twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    916, കാലം തെറ്റി പെയ്യുന്ന മഴ

    By Nirmal Balakrishnan
    |

    ശിഷ്യന്‍ ഉപദേശത്തിന്റെ കാര്യത്തില്‍ ഗുരുവിന്റെ ജ്യേഷ്ഠനാകുമ്പോള്‍ 916 എന്ന സിനിമ മലയാളത്തിലെ അടുത്തിറങ്ങിയ ഏറ്റവും വലിയ ഉപദേശി സിനിമയാകും. സത്യന്‍ അന്തിക്കാട് എന്ന സംവിധായകനു അടിതെറ്റാന്‍ തുടങ്ങിയത് തന്റെ സിനിമയിലൂടെ സമൂഹത്തെ ഉപദേശിച്ചു നന്നാക്കാം എന്ന അതിബുദ്ധി തോന്നിയതുമുതലാണ്. സത്യന്‍ അന്തിക്കാടിന്റെ ശിഷ്യനായ എം മോഹനന്‍ കുടുംബ ബന്ധങ്ങളുടെ പവിത്രതയെക്കുറിച്ച് രണ്ടുമണിക്കൂര്‍ നീണ്ട ഉപദേശം നടത്തുമ്പോള്‍ പ്രേക്ഷകര്‍ കൂവിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

    മുകേഷ്, അനൂപ് മേനോന്‍, ആസിഫ് അലി, പാര്‍വണ, മീരാ വാസുദേവ്, മാളവിക എന്നിവര്‍ അഭിനയിച്ച 916 എന്ന ചിത്രം, കണ്ടു മടുത്ത കുറേ സിനികളുടെ ആവര്‍ത്തനമായി തരംതാഴുകയാണ്. കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങളിലൂടെ കുടുംബചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേരു സമ്പാദിച്ചിരുന്ന മോഹനന്‍ മൂന്നാമത്തെ ചിത്രത്തിലൂടെ നാടു നന്നാക്കിക്കളയാമെന്നു വ്യാമോഹിച്ചു. ആസിഫ് അലി, അനൂപ് മേനോന്‍ എന്നീ യുവതാരങ്ങളെയൊക്കെ ലഭിച്ചിട്ടും അവരുടെ കഴിവ് തീരെ പുറത്തെടുക്കാന്‍ സാധിക്കാതെ നിസ്സഹായനായി നില്‍ക്കുകയാണ്. സ്വന്തം തിരക്കഥ മാത്രമേ സിനിമയാക്കൂ എന്നു വാശിപ്പിടിച്ച് തനിക്കുതോന്നിയതും താന്‍ വായിച്ചപുസ്തകങ്ങളിലെ ആശയങ്ങള്‍ കടംകൊണ്ടും സംവിധായകന്‍ എഴുതിക്കൂട്ടിയ കുറേ സംഭവങ്ങള്‍ കോര്‍ത്തിണക്കാനാണ് ശ്രമിച്ചത്.

    വിദേശത്തു പഠിക്കാന്‍ പോകുന്ന പണക്കാരിയായ ഭാര്യ, അതിനെ എതിര്‍ക്കുന്ന ഭര്‍ത്താവ്, ഇതിനിടയില്‍ മകളെ നാട്ടിലിട്ടുപോകുന്ന ഭാര്യ, വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ മകളെ കാണാന്‍ തിരിച്ചെത്തുന്നു, നിരവധി നാടകീയ മൂഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ കുടുംബങ്ങള്‍ ഒത്തുചേരുന്നു എന്നീ കാര്യങ്ങള്‍ എണ്‍പതുകളിലെ പകുതിയിലും തൊണ്ണൂറുകളിലെ ആദ്യവും നാം എത്രയോ കണ്ടതാണ്. മമ്മൂട്ടിയും മോഹന്‍ലാലും നായകരായ ഇത്തരം ചിത്രങ്ങള്‍ ഇവിടെ സൂപ്പര്‍ഹിറ്റുകളുമായിരുന്നു. എന്നാല്‍ 916 എന്ന പുതിയ ചിത്രം കാലംതെറ്റി പെയ്യുന്ന മഴപോലെയാണ്. ഇപ്പോഴത്തെ പ്രേക്ഷകര്‍ ഇതൊന്നും ആഗ്രഹിക്കുന്നുമില്ല, ഇഷ്ടപ്പെടുന്നുമില്ല.

    പ്രേക്ഷകര്‍ ആരാണെന്നു തിരിച്ചറിയാന്‍ സംവിധായകന്‍ പരാജയപ്പെട്ടു എന്നതാണ് സത്യം. ഇപ്പോഴത്തെ കാലത്ത് കുടുംബ പ്രേക്ഷകരേക്കാള്‍ യുവാക്കളാണ് സിനിമയ്‌ക്കെത്തുന്നത്. സ്വന്തം അച്ഛനമമ്മമാര്‍ പോലും ഉപദേശിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. പിന്നെയല്ലേ സിനിമക്കാര്‍. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള സിനിമയാണ് ഇന്ന് തിയറ്ററില്‍ വിജയിക്കുന്നതെല്ലാം. ഇപ്പോഴത്തെ യുവതലമുറയുടെ അച്ഛനമ്മമാര്‍ക്കുള്ള സിനിമയാണ് മോഹനന്‍ ഒരുക്കിയത്. പക്ഷേ അവരില്‍ പകുതിപോലും തിയറ്ററില്‍ എത്തുന്നുമില്ല.

    ഓര്‍ത്തുവയ്ക്കാന്‍ പറ്റിയ രണ്ടു ഗാനങ്ങള്‍ മാത്രമാണ് 916ലൂടെ മോഹനന്റെ സംഭാവന. ബാക്കിയൊക്കെ പാഴുതന്നെ. അനൂപ് മേനോന്‍ എന്ന നടന്‍ ദയനീയമായി പരാജയപ്പെടുന്നത് വീണ്ടും നാം കാണുന്നു. രണ്ടു കാലഘട്ടമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 15 വര്‍ഷം വ്യത്യാസമുള്ള ഈ രണ്ടു വേഷത്തിലും കാണുന്നതും പെരുമാറുന്നതും ഒരേ അനൂപ് മേനോന്‍ തന്നെ.

    15 വര്‍ഷം മുമ്പ് ചിത്രീകരിക്കുമ്പോള്‍ ബഌക്ക് ആന്‍ഡ് വൈറ്റ് പത്രവും മാരുതി 800 ഉം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന തെറ്റിദ്ധാരണ സംവിധായകനുള്ളതായി തോന്നു. പക്ഷേ മനുഷ്യരിലുള്ള വ്യത്യാസം ചിത്രീകരിക്കാന്‍ കഴിയാതെ പോയി. കഥ പറയുമ്പോഴും മാണിക്ക്യക്കല്ലും ഒരുക്കിയ മോഹനന്റെ ചിത്രമെന്ന പേരിലാണ് 916 തിയറ്ററില്‍ എത്തുന്നത്. എന്നാല്‍ അങ്ങനെയൊരു പ്രതീക്ഷയില്‍ തിയറ്ററില്‍ എത്തേണ്ട എന്നുമാത്രമേ പറയാനുള്ളൂ.

    English summary
    916 is a malayalam film directed by M Mohanan. The film stars Anoop Menon and Monica in the lead roles. the story for the film ’916′ is written by the director M Mohanan itself. Music is by M Jayachandran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X