twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഏഴാം അറിവ് കോപ്പിയടിയല്ല

By ഷുക്കൂര്‍

Next »

« Previous

7am Arivu
'ഗജിനി' ടീമിന്റെ അടുത്ത ചിത്രം എന്ന നിലയിലാണ് ഏഴാം അറിവ് ഇപ്പോള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ ചിത്രത്തിനെതിരായി പല ആരോപണങ്ങളും കേട്ടിരുന്നു. ആദ്യത്തേത് ചിത്രം 'ഇന്‍സെപ്ഷന്റെ' കഥ കോപ്പിയടിച്ചു എന്നായിരുന്നു. പിന്നീട് ചൈനയില്‍ വച്ചാണ് ഷൂട്ടിങ് എന്നറിഞ്ഞപ്പോള്‍ ബോളിവുഡിലെ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പ്രഥമ സംരംഭവും എക്കാലത്തെയും ചവറ് സിനിമയുമായ 'ചാന്ദിനി ചൗക്ക് ടു ചൈന' എന്ന ചിത്രത്തിന്റെ കോപ്പി ആണു എന്നുവരെ അസൂയാലുക്കള്‍ എഴുതി.

എന്നാല്‍ ഇതെല്ലാം നിഷേധിച്ച സംവിധായകന്‍ മുരുകദോസ് വേണമെങ്കില്‍ ഈ ചിത്രം ഹോളിവുഡിലേക്ക് എടുക്കാം എന്നു പറഞ്ഞപ്പോള്‍ തന്റെ ചിത്രം വിജയിപ്പിക്കാന്‍ വേണ്ടി എന്തും കളവും വിളിച്ചു പറയുന്ന ചില യുവതാരങ്ങളെ പോലെ തോന്നിയെങ്കിലും ചിത്രം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു.

ഇന്ത്യന്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ എപ്പോഴും മനസ്സില്‍ ഓര്‍ക്കുന്ന രണ്ട് യുവതാരങ്ങളുടെ പേരുകളാണ് സൂര്യ, വിക്രം. തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഇവരെ ബോളിവുഡിലുള്ളവരുടെ പ്രശംസ പോലും തേടിയെത്തിയിട്ടുണ്ട്. ഒരു ചിത്രത്തിനു വേണ്ടി പോലും ഒരു വര്‍ഷത്തിലധികം സമയം മാറ്റിവെയ്ക്കാന്‍ ഇവര്‍ കാണിച്ച ധൈര്യം നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കഥാപാത്രത്തിനായി സ്വന്തം ശരീരം എങ്ങനെ വേണമെങ്കിലും തരപ്പെടുത്തുന്ന, കഥാപാത്രത്തിനായി എന്തും ചെയ്യാന്‍ തയ്യാറായ ഇവരുടെ ആത്മാര്‍ത്ഥത ഏവരേയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. രാവിലെ വീട്ടില്‍ നിന്നും എഴുന്നേറ്റ് ഷൂട്ടിങ് സെറ്റില്‍ ചെന്ന് ഡയലോഗ് വായിച്ച് എന്തൊക്കെയോ കാട്ടി കൂട്ടുന്ന സാധാരണ യുവതാരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തരായി കഥാപാത്രത്തെ പഠിക്കാന്‍ പലയിടത്തും താമസിച്ചും ആയോദ്ധന വിദ്യകള്‍ പഠിച്ചതിന്‍ ശേഷം മാത്രം ഷൂട്ടിങ് ആരംഭിക്കുന്ന ഇവരെ ആരും നമിച്ചു പോകും

അടുത്ത പേജില്‍

മുരുഗദോസ് തുടങ്ങുന്നത് ചരിത്രത്തില്‍ നിന്ന്മുരുഗദോസ് തുടങ്ങുന്നത് ചരിത്രത്തില്‍ നിന്ന്

Next »

« Previous

English summary
7aum Arivu’ is lavishly mounted and has an ambitious plot line that interlocks the present with past centuries. It has a brilliant opening, after which the rest lacks focus and coherence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X