twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ മാത്രം,മറ്റുള്ളവര്‍ ബ്ലെസിക്ക്‌ പറ്റിയ പിഴവ്

    By Staff
    |

    Mohanlal and Bhoomika
    മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ വൈഭവം തന്നെയാണ്‌ ഭ്രമരത്തിന്റെ ജീവന്‍. ഏറെക്കാലത്തിന്‌ ശേഷം ലാലിനുള്ളിലെ നടനെ ചൂഷണം ചെയ്യുന്നതില്‍ ഭ്രമരം വിജയം കണ്ടുവെന്ന്‌ നിസംശയം പറയാം.

    മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ പത്ത്‌ മികച്ച കഥാപാത്രങ്ങളിലൊന്ന്‌ ഭ്രമരത്തിലേതായിരിക്കുമെന്ന സംവിധായകന്റെ പ്രവചനത്തോട്‌ സത്യസന്ധത പുലര്‍ത്തിയാണ്‌ ലാല്‍ അഭിനയിച്ചിരിയ്‌ക്കുന്നത്‌. ഇടക്കാലത്ത്‌ അതിമാനുഷിക കഥാപാത്രങ്ങളില്‍ കുടുങ്ങിപ്പോയ ലാലിന്‌ ലഭിച്ച മൃതസഞ്‌ജീവിനി തന്നെയാണ്‌ ഭ്രമരം.

    എന്നാല്‍ ലാലൊഴിച്ചുള്ള കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വന്‍ അശ്രദ്ധയാണ്‌ പുലര്‍ത്തിയത്‌. ഏറെ കൊട്ടിഘോഷിച്ച്‌ കൊണ്ടു വന്ന ബോളിവുഡില്‍ നിന്നും ഇറക്കുമതി ചെയ്‌ത ഭൂമിക പലപ്പോഴും വെറും ശരീരപ്രദര്‍ശനത്തിനുള്ള ഉപകരണമായി മാറിയിരിക്കുന്നു. തന്റെ സിനിമകളില്‍ നായികമാര്‍ക്ക്‌ ശക്തമായ കഥാപാത്രങ്ങള്‍ നല്‌കാറുള്ള ബ്ലെസിയ്‌ക്ക്‌ ഭൂമികയെ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല.

    സിനിമയിലെ ആദ്യവസാനമുള്ള ഉണ്ണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ്‌ മേനോനും പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയര്‍ന്നില്ല. ലാലിന്റെ മകളായി എത്തുന്ന ബാലതാരത്തിനും കെപിഎസി ലളിതയുടെ അമ്മ വേഷവും മികച്ചതല്ല. എന്നാല്‍ ഉണ്ണിയുടെ സുഹൃത്തായ ഡോക്ടര്‍ അലക്‌സിനെ അവതരിപ്പിച്ച വിജി മുരളീ കൃഷ്‌ണന്‍ ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‌ക്കുന്നു. ഉണ്ണിയുടെ ഭാര്യയായെത്തിയ ലക്ഷ്‌മി ഗോപാലസ്വാമിയും മകളായ ബേബി നിവേദിതയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്‌.

    അനില്‍ പനച്ചൂരാന്‍ രചിച്ച്‌ മോഹന്‍ സിത്താര സംഗീതം പകര്‍ന്ന ഭ്രമരത്തിലെ ഗാനങ്ങള്‍ക്ക്‌ മോശമായില്ല. മോഹന്‍ലാല്‍ ആലപിച്ച അണ്ണാറക്കണ്ണാ വാ.. എന്ന്‌ തുടങ്ങുന്ന ഗാനം പതിവ്‌ ശൈലിയില്‍ ലാല്‍ ഭംഗിയാക്കിയിരിക്കുന്നു.

    അധികം ഇഴപിരിയലുകളില്ലാത്ത പ്രതികാര കഥ വികാരനിര്‍ഭരമായി നല്ല കൈയ്യടക്കത്തോടെ സംവിധായകന്‍ അവതരിപ്പിച്ചിരിയ്‌ക്കുന്നു. അതിനുമപ്പുറം മോഹന്‍ലാല്‍ എന്ന നടന്‍ കഥാപാത്രത്തെ തന്റെ ആത്മാവിലുള്‍ക്കൊണ്ട്‌ ജീവിയ്‌ക്കുമ്പോള്‍ ഭ്രമരം കാണേണ്ട ഒരു ചിത്രമായി മാറുന്നു.

    മുന്‍ പേജില്‍<br>ബ്ലെസിയിലെ  തിരക്കഥാകൃത്ത് ലക്ഷ്യം കണ്ടില്ലമുന്‍ പേജില്‍
    ബ്ലെസിയിലെ തിരക്കഥാകൃത്ത് ലക്ഷ്യം കണ്ടില്ല

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X