twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈദ് സ്വന്തമാക്കാൻ ഇത്തവണ സൽമാനാകുമോ? ത്രീഡിയിൽ എത്തുന്ന “റേസ് 3”

    |

    ബ്ലോക്ക് ബസ്റ്ററുകളിലൂടെ പലതവണ ചരിത്രം തിരുത്തിയെഴുതിയ ബോളിവുഡ് സുൽത്താൻ സൽമാൻ ഖാന്റെ പുതിയ ചിത്രം 'റേസ് 3’ ഈദിനോടനുബന്ധിച്ച് ജൂൺ 15 വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്.സൽമാൻ ചിത്രം എപ്പോൾ റിലീസ് ചെയ്താലും ആരാധകർക്ക് ഉത്സവം തന്നെയാണ്, അത് പെരുന്നാൾ സമയത്താകുബോൾ ഇരട്ടി മധുരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.

    ഈദ് റിലീസായി എത്താറുള്ള സൽമാൻ ചിത്രങ്ങളൊക്കെ തീയറ്ററിൽ തരംഗമായി മാറിയ കാഴ്ച്ചകൾ അനവധി തവണ കണ്ടിട്ടുള്ളതാണ്.ഇത്തവണ ഈദിന് റേസ് 3 - യുമായി താരം എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിട്ടുണ്ട്, ഒപ്പം ചില സന്ദേഹങ്ങളും.

    നീണ്ട താരനിര:

    നീണ്ട താരനിര:

    സൽമാൻ ഖാനൊപ്പം അനിൽ കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, ബോബി ഡിയോൾ, ഡെയ്സി ഷാ, സാക്കിബ് സലിം, ഫ്രെഡ്ഡി ധാരൂവാല എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

    റേസ് പരമ്പര:

    റേസ് പരമ്പര:

    അബ്ബാസ് മുസ്താൻ സംവിധാന കൂട്ടുകെട്ടിൽ പിറന്ന ആദ്യ രണ്ട് ഭാഗങ്ങളും നല്ല വിജയം നേടിയവയാണ്.

    2008 ൽ പുറത്തിറങ്ങിയ ആദ്യഭാഗം റേസിൽ അനിൽ കപൂർ, സെയ്ഫ് അലി ഖാൻ ,അക്ഷയ് ഖന്ന, ബിപാഷാ ബസു, കത്രീന കൈഫ് തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. തുടർന്ന് 2013 -ൽ എത്തിയ റേസ് 2 ൽ അനിൽ കപൂറും സെയ്ഫ് അലി ഖാനും തങ്ങളുടെ പഴയ കഥാപാത്രങ്ങളായിതന്നെ തിരിച്ചെത്തി. അവർക്കൊപ്പം പുതിയതായി ജോൺ എബ്രഹാം, ദീപിക പദുകോൺ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

    ഇപ്പോൾ തീയറ്ററുകളിലെത്തുന്ന മുന്നാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് റെമോ ഡിസൂസയാണ്. ടിപ്പ്സ് ഫിലിംസും, സൽമാൻ ഖാൻ ഫിലിംസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

    ആക്ഷൻ ത്രില്ലർ :

    ആക്ഷൻ ത്രില്ലർ :

    ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അതിനുള്ള മരുന്നുകൾ ആവോളം ചേർത്തിട്ടുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലർ. കാർ - ബൈക്ക് റേസും, അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങളും, മാസ്സ് ഡയലോഗുകളും എല്ലാം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയതായിരുന്നു ട്രെയിലർ.

    സൽമാനൊപ്പം ബോബി ഡിയോളും:

    സൽമാനൊപ്പം ബോബി ഡിയോളും:

    റേസ് 3 യ്ക്കു വേണ്ടി ബോബി ഡിയോളും വളരെ ആകർഷകമായ ശരീരാകൃതി രൂപപ്പെടുത്തിയിട്ടുണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം സൽമാനും, ബോബി ഡിയോളും ഷർട്ടില്ലാതെ പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും ട്രെയിലറിലൂടെ തന്നെ അണിയറക്കാർ ഉറപ്പു തന്നിരിക്കുകയാണ്. ഇരുവരുടേയും ആകാരഭംഗി ചിത്രത്തിന്റെ മുഖ്യ ആകർഷണം തന്നെയാണ്.

    എന്തുകൊണ്ട് റേസ് 3 കാണണം?

    എന്തുകൊണ്ട് റേസ് 3 കാണണം?

    പേര് സൂചിപ്പിക്കുന്നതു പോലെ ഇതൊരു ഫുൾ ആക്ഷൻ പായ്ക്ക്ഡ് ത്രില്ലർ മൂവിയാണ്. ഹോളിവുഡ് ചിത്രങ്ങളിലേക്ക് പലരും ആകൃഷ്ടരാകുന്നത് അതിലെ സാങ്കേതിക മികവിനൊപ്പം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, റേസ് - ചേയ്സിങ് രംഗങ്ങളുമൊക്കെ കാണാനുള്ള താൽപ്പര്യം കൊണ്ടാണ്. എല്ലാ ഭാഷകളിലും ചിത്രങ്ങൾ ഇപ്പോൾ സാങ്കേതികപരമായി വളരെയേറെ മുന്നേറിയിട്ടുണ്ട്, എങ്കിലും ഇന്ത്യൻ സിനിമയിൽ ബോളിവുഡിന്റെ സ്ഥാനം ഒന്നാമതു തന്നെയാണ്. ഏറ്റവും അധികം പ്രേക്ഷകരുള്ള ബോളിവുഡിൽ ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങളൊരുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അങ്ങനെ ബോളിവുഡിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ലോകത്തെവിടെയും നല്ല സ്വീകാര്യതയുമാണുള്ളത്.

    സൽമാൻ ഖാൻ നായകനാകുന്ന ചിത്രം എന്നതിലുമപ്പുറം ഒരു ബോളിവുഡ് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം എന്നതിനാൽ തന്നെ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റേസ് 3.

    റേസ് 3- ത്രീഡിയിലും:

    റേസ് 3- ത്രീഡിയിലും:

    ആക്ഷൻ സിനിമകൾ ഇഷ്ട്ടപ്പെടുന്നവരും സൽമാൻ, അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയ താരങ്ങളുടെ ആരാധകരും ഉറപ്പായും ചിത്രം കാണും എന്നതിൽ സംശയമില്ല. മേൽപ്പറഞ്ഞ ഗണത്തിലൊന്നും പെടാത്ത സാധാരണ പ്രേക്ഷകർക്ക് ചിത്രം കാണാൻ മറ്റൊരു കാരണം കൂടിയുണ്ട്, റേസ് 3 ത്രീഡിയിലും കൂടിയാണ് എത്തുന്നത്.

    മൂന്ന് വർഷത്തെ കാത്തിരിപ്പ്:

    മൂന്ന് വർഷത്തെ കാത്തിരിപ്പ്:

    2015-ലാണ് റേസ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. സെയ്ഫ് അലി ഖാനെ പ്രധാന റോളിൽ തീരുമാനിച്ചിരുന്ന ചിത്രത്തിലേക്ക് സൽമാൻ ഖാനെ നിർമ്മാതാവ് രമേഷ് എസ്. തരുണി ക്ഷണിച്ചെങ്കിലും സൽമാൻ ഓഫർ നിരസിച്ചു. പിന്നീട് സൽമാൻ ആവശ്യപ്പെട്ട പ്രകാരം തിരക്കഥയിൽ മാറ്റം വരുത്തിയ ശേഷമാണ് താരം സിനിമ ഏറ്റെടുത്തത്. സംവിധായകനായി കൊറിയോഗ്രാഫർ റെമോ ഡിസൂസയെ തീരുമാനിച്ചതും സൽമാന്റെ ഇഷ്ട്ടപ്രകാരമാണെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷെ അപ്പോൾ സൽമാന് സമാന്തരമായ വേഷം സെയ്ഫ് അലി ഖാൻ വേണ്ടെന്ന് വച്ചു, അങ്ങനെ ആ വേഷം ബോബി ഡിയോളിലേക്കെത്തുകയായിരുന്നു.

    സൽമാൻ നായകനായ റേസ് കാണാൻ ആരാധകർ ആഗ്രഹിച്ചിരുന്നെങ്കിലും താരം അത് നിരസിച്ചിരുന്നതിനാൽ അങ്ങനെയൊരു ചിത്രം കാണുക സാധ്യമാകും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കിംവദന്തിയായി മാത്രം കണ്ടിരുന്ന സൽമാന്റെ റേസ് 3 തീയറ്ററിലെത്തുമെന്ന് ബോധ്യപ്പെട്ടത് താരം തന്നെ സമ്മതിച്ചപ്പോഴാണ്.

    അതും ട്രെയിലർ റിലീസിനോടനുബന്ധിച്ചായിരുന്നു.

    അമിത പ്രതീക്ഷ പാരയാകുമോ?

    അമിത പ്രതീക്ഷ പാരയാകുമോ?

    സൂപ്പർതാര പരിവേഷത്തിലേക്കുയർന്ന ശേഷം റിലീസ് ചെയ്ത സൽമാൻ ചിത്രങ്ങളൊക്കെ ആക്ഷൻ ത്രില്ലറുകളായിരുന്നു. ഇടയ്ക്ക് താരം "ട്യൂബ് ലൈറ്റ്" എന്ന ലൈറ്റ് ചിത്രവുമായെത്തിയപ്പോൾ ആരാധകർക്ക്‌ അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല അതിനാൽ തന്നെ നിരവധി സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഒരു സൽമാൻ ചിത്രം ബോക്സ് ഓഫീസിൽ നിലംപരിശായി.

    പിന്നീട് വിജയമായി മാറിയ "ടൈഗർ സിന്ദാ ഹെ"എന്ന ചിത്രത്തിന് ശേഷം തീയറ്ററുകളിൽ എത്തുന്ന റേസ് 3 യിൽ ആരാധകർക്ക് വൻ പ്രതീക്ഷയാണുള്ളത്.

    രണ്ട് മണിക്കൂർ നാല്പ്പത് മിനിറ്റിനടുത്ത് ദൈർഘ്യമുള്ള ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ നിറയെ ഉള്ളതിനാൽ ബോറഡിപ്പിക്കാനുള്ള സാധ്യത കുറവ് തന്നെയാണ്, എങ്കിലും ആക്ഷനൊപ്പം മികച്ച കഥയും തിരക്കഥയും കൂടിയില്ലെങ്കിൽ നിരാശയായിരിക്കും ഫലം. സൽമാനിൽ നിന്നും ഒരു സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

    തായ്ലാന്റ്, അബുദാബി, ജയ്സൽമീർ, കശ്മീർ, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമ ദൃശ്യഭംഗികൊണ്ടും പ്രേക്ഷകരെ വലിയൊരളവിൽ ആകർഷിക്കുന്നതാണ്‌.

    പെരുന്നാളിനും ,സൽമാനും വേണ്ടി കാത്തിരിക്കുന്നു:

    പെരുന്നാളിനും ,സൽമാനും വേണ്ടി കാത്തിരിക്കുന്നു:


    പെരുന്നാളിനൊപ്പം സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന റേസ് 3-യിക്ക് ബോക്സ് ഓഫീസിൽ ഇന്ദ്രജാലം കാട്ടാനാകുമോ എന്ന് ഉടനെ തന്നെയറിയാം.

    വൻ മുതൽമുടക്കിൽ വലിയ ക്യാൻവാസിൽ ശ്രദ്ധേയ താരങ്ങളെ വച്ച് നിർമ്മിച്ച ചിത്രത്തിന് തൊണ്ണൂറ് ശതമാനത്തിലതികം വിജയം സുനിശ്ചിതമാണെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

    English summary
    Salman khan's Race 3 Bollywood movie preview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X