twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയുടെ മാണിക്യം

    By Staff
    |

    Paleri Manikyam
    മലയാള സിനിമയുടെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് അത് സാഹിത്യവുമായി കൈകോര്‍ത്ത് മുന്നോട്ട് നീങ്ങിയപ്പോഴായിരുന്നു. പില്‍കാലത്ത് സാഹിത്യത്തില്‍ നിന്ന് മലയാള സിനിമ അകന്നപ്പോള്‍ സാഹിത്യാഭിരുചിയുള്ള ചലച്ചിത്രകാരന്‍മാര്‍ മലയാള സിനിമയ്ക്ക് തുണയായി. പത്മരാജന്‍, ലോഹിതദാസ്, എംടി, ബഷീര്‍ തുടങ്ങിയ പ്രതിഭാധനരില്‍ നിന്നും ലഭിച്ച സംഭാവനകള്‍ സമാന്തര സിനിമയ്ക്കും വാണിജ്യ സിനിമകള്‍ക്കിടയിലുമുള്ള വിടവ് നികത്തി. എന്നാല്‍ സര്‍ഗ്ഗാധനന്‍മാരായ ചലച്ചിത്രകാരന്‍മാരുടെ വേര്‍പാടുകള്‍ മലയാളത്തില്‍ കലാമൂല്യമുള്ള മുഖ്യധാരാ സിനിമകളുടെ ശോഷണത്തിനിടയാക്കി.

    ഇപ്പോഴിതാ ഏറെക്കാലത്തിന് ശേഷം നമുക്ക് അത്തരമൊരു സിനിമ കൂടി ലഭിച്ചിരിയ്ക്കുന്നു. അതിന് നാം നന്ദി പറയേണ്ടത് ഒരു കൂട്ടം പ്രതിഭകളോടാണ്. സംവിധായകന്‍ രഞ്ജിത്ത്, നോവലിസ്റ്റ് ടിപി രാജീവന്‍, നടന്‍ മമ്മൂട്ടി മറ്റു ചില കലാകരന്‍മാര്‍ - ഇവരുടെ ഒത്തൊരുമയില്‍ പിറവിയെടുത്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. മലയാളത്തിന് എന്നോ നഷ്ടപ്പെട്ട സാഹിത്യത്തില്‍ നിന്നും ഉയിര്‍കൊണ്ട നല്ല സിനിമകളുടെ കാലത്തെയാണ്.

    പാലേരി മാണിക്യം-ഒരു പാതിരാക്കൊലപാതക്കിന്റെ കഥ എന്ന തന്റെ രചന ഒരു കുറ്റാന്വേഷണ നോവലല്ലെന്ന് നോവലിസ്റ്റ് ടിപി രാജീവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വലിയൊരു ക്യാന്‍വാസില്‍ എഴുതപ്പെട്ട ഈ നോവിനെ മികച്ചൊരു തിരക്കഥയാക്കി മാറ്റിയതില്‍ തുടങ്ങുന്നു ചിത്രത്തിന്റെ വിജയം. കാണികളെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ഡിറ്റക്ടീവ് ചിത്രം പ്രതീക്ഷിച്ചാണ് പാലേരി മാണിക്യം കാണാനെത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ ചിത്രത്തില്‍ കുറ്റാന്വേഷണമുണ്ട്. എന്നാല്‍ ഇവിടെ അന്വേഷകന്‍ തലമുടിനാരിഴ കീറി പരിശോധിയ്ക്കുന്നത് ഒരു കാലഘട്ടത്തിന്റെ സാമൂഹിക വ്യവസ്ഥിതികളെ ആകെത്തന്നെയാണ്.

    1957ല്‍ ഇന്ത്യയില്‍ ഇദംപ്രദമായി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബാലറ്റിലൂടെ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ കോഴിക്കോട് ജില്ലയിലെ പാലേരി ഗ്രാമത്തില്‍ മാണിക്യം എന്ന സ്ത്രീ കൊല്ലപ്പെടുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കൊലപാതകത്തിന് പിന്നില്‍ നാട്ടിലെ ചില പ്രമുഖരാണെന്ന് അന്നേ വ്യക്തമായിരുന്നു. മാണിക്യം കൊല്ലപ്പെട്ട രാത്രി മറ്റൊരു മരണം കൂടി പാലേരിയില്‍ നടന്നിരുന്നു. ഏറോത്ത് വിഷ്ണു ക്ഷേത്രത്തിലെ പൂജാരി ധര്‍മ്മദത്തന്‍ നമ്പൂതിരിയാണ് ദുരൂഹസാഹചര്യങ്ങളില്‍ അന്ന് മരണമടഞ്ഞത്. ഈ രണ്ട് മരണങ്ങള്‍ മാത്രമല്ല, അന്ന് രാത്രി പാലേരി ഗ്രാമത്തില്‍ ഒരു ജനനവും നടന്നു.

    വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രണ്ട് മരണങ്ങള്‍ക്ക് പിന്നിലുള്ള രഹസ്യങ്ങള്‍ ചികഞ്ഞ് പാലേരിയില്‍ ഹരിദാസ് (മമ്മൂട്ടി) പ്രൈവറ്റ് ഡിറ്റക്ടീവ് എത്തുകയാണ്. രണ്ട് മരണങ്ങള്‍ നടന്ന രാത്രി ജനിച്ച കുഞ്ഞ് ഞാന്‍ തന്നെയാണെന്ന് ഹരിദാസ് വെളിപ്പെടുത്തുന്നതോടെയാണ് പാലേരി മാണിക്യം തുടങ്ങുന്നത്. ഹരിദാസിനൊപ്പം ഫോറന്‍സിക് വിദഗ്ധ സരയൂ (ഗൗരി മഞ്ജല്‍)വും പാലേരിയിലേക്കെത്തുന്നുണ്ട്. കുടുംബസ്ഥനാണെങ്കിലും സരയൂവുമായി ഹരിദാസിനുള്ള അടുപ്പം സഹപ്രവര്‍ത്തകയെന്നതിനപ്പുറമാണ്. സദാചാര പോലീസിന്റെ വക്താക്കള്‍ക്ക് തീര്‍ത്തും ദഹിയ്ക്കുന്നതല്ല ഇവര്‍ തമ്മിലുള്ള ബന്ധം.

    ഇരുവരും ചേര്‍ന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മാണിക്യത്തിന്റെ കൊലപാതകത്തിന് പിന്നിലുള്ള ദുരൂഹതകള്‍ ചികയുകയാണ്. പാലേരിയിലെ പഴയ തലമുറയില്‍ അവശേഷിയ്ക്കുന്ന കുറച്ച് പേരുടെ ഓര്‍മ്മകളിലേറിയാണ് ഹരിദാസ് പഴയ പാലേരിയിലേക്ക് മടങ്ങുന്നത്. സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആ അന്വേഷണം അന്വേഷകന്റെ ആത്മാന്വേഷണമായി മാറുകയാണ്. തീര്‍ത്തും പരസ്പരവിരുദ്ധമായ മൊഴികളാണ് സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നും ലഭിയ്ക്കുന്നത്. കെട്ടുപിണഞ്ഞ വേരുകള്‍ പോലെ കിടക്കുന്ന ആ മൊഴികളില്‍ നിന്നാണ് ഹരിദാസിന്റെ സത്യാന്വേഷണ യാത്ര.

    അടുത്ത പേജില്‍
    പാലേരിയിലേക്ക് പോകാം

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X