് ചിത്രമെത്തുന്നത്.

    English summary
    Suspence on release of Padmavat
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X