twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയുടെ സംവിധാനത്തിലേക്കുള്ള വഴി?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/reviews/08-13-dr-biju-prithviraj-veettilekkulla-vazhi-review-1-aid0166.html">« Previous</a>

    Veettilekkulla Vazhi
    സര്‍ക്കാര്‍ തിയറ്ററുകളില്‍ പോലും പ്രദര്‍ശന സാദ്ധ്യത മങ്ങുന്ന ഈ അവസ്ഥ ഇതിനുമുമ്പും നിരവധി ചിത്രങ്ങള്‍ ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയില്‍ അഭിനയിച്ച പൃഥ്വിരാജ് സിനിമയില്‍ പ്രതിഫലം വാങ്ങിയിട്ടില്ല.

    എന്നാല്‍ ഈ സിനിമയുടെ പ്രമേയം മുന്നോട്ട് വെക്കുന്ന ആഗോള കാഴ്ചപ്പാടും രാഷ്ട്രീയ പരിസരവും തിരിച്ചറിഞ്ഞ പൃഥ്വിരാജ് പ്രമേയം കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ പറയാനുള്ളതാണെന്ന ബോദ്ധ്യത്തില്‍ റൈറ്റ് എഴുതിവാങ്ങുകയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചിത്രം പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് പൃഥ്വി തന്നെ പലഅഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയാണ് ഇക്കാര്യത്തില്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതെന്നും ബിഗ് സ്റ്റാര്‍ പറയുന്നത്.

    ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പലദുര്‍ഘട ലൊക്കേഷനുകളിലും ആവശ്യത്തിന് ലൈറ്റുകള്‍ എത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നിരുന്നു.

    വിട്ടുവീഴ്ചകളില്ലാതെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു. ചിത്രീകരണ സമയത്തുണ്ടായിരുന്ന ടെന്‍ഷന്‍ മറികടന്നത് ചിത്രത്തിന്റെ റഷസ് കണ്ടതിനു ശേഷമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

    പാനാവിഷന്‍ ക്യാമറ ഉപയോഗിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയാണ് വീട്ടിലേക്കുള്ള വഴി. സിനിമയില്‍ ചിത്രീകരിച്ച ചില സ്ഥലങ്ങള്‍ ഭൂമികുലുക്കത്തെ തുടര്‍ന്ന് ആകെ തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറിപോയ കാര്യം പിന്നീട് ഡോ.ബിജു എഴുതിയിട്ടുണ്ട്. ഇര്‍ഷാദ്, ഇന്ദ്രജിത്ത്, കെടിസി അബ്ദുള്ള, ധന്യാമേരി വര്‍ഗ്ഗീസ്, രശ്മി ബോബന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    ഇത്രയേറെ ത്യാഗങ്ങള്‍ സഹിച്ച് ഒരു മികച്ച സിനിമ ചെയ്യുമ്പോള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രേക്ഷകന് മുമ്പില്‍ എത്തിക്കാന്‍ കഴിയാത്തത് നമ്മുടെ സിനിമയുടെ രോഗാവസ്ഥയെയാണ് പുറത്തുകൊണ്ടുവരുന്നത്. സൈറ,രാമന്‍, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി മികച്ച സിനിമയാണന്ന് അടയാളപ്പെടുത്താതെ വയ്യ.

    മുന്‍പേജില്‍
    വീട്ടിലേക്കുള്ള വഴിയിലെ രാഷ്ട്രീയം

    <ul id="pagination-digg"><li class="previous"><a href="/reviews/08-13-dr-biju-prithviraj-veettilekkulla-vazhi-review-1-aid0166.html">« Previous</a>

    English summary
    The film could very easily qualify for a road movie in that it starts off at Kerala, moves to Delhi, and then to Rajasthan - to Pushkar, Ajmer, Jaisalmer and finally Ladakh. The journey is a strenuous one, and at a point the heat gets the better of the doctor and he falls down exhausted.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X