For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഞ്ജിയുടെ തൂലികയ്ക്ക് മൂര്‍ച്ചയില്ല

  By Ravi Nath
  |
  <ul id="pagination-digg"><li class="previous"><a href="/reviews/03-26-king-commissioner-movie-review-2-aid0166.html">« Previous</a>

  Ranji Panikar
  സൂപ്പര്‍സ്റ്റാറുകള്‍ക്ക് അളവും തൂക്കവും നോക്കി അങ്ങിനെ ഇട്ടുകൊടുത്തിരിക്കയാണ് വെടിക്കെട്ട് ഡയലോഗുകള്‍.അവര്‍ അവ മത്സരിച്ച് പ്രകടിപ്പിച്ച് ആത്മസംതൃപ്തി നേടുന്നു ഗതികേടുകൊണ്ട് ഫാന്‍സുകാര്‍ ആരവം മുഴക്കി സ്വീകരിച്ചു പരസ്പരം മുറുമുറുക്കുന്നു.

  കിംഗ്, കമ്മീഷണര്‍ എന്നീ രണ്ടു സിനിമകളും മുന്നോട്ടുവെച്ച രാഷ്ട്രീയവിഷയങ്ങളോ കാലികപ്രസക്തിയോ ഇവര്‍ ഒരുമിച്ച ചിത്രത്തില്‍ ഇല്ല എന്ന് നിസ്സംശയം പറയാം. ദില്ലി എന്ന വലിയ ഭൂപടത്തില്‍ വരച്ചിടുമ്പോഴും മലയാളത്തിന്റെ ഇത്തിരിപോന്ന ആവേശം മാത്രമേ ഭാഷണത്തിലും പ്രമേയത്തിലുമുള്ളൂ.

  ആവര്‍ത്തിച്ചുതെറിവിളിച്ചുശീലിച്ചത് എത്ര ഉയരത്തിലെത്തിയാലും ചിലര്‍ മറക്കില്ല, ആരേയും ഒന്നുപറഞ്ഞ് രണ്ടാമത്തേതിനു കൈവെക്കുന്ന ജോസഫ് അലക്‌സ് ഇന്നും മലയാളത്തിന്റെ ജീര്‍ണ്ണത വെളിപ്പെടുത്തുന്നു. പ്രേക്ഷകരില്‍ ആവേശമുണര്‍ത്താനും മുടക്കുന്നകാശ് ലാഭസഹിതം തിരിച്ചു പിടിക്കാനുമുള്ള ശ്രമത്തില്‍ തിരിച്ചറിയപ്പെടുന്നത് രണ്‍ജിപണിക്കരുടെ കാലികമാവാത്ത തൂലികയുടെ മൂര്‍ച്ചകുറവു തന്നെയാണ്.

  വലിയ പ്രതീക്ഷകളില്‍ സൂപ്പര്‍താരങ്ങളും ഭ്രമാത്മകമായ കഥാപാത്രങ്ങളായി ആടിതിമര്‍ക്കുന്നു. വൈഡ്‌റിലീസിംഗും സാറ്റലൈറ്റ് പിരിവുകൊണ്ടും സിനിമ സാമ്പത്തികഭദ്രത കൈവരിച്ചേക്കാം എന്നാല്‍ ഇനിയും സൂപ്പര്‍താര ചിത്രങ്ങള്‍ ഇങ്ങനെ പ്രേക്ഷകര്‍ക്ക് ഒരു ബാദ്ധ്യത ആയിക്കൂടാ എന്നു തോന്നുന്നു.

  എങ്ങിനെയും കാശുണ്ടാക്കുക എന്ന പോളിസിപോലും ഈ സിനിമയ്ക്ക് വശമില്ല എന്നതാണ് സത്യം. മമ്മൂട്ടി എന്ന മഹാനടന്റെ ക്യാമറപ്രകടനങ്ങളില്‍ അറിയാതെ സംഭവിച്ചുപോയ വലിയ ഒരു പോരായ്മ എടുത്തു പറയാതെ തരമില്ല. തന്റെ ശരീരത്തെ ഇത്രമേല്‍ കാര്യക്ഷമമായി കൊണ്ടുനടക്കുന്ന മമ്മൂട്ടിയുടെ താഴെവരിയിലെ പല്ലുകളുടെ മഞ്ഞ പിടിച്ച അവസ്ഥ ക്‌ളോസ് ഷോട്ടുകളില്‍ വല്ലാതെ പ്രകടമാവുന്നു. ഇതെങ്ങിനെ സംഭവിച്ചുവെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

  തിയറ്ററുകളില്‍ കൂകിവിളിക്കുന്ന ആള്‍ക്കൂട്ടത്തിനപ്പുറം ഒരുപാട് സാധാരണ പ്രേക്ഷകര്‍ ഇത്തരം വലിയ കൂട്ടായ്മകളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതൊന്നും സിനിമ സാക്ഷാത്ക്കരിച്ചില്ല.

  ആദ്യ പേജില്‍
  വെടിവെപ്പുമഹോല്‍സവവും ഡയലോഗ് വെടിക്കെട്ടും

  <ul id="pagination-digg"><li class="previous"><a href="/reviews/03-26-king-commissioner-movie-review-2-aid0166.html">« Previous</a>

  English summary
  A better script, more believable characters, some real trimming and a modern style could have done wonders for this hugely hyped film.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X