twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് ബിയോണ്ട് ബെയറബിള്‍: ശൈലന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് മൂവി ലൈവ് നിരൂപണം!!

    By Desk
    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

    മോഹന്‍ലാലും മേജര്‍ രവിയും ഒരുമിക്കുന്ന പട്ടാളപ്പടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കണ്ഡഹാര്‍ എന്നിവയ്ക്ക് ശേഷം വരുന്ന മേജര്‍ മഹാദേവന്‍ സീരീസ് ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് നിരൂപണം ശൈലന്റെ വക.

    Read Also: ജോർജേട്ടൻ അത്രക്കങ്ങട്ട് പോര.. ശൈലൻറെ ജോർജേട്ടൻസ് പൂരം നിരൂപണം... റേറ്റിംഗാണ് സൂപ്പർ!!

    Read Also: പൃഥ്വിരാജ് ബോളിവുഡിൽ വില്ലനായി അഴിഞ്ഞാടുന്നു... നാം ഷബാന - ഒരു കൂൾ എന്റർടൈനർ, ശൈലന്റെ നിരൂപണം!!

    തീയറ്ററില്‍ പോകാനുള്ള പ്രേരണ

    തീയറ്ററില്‍ പോകാനുള്ള പ്രേരണ

    കീര്‍ത്തിചക്ര, കുരുക്ഷേത്ര, കണ്ഡഹാര്‍ എന്നീ മേജര്‍മഹാദേവന്‍ സീരീസ് ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന മേജര്‍ രവിയുടെ 1971- ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ പോസ്റ്ററില്‍ പ്രായമായ മോഹന്‍ലാലിന്റെ ഗെറ്റപ്പ് കണ്ട് സംഗതി ഇതോടെ തീരുമാനമാകും എന്ന പ്രതീക്ഷയോടെ ആണ് പലരും തിയേറ്ററിലേക്ക് കേറിയിട്ടുണ്ടാവുക. കരുതിയപോല്‍ തന്നെ മേജര്‍ കേണലായി മാറി ജോര്‍ജിയയില്‍ വച്ച് തന്റെ എടുത്താല്‍ പൊങ്ങാത്ത ബോഡിയുമായി ചാടിവീണ് ഒരു സംഘം പാക്കിസ്ഥാന്‍ പട്ടാളക്കാരെ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന രോമാഞ്ചഭരിതമായ കാഴ്ചകളാണ് കേറിചെല്ലുമ്പോഴേ കാണുന്നത്.

    ഇന്റര്‍നാഷണല്‍ ഗുണാണ്ട്രേഷന്‍

    ഇന്റര്‍നാഷണല്‍ ഗുണാണ്ട്രേഷന്‍

    ജോര്‍ജിയയിലുള്ള മഹാദേവന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പട്ടാളക്കാരുടെ തൊപ്പിയിലും മഹാദേവന്‍ രക്ഷപ്പെടുത്തുന്ന അജ്മല്‍ രാജയുടെ നേതൃത്വത്തിലുള്ള പാക് ഭടന്മാരുടെ തൊപ്പിയിലും യു എന്‍ എന്ന് എഴുതിവച്ചിരിക്കുന്നതിനാല്‍ സംഭവം ഇന്റര്‍നാഷണല്‍ ഗുണാണ്ട്രേഷന്‍ ആണെന്ന് നമ്മള്‍ പോളിടെക്ക്‌നിക്കിലൊന്നും പഠിക്കാത്ത പൊതുജനം അനുമാനിക്കണം..

    അയവെട്ടുന്ന ഓര്‍മകളിലൂടെ

    അയവെട്ടുന്ന ഓര്‍മകളിലൂടെ

    തുടര്‍ന്ന് പിക്കറ്റ് 43 യുടെ ട്രാക്കില്‍ വീണ് കമ്പനിയാകുന്ന മഹാദേവനും അജ്മലും ഓര്‍മകള്‍ അയവെട്ടുന്നതിനിടയില്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി മനസിലാക്കുന്നു. അവരുടെ രണ്ടാളുടെയും ബാപ്പമാര്‍ 1971 ലെ ജുദ്ദത്തില്‍ നേരിട്ട് മുട്ടിയവരാണ്.. ജയം സ്വാഭാവികമായും മഹാദേവന്റെ അപ്പനായ മേജര്‍ സഹദേവനായിരുന്നു, മരണം അജ്മലിന്റെ പിതാവ് അഷ്രഫ് രാജയ്ക്കും.

    ആനന്ദത്തിലാറാടാതെ വിടില്ല

    ആനന്ദത്തിലാറാടാതെ വിടില്ല

    കൊന്നിട്ട് പോരുന്നതിനിടെ അഷറഫിന്റെ പോക്കറ്റില്‍ സഹദേവന്‍ എഴുതിവച്ച കത്ത് വായിച്ച് പാകിസ്താന്‍ പരമോന്നത പട്ടാള ബഹുമതി നല്‍കി ആദരിച്ച അയാളുടെ മകന് മാത്രമല്ല ഭാര്യയ്ക്കും കുടുംബക്കാര്‍ക്കുമൊക്കെ സഹദേവന്‍ എന്ന് കേട്ടാല്‍ രോമാഞ്ചമാണ് എന്ന് കൂടി മനസിലാക്കി ആനന്ദത്തിലാറാടുന്ന നമ്മളെ പിന്നെ രവിസാര്‍ 1971 ലെ കാഴ്ചകളിലേക്ക് നേരിട്ട് കൂട്ടിക്കൊണ്ട് പോവുകയാണ്.

    ഊഹിക്കാന്‍ കഴിയാത്ത രംഗങ്ങള്‍

    ഊഹിക്കാന്‍ കഴിയാത്ത രംഗങ്ങള്‍

    ഇതുവരെ കാണാത്തതും നമ്മള്‍ക്ക് സ്വപ്നത്തില്‍ പോലും ഊഹിക്കാന്‍ കഴിയാത്തതുമായ ഒരു 1971 നാണ് പിന്നെ സാക്ഷ്യം വഹിക്കേണ്ടി വരുന്നത്.. 46 കൊല്ലങ്ങള്‍ക്ക് കേരളത്തിന്റെ സാമൂഹിക/പാരിസ്ഥിതിക സാഹചര്യങ്ങളിലോ ആളുകളുടെ മെയ്ക്കപ്പിലോ കോസ്റ്റ്യൂംസിലോ ശരീരഭാഷയിലോ ഒന്നും ഒരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അതോടെ മനസിലാവുന്നു.

    ഏത് പ്രായത്തിലായാലും ഒരേ ശരീരഘടന

    ഏത് പ്രായത്തിലായാലും ഒരേ ശരീരഘടന

    അതിലുപരിയായി മഹാദേവന്റെ അന്ത്യകാലം കാണേണ്ടി വരുമെന്ന ആധിയോടെ തിയേറ്ററിലെത്തിയ ആരാധകര്‍ക്ക് അപ്പന്‍ സഹദേവന്റെ യൗവനകാലം കാണിച്ച് കൊടുത്ത് നിര്‍വൃതിയനുഭവിക്കാനുമാവുന്നു. മഹാദേവന്‍ ഏത് പ്രായത്തിലായിരുന്നാലുമുള്ള ശരീരഘടന സഹദേവന്റെ വിവിധ പ്രായങ്ങളിലും നിലനിര്‍ത്താന്‍ രവിയേട്ടന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

    അപമാനിച്ചുകൊണ്ടേയിരിക്കുന്നു

    അപമാനിച്ചുകൊണ്ടേയിരിക്കുന്നു

    മോഹൻലാൽ എന്ന നടനോടുള്ള ആരാധന മൂത്ത് ഭക്തിയും പിന്നെ പ്രാന്തുമായ മേജർ രവി എന്ന സംവിധായകൻ പിന്നെ സഞ്ചരിക്കുന്ന വഴികൾ നമ്മൾ പ്രതീക്ഷിക്കുന്ന ഭയാനകമായ വേർഷനുകളിലൂടെ തന്നെ. ഇൻഡ്യൻ ആർമിയിൽ എന്നല്ല ലോകത്തിലെ ഏത് പട്ടാളവിഭാഗത്തിലും ശരീരഘടനകൊണ്ടും ശരീരഭാഷകൊണ്ടും ഇടം ലഭിക്കാൻ സാധ്യതയില്ലാത്ത മഹാദേവനെയും സഹദേവനെയും വച്ച് അയാൾ മോഹൻലാൽ എന്ന നടനെയും ഇൻഡ്യൻ ആർമിയെയും പൂർവാധികം വീറോടെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു.

    സംവിധായകൻ സത്യസന്ധനാകുന്ന നിമിഷം

    സംവിധായകൻ സത്യസന്ധനാകുന്ന നിമിഷം

    1971 ലെ പൂരപ്പറമ്പിൽ വച്ച് ഇരുനിറമുള്ള ഒരു മനുഷ്യനെ നോക്കി "മുണ്ടും കുറിയും തൊട്ട് ഈയടുത്ത കാലത്ത് അമ്പലത്തിൽ കേറാൻ അനുമതി കിട്ടിയ നീയൊന്നും ഇവിടുത്തെ കാര്യം നോക്കണ്ട" എന്ന് സഹദേവൻ ആജ്ഞാപിക്കുമ്പോൾ പടത്തിലുടനീളം തൊള്ളതുറന്നാൽ രാജ്യാനേഹവും ഉദാത്തമായ മാനവികതയും പ്രസംഗിക്കുന്ന നായകന്മാരുടെ മുഖംമൂടി മേജർ രവി വലിച്ചിളക്കിക്കാണിക്കുന്നു.. സംവിധായകൻ സത്യസന്ധനാകുന്ന നിമിഷമാണത്

    അല്ലു സിരീഷ് അടക്കമുള്ളവർ വെറുതെ

    അല്ലു സിരീഷ് അടക്കമുള്ളവർ വെറുതെ

    കീർത്തിചക്രയുടെ പ്രീക്വൽ എന്ന് പറയാവുന്ന 1971 സാങ്കേതികമായി നോക്കിയാലും ശെരിക്കും പ്രീക്വൽ തന്നെ. സുജിത് വാസുദേവ്, ഗോപിസുന്ദർ എന്നീ പേരുകൾക്കൊന്നും വല്യ പ്രസക്തിയില്ല. ഫോർമുലപ്രകാരം ഇടയിൽ വെടികൊണ്ട് വീരമൃത്യുവരിക്കാൻ ആന്ധ്രയിൽ നിന്നു വന്ന അല്ലു സിരീഷ് അടക്കം ഒരു പട്ടാളക്കാർക്കും ഇല്ല തനത് വ്യക്തിത്വം.. എല്ലാം ഫോട്ടോസ്റ്റാറ്റുകൾ.

    പട്ടാള സിനിമയെന്ന പേരിലെ പടപ്പുകള്‍

    പട്ടാള സിനിമയെന്ന പേരിലെ പടപ്പുകള്‍

    ജീവിതത്തില്‍ സംഘി നിലപാടുകള്‍ ഉള്ളത് കൊണ്ട് രവിയുടെ സൃഷ്ടികളെ മൈനറായി കാണേണ്ടതില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിനോടുള്ള അന്ധമായ ഭക്തിയുടെ ബാധ്യതയില്ലാതെ അയാള്‍ ചെയ്ത പിക്കറ്റ് 43യും മിഷന്‍ 90ഡേയ്സും ഒന്നാം തരം സിനിമകളായിരുന്നു. പട്ടാള സിനിമയെന്ന നിലയില്‍ ഒരു കീര്‍ത്തിചക്രയും മലയാളത്തില്‍ പ്രസക്തമായിരുന്നു. അതിനപ്പുറം അന്ധമായ താരാരാരാധന മൂത്ത് പടച്ചുവിടുന്ന ഇത്തരം കോമാളിക്കളികൾ കൊണ്ട് ആർക്കെന്ത് പ്രയോജനം എന്ന് മനസിലാവുന്നില്ല.

    മേജര്‍ രവിയോടു പൊറുക്കട്ടെ

    മേജര്‍ രവിയോടു പൊറുക്കട്ടെ

    പടം തീരുമ്പോള്‍ കുറെ ഒറിജിനല്‍ സൈനികരുടെ ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ കാണിക്കുന്നുണ്ട്.. അവരെല്ലാം ലോകത്തുള്ള എല്ലാ സേനകള്‍ക്കും വേണ്ടി മേജര്‍ രവിയോടു പൊറുക്കട്ടെ...

    റേറ്റിങ് : താങ്ക മുടിയലേ

    English summary
    1971: Beyond Borders movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X