For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയത്തിന്റെ നൂറു വ്യത്യസ്ത നാളുകള്‍

  By Nirmal Balakrishnan
  |

  ബി.കെ.എന്‍. ബാംഗ്ലൂരിലെ ടൈംസ് പത്രത്തില്‍ ഫീച്ചര്‍ റൈറ്ററാണ്. എഡിറ്ററുമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ അയാളുടെ ജോലി നഷ്ടമായി. ബി.കെ.എന്‍. എന്നാല്‍ ബാലന്‍ കെ. നായര്‍ (ദുല്‍ക്കര്‍). മലയാളത്തിലെ മുന്‍ വില്ലന്‍ താരമായിരുന്ന ബാലന്‍ കെ. നായരോടുള്ള സ്‌നേഹം കൊണ്ടല്ല അവന് ആ പേരു വന്നത്. മുത്തശ്ശന്റെ പേരിനൊപ്പം ജാതിപ്പേരും കൂടി വന്നപ്പോഴാണ് ബാലന്‍ കെ. നായര്‍ ആയത്. കൂട്ടുകാരോടു പറയാന്‍ മടിയായതുകൊണ്ട് ബി.കെ.എന്‍. എന്നു ചുരുക്കി എഴുതും.

  ബാംഗ്ലൂരിലെ റയില്‍വേ സ്റ്റേഷനില്‍ കഥയുടെ ക്ലൈമാക്‌സില്‍ നിന്നുകൊണ്ടാണ് ബികെഎന്‍ സിനിമ തുടങ്ങുന്നത്. സിനിമയിലെ റൊമാന്റി കഥകള്‍ സിനിമയില്‍ മാത്രമായിരിക്കുമെന്നും ജീവിതത്തില്‍ അങ്ങനെയല്ലെന്നും പറഞ്ഞുകൊണ്ടാണ് അയാള്‍ ജീവിതം പറയാന്‍ തുടങ്ങുന്നത്.

  100-days-of-love-review-02

  ജോലി നഷ്ടമായി ബാംഗ്ലൂര്‍ നഗരത്തിലൂടെ മഴയില്‍ നടക്കുമ്പോള്‍ അയാള്‍ ടാക്‌സിക്കു കൈ കാട്ടുന്നു. അതേ ടാക്‌സിയില്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയുംവന്നു കയറുന്നു. അവളുടെ പുഞ്ചിരിയില്‍ അവന്‍ വീണുപോകുന്നു. മുന്‍കാമുകി മറ്റൊരുത്തന്റെ കൂടെ പോയതിന്റെ സങ്കടം വിട്ടുമാറിവരുമ്പോഴാണ് അവളെ കാണുന്നത്. തിരക്കിനിടയില്‍ അവളുടെ കൈയില്‍ നിന്നു വീണുപോകുന്ന കാമറ അവന്റെ കൈവശമെത്തുന്നു.

  കൂട്ടുകാരനായ ഉമ്മര്‍ (ശേഖര്‍ മേനോന്‍) താമസിക്കുന്ന വീട്ടിലാണ് ബികെഎന്നും കഴിയുന്നത്. നഗരത്തില്‍ വീഡിയോ ഗെയിംസ് കട നടത്തുകയാണ് ഉമ്മര്‍. ആ കാമറയില്‍ നിന്നു ലഭിച്ച ഫിലിം ഡവലപ് ചെയ്ത് അവര്‍ അവളെ തേടിയിറങ്ങുന്നു. ഫിലിമിലുള്ള ലാബിലും കഫേയിലും തിയറ്ററിലുമെല്ലാം അവര്‍ എത്തുന്നു. പക്ഷേ, അവളെ മാത്രം കാണുന്നില്ല. മറ്റൊരു ഫോട്ടോയിലുള്ള യുവാവിനെ അവര്‍ ശരിക്കും അവിചാരിതമായി കാണുന്നു. അയാളോട് അവളെ തിരക്കുമ്പോള്‍ അവള്‍ തന്റെ പെണ്ണാണെന്നു മാത്രം പറയുന്നു.

  കൂട്ടുകാരന്‍ (അജു വര്‍ഗീസ്) ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടു കിടക്കുമ്പോള്‍ ബികെഎന്‍ എത്തുന്നു. അവനെ അവിടെ കൊണ്ടുവന്നത് അവളായിരുന്നുു. അവിടെ വച്ച് അവളെ പരിചയപ്പെടുന്നു. ദുബായ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഷീല (നിത്യ മേനോന്‍) ആണെന്ന് അവന്‍ തിരിച്ചറിയുന്നു. മുന്‍കാമുകിയുടെ വിവാഹത്തിന് അവളെയും കൊണ്ട് അവന്‍ പോകുന്നു. അങ്ങനെ അവര്‍ക്കിടയില്‍ സൗഹൃദം ഉടലെടുക്കുന്നു. പ്രേമിക്കുന്നതിനോട് താല്‍പര്യമില്ലാത്തവളാണ് ഷീല.

  പ്രേമത്തിന് ധാരാളം മോശം വശമുണ്ടെന്നാണ് അവള്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ പ്രേമിച്ചു വിവാഹം കഴിച്ചൊരു ദമ്പതികളുടെ ഏക മകളാണ് അവള്‍. അച്ഛന്റെയും അമ്മയുടെയും ഇരുപത്തഞ്ചാം വിവാഹവാര്‍ഷികത്തിന് സമ്മാനം കൊടുക്കാന്‍ അവള്‍ കണ്ടത് അവരുടെ പ്രണയനാളുകളിലെ ബാംഗഌര്‍ ഡെയ്‌സിലെ പ്രധാന സ്ഥലങ്ങളില്‍പോയി അവളുടെ ഫോട്ടോ എടുത്തുകൊണ്ടായിരുന്നു. പഴയൊരു ലാംബ്രട്ട സ്‌കൂട്ടറിലാണ് അച്ഛന്‍ സഞ്ചരിച്ചിരുന്നത്. ആ സ്‌കൂട്ടര്‍ ബികെഎന്‍ അവള്‍ക്ക് സംഘടിപ്പിച്ചു കൊടുക്കുന്നു.

  അച്ഛന്റെ സുഹൃത്തിന്റെ മകന്‍ രാഹുലുമായി അവളുടെ വിവാഹം ഉറപ്പിക്കുന്നു. അന്നു രാത്രി ബികെഎന്‍ അവളുടെ വീട്ടില്‍ ചെന്ന് അവന്റെ പ്രേമം തുറന്നു പറയുന്നു. പിന്നീടൊരു നാളില്‍ അവന്റെ യഥാര്‍ഥ പ്രണയ മനസ്സ് അവള്‍ തിരിച്ചറിയുന്നു. ഒടുവില്‍ അവളൊരു തീരുമാനമെടുക്കുന്നു. അതാണ് നൂറാംദിവസം സംഭവിക്കുന്നത്.

  മലയാള സിനിമ പ്രണയത്തിനു പിന്നാലെ

  English summary
  '100 Days of Love' Movie Review: A Breezy Romantic Comedy Flick Featuring Dulquer Salmaan, Nithya Menen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X