For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഒന്നും പറയാനില്ലാത്ത രാജാവും പൊലീസും

By Ravi Nath

Next »

« Previous

The King And The Commissioner
ഒന്നും പുതുതായി പറയാനില്ലാത്ത രാജാവിനും പൊലീസും ദില്ലി വെടിവെപ്പുപരിശീലനകേന്ദ്രമായ് മാറുന്ന പോലെ ചന്ദ്രമൗലീശ്വരസ്വാമികളുടെ ആസ്ഥാനം കൊള്ളസങ്കേതം തന്നെ, അകത്തും പുറത്തും ഒക്കെ ചോരയുടെ മണംമാത്രം. ചില ധ്യാനപോസ്റ്ററുകള്‍കൊണ്ടും പൂക്കളും നിലവിളക്കും വെച്ച് അലങ്കരിച്ച് ആശ്രമ കാഴ്ചതരുന്നുണ്ട്.

ഹോള്‍സെയില്‍ ബിസിനസ്സ് മാത്രമാണ് അവിടെ അതും അന്താരാഷ്ട്രസ്‌റൈലില്‍, ഇത്തവണ ശത്രു പാക്കിസ്ഥാനും വിഭജനവുമൊക്കെയാണെന്നാണ് ആഹ്വാനം.സുരേഷ്‌ഗോപിയുടെ ഇന്‍ട്രൊഡക്ഷന്‍ ഷോട്ടിലെ മുസല്‍മാനെ കാണുമ്പോള്‍ കാക്കിയിട്ടവര്‍ക്കതോന്നുന്ന കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നത് നന്നായിരിക്കുന്നു.

അങ്ങിനെ ഒരു സംസ്‌ക്കാരം ഇവിടെ ബലപ്പെടുന്നുണ്ട്, തൊപ്പിയും താടിയും കണ്ടാല്‍ അവന്‍ ഇന്ത്യയുടെ ശത്രു എന്ന രീതിയിലാണ് ചില അധികാരകേന്ദ്രങ്ങളുടെ വിലയിരുത്തല്‍. കേരളത്തിലെ മുസ്ലീംലീഗിന്റെ പച്ച രാഷ്ട്രീയവും വിവരക്കടും പറഞ്ഞ് സവര്‍ണ്ണ മേധാവിത്വത്തിന്റെ തിരക്കഥഭാഷ മിനുക്കുന്നുമുണ്ട് രഞ്ജിപണിക്കര്‍.

ജോസഫ്അലക്‌സും ഭരത്ചന്ദ്രനും രണ്ട് സൂപ്പര്‍താരങ്ങളുടെ പാത്രസൃഷ്ടിയാണ്. ആ ഒരു ഇമേജില്‍
ഊതിവീര്‍പ്പിച്ചുനിര്‍ത്തിയിരിക്കുന്ന സിനിമയ്ക്ക് ഒന്നും പുതിയതായി പറയാന്‍ സാധിച്ചില്ല എന്ന അവസ്ഥ കോടികള്‍ മുടക്കി സൂപ്പര്‍താരങ്ങളെകൊണ്ട് ചെയ്യിക്കുന്ന പ്രച്ഛന്നവേഷങ്ങളുടെ പരിഹാസ്യമുഖമാണ് കാണിക്കുന്നത്.

ഒരിഞ്ചുപോലും വളരാത്ത പ്രേക്ഷകരാണ് തന്റെ മുമ്പിലിരിക്കുന്നതെന്ന് കണക്കുകൂട്ടിവെച്ച് പടച്ചുണ്ടാക്കുന്ന വെറും വിപണി ഉല്‍പന്നമാകുന്നു മലയാളത്തിലെ സൂപ്പര്‍താര, ടെക്‌നീഷ്യന്‍സിനിമകള്‍. കോടികള്‍ മുടക്കി കാസനോവ എഴുന്നള്ളിച്ചപ്പോള്‍ കണ്ടതിനുസമാനമായ ആഘോഷം തന്നെ ഇതും.

സ്ത്രീകഥാപാത്രങ്ങള്‍ നമ്മുടെ സിനിമയുടെ ഭാഗമേയല്ല എന്ന രീതിയാണ് വലിയകഷ്ടം.കെ.പി.എ.സിയുടെ ടിപ്പിക്കല്‍ വാചകകസര്‍ത്ത് മാതാവും, സംവൃത സുനിലിന്റെ വെറുതെ ഒരു പെണ്‍കഥാപാത്രവും കെണിയില്‍ വീണുപോയ എലികളെപോലെ ചില സാധ്വികളും മാത്രമാണ് ഈ മെഗാസ്റ്റാര്‍ പടത്തിലെ
സ്ത്രീസാന്നിധ്യം.

അടുത്ത പേജില്‍
രഞ്ജിയുടെ തൂലികയ്ക്ക് മൂര്‍ച്ചയില്ല

Next »

« Previous

English summary
A better script, more believable characters, some real trimming and a modern style could have done wonders for this hugely hyped film.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X