twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുകേഷിന്റെ മകന്റെ 'കല്യാണം' നാളെ.. പ്രണവിന് പിന്നാലെ മറ്റൊരു താരപുത്രനും നായകനാവുന്നു!

    By Ambili
    |

    പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം ആഘോഷിച്ചതിന് പിന്നാലെ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് മറ്റൊരു താരപുത്രന്‍ കൂടി എത്തിയിരിക്കുകയാണ്. നടന്‍ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷാണ് നായകനായി സിനിമയിലേക്ക് വരുന്ന അടുത്ത താരപുത്രന്‍.

    shravan-mukesh

    ശ്രാവണ്‍ നായകനാവുന്ന കല്യാണം എന്ന സിനിമയാണ് ഫെബ്രുവരി 23 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. രാജേഷ് ആര്‍ നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയില്‍ മകനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ മുകേഷും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്റെ അച്ഛനായി തന്നെയാണ് മുകേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതും.

    കണ്ണിറുക്കി കണ്ണിറുക്കി ഒടുവില്‍ സുക്കര്‍ ബര്‍ഗിനെയും പ്രിയ വീഴ്ത്തി! വല്ലാത്ത ചതിയായി പോയി...കണ്ണിറുക്കി കണ്ണിറുക്കി ഒടുവില്‍ സുക്കര്‍ ബര്‍ഗിനെയും പ്രിയ വീഴ്ത്തി! വല്ലാത്ത ചതിയായി പോയി...

    സോഷ്യല്‍ മീഡിയ ഡബ്‌സ്മാഷുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ ബൊല്ലമ്മയാണ് ശ്രാവണിന്റെ നായികയായി സിനിമയില്‍ അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം സുധീര്‍ കരമന, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ രാജേഷ് ആര്‍, സുമേഷ് മധു, ഗോവിന്ദ് വിജയ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

    ലാലേട്ടന്റെ ബ്രഹ്മാണ്ഡ സിനിമയിലെ താരനിര്‍ണ്ണയം പൂര്‍ത്തിയായി! ചിത്രത്തില്‍ ജാക്കിചാനും..ലാലേട്ടന്റെ ബ്രഹ്മാണ്ഡ സിനിമയിലെ താരനിര്‍ണ്ണയം പൂര്‍ത്തിയായി! ചിത്രത്തില്‍ ജാക്കിചാനും..

    മലയാള സിനിമയിലെ സഖാക്കന്മാര്‍ കണ്ണു തുറന്ന് കണ്ടോളു.. ഇതാണ് സഖാവ് അലക്‌സ്! ഇക്ക തകര്‍ക്കും..മലയാള സിനിമയിലെ സഖാക്കന്മാര്‍ കണ്ണു തുറന്ന് കണ്ടോളു.. ഇതാണ് സഖാവ് അലക്‌സ്! ഇക്ക തകര്‍ക്കും..

    English summary
    Shravan Mukesh's 'Kaliyanam' preview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X