twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേല്‍ വിജയ്‌യുടെ സൂപ്പര്‍ ഹീറോ

    By ഷുക്കൂര്‍
    |
    <ul id="pagination-digg"><li class="previous"><a href="/reviews/11-02-velayutham-review-cj-shukkur-2-aid0001.html">« Previous</a>

    Velayudham
    ഇങ്ങനെ ചില സംഭവങ്ങള്‍ക്ക് സാക്ഷിയായതോടെ വേലായുധം 'വേല്‍' ആണെന്നു ഭാരതി വിശ്വസിക്കുന്നു. പിന്നീട് സത്യം മനസ്സിലാക്കുന്ന 'ഭാരതി' 'വേലി'നോട് നാടിനെ രക്ഷിക്കാന്‍ 'വേലായുധമാവാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തന്റെ ലോകം സഹോദരി മാത്രമാണെന്നും താന് ഒരു പാല്‍ക്കാരന്‍ മാത്രമാണെന്നും പറഞ്ഞ് 'വേല്‍' ഒഴിഞ്ഞുമാറുന്നു.

    ഇതിനിടെ ആഭ്യന്തര മന്ത്രിയുടെ സഹോയത്തോടെ ചിട്ടി കമ്പനി ഉടമ കോടിക്കണക്കിന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ മകളുടെ ഓപ്പറേഷന്‍ വേണ്ടി ചിട്ടിയില്‍ നിന്നും പണം എടുക്കാന്‍ വന്നയാള്‍ പണം കിട്ടാതെ ചിട്ടി കമ്പനിയുടെ മുകളില്‍ നിന്നും തീക്കൊളുത്തി മരിക്കുന്നത് കാണുന്നതോടെ 'വേല്‍' 'വേലായുധ'മായി മാറുന്നു. പിന്നീടങ്ങോട്ട് സൂപ്പര്‍ ഹീറോ പരിവേഷവുമായി 'വിജയ്' തിളങ്ങുന്നു.

    'അയേണ്‍ മാന്‍', 'ബാറ്റ് മാന്‍ ബെഗിന്‌സ്', 'ഡാര്‍ക്ക് നൈറ്റ്' തുടങ്ങിയ ചിത്രങ്ങളുമായി സാമ്യമുണ്ടെങ്കിലും സയന്‍സ് ഫിക്ഷന്റെ സഹായമില്ലാതെ 'വേലായുധ'ത്തെ വളരെ നാച്ചുറലായി അവതരിപ്പിക്കാന്‍ 'രാജ'യ്ക്കും 'വിജയ്'ക്കുമായി. പിന്നീട് തിന്മക്കെതിരെയുള്ള പോരാട്ടമാണ്. ഏവരേയും രസിപ്പിക്കുന്ന വിധമാണ് 'രാജ'യുടെ അവതരണം. അന്യന്‍, മുതല്‍വന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ പറഞ്ഞ കഥയാണെങ്കിലും പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകനായി.

    'നാക്ക മുക്ക' എന്ന ഗാനത്തിലൂടെ പ്രശസ്തനായ 'വിജയ് ആന്റണി'യാണ് ചിത്രത്തില്‍ സംഗീതം നല്കിയിരിക്കുന്നത്. 'മൊളച്ച് മൂണു' എന്ന ഗാനം കാതിന് കുളിരേകുന്ന ഒന്നാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എടുത്തു പറയേണ്ട ഒന്നാണ്. വളരെ മനോഹരമായി ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളില്‍ ട്രെയിനില്‍ വച്ചുള്ള ആക്ഷന്‍ രംഗങ്ങളാണ് മികച്ചു നിന്നത്.

    തമിഴ് പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. സിനിമയെന്നാല്‍ നമ്മെ രസിപ്പിക്കുന്ന കലയാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ വേലായുധം ഒരു മികച്ച കൊമേഷ്യല്‍ സിനിമയാണെന്നു പറയാം. എന്തൊക്കെ ആയാലും രണ്ടര മണിക്കൂര്‍ ബോറടിക്കാതെ കാണാവുന്ന ഒരു ചിത്രമാണ് 'വേലായുധം'.

    ആദ്യപേജില്‍
    വേലായുധം നമ്മെ രസിപ്പിയ്ക്കും

    <ul id="pagination-digg"><li class="previous"><a href="/reviews/11-02-velayutham-review-cj-shukkur-2-aid0001.html">« Previous</a>

    English summary
    Action movies have worked wonders for Vijay in the past. Be it Gilli or Pokkiri, his fans always welcomed his do gooder avatar. Now, for the first time in his career, the actor has donned the superhero character in Velayudham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X