twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്ദ്രജിത്തും മൈഥിലിയും കയ്യടി നേടുന്നു

By Ravi Nath

Next »

« Previous

Ee Adutha Kalathu
സൂപ്പര്‍ താരങ്ങളെ മുന്‍നിര്‍ത്തി പാരമ്പരാഗത സംവിധായകരും എഴുത്തുകാരും ഒരുക്കുന്ന മേദസ്സാര്‍ന്ന മലയാളസിനിമയില്‍ നിന്ന് വഴിമാറി നടക്കാന്‍ പ്രേക്ഷകരെ സഹായിച്ച പുതിയ ദൃശ്യസംവേദനത്തിന്റെ നിരയിലേക്ക് തലയെടുപ്പോടെ കണ്ണിചേരുന്ന ഈ അടുത്തകാലത്ത്, മാറ്റം ആഗ്രഹിക്കുന്ന വര്‍ക്കുള്ള ദിശാസൂചികതന്നെയാണ്.

പരസ്പര പൂരകമായ ഒരു കഥപറഞ്ഞു തീര്‍ക്കുന്നതിലപ്പുറം ഭൂമിയില്‍ ജീവിക്കുന്ന, വിയര്‍പ്പിന്റെ ഗന്ധംവമിക്കുന്ന കഥാപാത്രങ്ങളേയും സത്യസന്ധമായ സാഹചര്യങ്ങളേയും തൊട്ടുകൊണ്ട് കടന്നുപോകുന്ന സിനിമയെ ആലങ്കാരികതയല്ല നയിക്കുന്നത്, പ്രേക്ഷകര്‍ തന്റെ പരിസരങ്ങളിലെ ജീവിതം തന്നെയാണ് തിയറ്ററിനകത്തും നേരിടുന്നത്.

ഈ സിനിമയില്‍ എടുത്തുപറയേണ്ട ചില ഘടകങ്ങളുണ്ട്. ഷഹനാദ് ജലാലിന്റെ ക്യാമറ നോട്ടമാണ് അതില്‍ വളരെ പ്രധാനപ്പെട്ട ഒന്ന്. വിഷ്ണുവിനെ ഗംഭീരമാക്കിയ ഇന്ദ്രജിത്തിന്റെ പ്രകടനം സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു. പരുക്കന്‍ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും കുടുംബബന്ധങ്ങളോടും സമൂഹത്തോടുമൊക്കെയുള്ള ബാദ്ധ്യതകളും കടപ്പാടുകളും സ്‌നേഹവും തന്മയത്വത്തോടുകൂടി അവതരിപ്പിക്കുന്ന ഇന്ദ്രജിത്ത് നിറഞ്ഞ കൈയ്യടിക്ക് അര്‍ഹനായിരിക്കുന്നു.

മൈഥിലിയുടെ രമണി വളരെ ശക്തമായ് തന്റെ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നു.ആ നടപ്പും ഇരിപ്പും സംഭാഷണശൈലിയുമൊക്കെ പക്വതയാര്‍ന്ന അഭിനയതികവ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിഷാന്റെ രുസ്തം എന്ന നോര്‍ത്ത് ഇന്‍ഡ്യന്‍ ഇറക്കുമതി നല്ല പ്രകടനമാണ് പുറത്തെടുത്തത്.

മുരളിഗോപിയുടെ അജയ്കുര്യന്‍, അനൂപ് മേനോന്റെ കമ്മീഷണര്‍ ടോം ചെറിയാന്‍ നല്ല നിലവാരം പുലര്‍ത്തുമ്പോള്‍ ജഗതിയുടെ തീയുടെ പത്രാധിപര്‍ സ്‌ക്കോര്‍ ചെയ്യുന്നുണ്ട്. പുതുമുഖം തനുശ്രീ ഘോഷിന്റെതനിപച്ചയായ മലയാളഭാഷ ആ മുഖവുമായ് അത്ര ഇണങ്ങുന്നില്ലെന്ന് തോന്നി. ചിലയിടങ്ങളില്‍ തനുശ്രീയുടെ മാധുരിക്ക് വേണ്ടത്ര ഉയരാനും
കഴിഞ്ഞില്ല.

ലെനയുടെ രൂപ എന്ന മാധ്യമ പ്രവര്‍ത്തക പുതിയ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന ഫെമിനിസ്‌റും സ്ത്രീയുമാണെന്ന് ചിത്രം പറഞ്ഞുവെക്കുമ്പോള്‍ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല. പാശ്ചാത്തലസംഗീതം സിനിമയെ നിലവാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുമ്പോള്‍ പാട്ടുകള്‍ അപ്രസക്തമായ് തോന്നുന്നുമുണ്ട്.

അടുത്ത പേജില്‍

സംഘപരിവാരം  ന്യായീകരിക്കപ്പെടുന്നു?സംഘപരിവാരം ന്യായീകരിക്കപ്പെടുന്നു?

Next »

« Previous

English summary
Ee Adutha Kalathu is definitely is such a change, which leaves no room to the general audience for anything other than enjoy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X