twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമല്‍ ഇത് വേണമായിരുന്നോ?

    By Staff
    |

    Sagar Elias Jackie
    കെ മധുവിന്റെ ഇരുപതാം നൂറ്റാണ്ടുമായി സാഗര്‍ ഏലിയാസ്‌ ജാക്കിയെ ഒരു തരത്തിലുള്ള താരതമ്യപ്പെടുത്തലിനും മോഹന്‍ലാല്‍ ആരാധകര്‍ ആഗ്രഹിയ്‌ക്കുന്നുണ്ടാവില്ല. ഹോളിവുഡ്‌-ബോളിവുഡ്‌ ഡിവിഡികള്‍ നിരത്തിവെച്ച്‌ സിനിമയെടുക്കുന്ന പുത്തന്‍ സംവിധായക ശൈലിയ്‌ക്ക്‌ ഉത്തമ ഉദാഹരണമാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കി.

    ആദ്യം ഇവര്‍ ആക്ഷന്‍ രംഗങ്ങള്‍ എങ്ങനെയൊക്കെ വേണെന്ന്‌ തീരുമാനിക്കുന്നു. പിന്നെ ലൊക്കേഷനുകള്‍ നിശ്ചയിക്കുന്നു, വേഷവിധാനങ്ങളും ഒരുക്കുന്നു. ഒടുവില്‍ ഇതിനെയൊക്കെ ചുറ്റിപ്പറ്റി കഥയും മറ്റു കാര്യങ്ങളും മെനയുന്നു. ഈ രീതിയില്‍ തന്നെയാകാം സാഗറിന്റെ രണ്ടാം വരവും ഒരുക്കിയതെന്ന്‌ സിനിമ കണ്ട്‌ കഴിയുമ്പോള്‍ ഊഹിയ്‌ക്കാം.

    ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഫ്‌ളെക്‌സിബിള്‍ നടനെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന മോഹന്‍ലാലിന്‌ ഡിസൈനര്‍ കോട്ടും ലെതര്‍ ജാക്കറ്റുമണിഞ്ഞ്‌ നടക്കുന്നതിനപ്പുറം കൂടുതലായി ഒന്നും ചെയ്യാനില്ല. ആര്‍ക്കും മുന്‍കൂട്ടി കാണാനാവുന്ന കഥാഗതികളും പ്രവചിയ്‌ക്കാവുന്ന രംഗങ്ങളുമൊക്കെ ചേരുമ്പോള്‍ സാഗറിന്റെ രണ്ടാം വരവ്‌ അവിസ്‌മരണീയമാക്കാനുള്ള അവസരം ലാലിന്‌ കൈമോശം വരുന്നു.

    ജഗതിയുടെ കഥാപാത്രം വെറും പാഴ്‌ എന്ന്‌ തന്നെ പറയേണ്ടി വരും. ചെറുതെങ്കിലും ശോഭനയ്‌ക്ക്‌ തന്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ഗണേഷും മനോജ്‌ കെ ജയനും സുമനുമൊക്കെ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ടെന്ന്‌ പറയാം. ജ്യോതിര്‍മയിയുടെ ഐറ്റം നമ്പറിന്‌ പ്രേക്ഷകര്‍ക്കിടയില്‍ ഓളമുണ്ടാക്കാനായില്ലെന്ന്‌ എടുത്ത്‌ പറയേണ്ട കാര്യമാണ്‌.

    രാം ഗോപാല്‍ വര്‍മ്മയും വിഷ്‌ണു വര്‍ധനും പതിവായി ചെയ്‌ത്‌ കൊണ്ടിരിക്കുന്ന സ്ഥിരം ക്യാമറ ഗിമ്മിക്കുകള്‍ തന്നെയാണ്‌ അമല്‍ നീരദ്‌ പുതിയ ചിത്രത്തിലും പിന്‍തുടരുന്നത്‌. വൈഡ്‌ ആംഗിള്‍ ലെന്‍സുകളും സെഫിയ ടോണ്‍ഡ്‌. ഫോട്ടോഗ്രാഫിയും എടുത്തടിച്ചുള്ള കട്ടുകളും ഹോളിവുഡ്‌ ചിത്രങ്ങളെ ഓര്‍മ്മിപ്പിയ്‌ക്കുന്നു. എന്നാല്‍ ഒരു സിനിമയുടെ വിജയത്തിന്‌ ആവശ്യം കെട്ടുറപ്പുള്ള തിരക്കഥയും അതിനോട്‌ കൂറു പുലര്‍ത്തുന്ന കഥാപാത്രങ്ങളുമാണെന്ന്‌ സാഗര്‍ ഒരിയ്‌ക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിയ്‌ക്കുന്നു.

    ഇതു കൊണ്ടൊന്നും സാഗര്‍ പ്രേക്ഷകര്‍ കാണാതിരിയ്‌ക്കേണ്ട സിനിമയാണെന്ന്‌ പറയുന്നില്ല. ദുബായ്‌, ലേ, ലഡാക്ക്‌ തുടങ്ങിയ ലൊക്കേഷനുകള്‍ തരുന്ന ദൃശ്യഭംഗിയും ഒരു സ്‌റ്റൈലിഷ്‌ ചിത്രമെന്ന ലേബലിലും സാഗര്‍ ഏലിയാസ്‌ ജാക്കി ഒരു തവണ കണ്ട്‌ തീര്‍ക്കാം. എന്നാല്‍ ഓര്‍മ്മകളില്‍ ഇന്നും ആവേശം നിറയ്‌ക്കുന്ന സാഗര്‍ ഏലിയാസ്‌ ജാക്കി പ്രേക്ഷക മനസുകളില്‍ ഒരിയ്‌ക്കല്‍ കൂടി റീലോഡ്‌ ആവുമോയെന്ന കാര്യം സംശയമാണ്‌.

    മുന്‍ പേജില്‍

    സാഗറിന്റെ രണ്ടാം വരവ്സാഗറിന്റെ രണ്ടാം വരവ്

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X