For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവാര്‍ഡ് പടമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട 'ആളൊരുക്ക'ത്തെ, ധൈര്യമായി ടിക്കറ്റെടുക്കാം!

  |

  ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ എല്ലാവരും കാത്തിരുന്ന ചിത്രമാണ് ആളൊരുക്കം. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. പ്രിവ്യൂ ഷോ കണ്ടവര്‍ ഒന്നടങ്കം മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ തിയേറ്ററുകളില്‍ നിന്നിറങ്ങുന്നവരും അത് തന്നെ ആവര്‍ത്തിക്കുന്നു.

  ആളൊരുക്കം ഓട്ടൻതുള്ളൽ അല്ല.. അമ്പരപ്പിക്കൽ ആണ്.. ശൈലന്റെ റിവ്യൂ!!

  സാധാരണ പ്രേക്ഷകന് മനസ്സിലാവുന്ന തരത്തിലുള്ള സാധാരണ സിനിമയാണ് ആളൊരുക്കം. അവാര്‍ഡ് പടമാണെന്ന പ്രതീതിയില്‍ സിനിമയെ മാറ്റി നിര്‍ത്തിയാല്‍ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് വലിയൊരു നഷ്ടമാവും അത്. എന്തുകൊണ്ട് ഈ സിനിമയ്ക്ക് ഇത്തരത്തിലൊരു പേര് നല്‍കിയെന്നാലോചിച്ച് ഇനിയധികം ബുദ്ധിമുട്ടേണ്ട. തിയേറ്ററില്‍ നിന്നിറങ്ങുമ്പോഴേക്കും അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് ലഭിക്കും. ഒരുപാടാലോചിച്ച് ബുദ്ധിമുട്ടേണ്ട കണ്ണടച്ച ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റെടുത്തോളൂ.

  അവാര്‍ഡ് പടമെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ

  അവാര്‍ഡ് പടമെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ

  മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സ് ലഭിച്ചുവെന്ന് കരുതി ആളൊരുക്കം അവാര്‍ഡ് സിനിമയല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായിരുന്ന വിസി അഭിലാഷിന്റെ ആദ്യ സിനിമ കൂടിയാണിത്. പതിവില്‍ നിന്നും വ്യത്യസ്തമായൊരു മാര്‍ഗത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.

  ഇന്ദ്രന്‍സിന്റെ അഭിനയ മികവ്

  ഇന്ദ്രന്‍സിന്റെ അഭിനയ മികവ്

  ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. ഇന്ദ്രന്‍സെന്ന താരത്തിന്റെ അഭിനയമികവിന് കൂടിയാണ് ആളൊരുക്കം വേദിയാവുന്നത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ആ നടന്റെ പേര് കേട്ടപ്പോള്‍ സിനിമയെ ഇഷ്ടപ്പെട്ടിരുന്നവരെല്ലാം ഏറെ സന്തോഷിച്ചിരുന്നു.യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലാത്ത പുരസ്‌കാര നിര്‍ണ്ണയമായിരുന്നു ഇത്തവണത്തേത്. ഹാസ്യം മാത്രമല്ല സ്വഭാവിക അഭിനയത്തിലും അസാധ്യ പ്രകടനം കാഴ്ച വെക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ നടന്‍ തെളിയിച്ചിരിക്കുകയാണ്.

  ധൈര്യമായി ടിക്കറ്റെടുക്കാം

  ധൈര്യമായി ടിക്കറ്റെടുക്കാം

  സാധാരണ പ്രേക്ഷകന് വേണ്ട എല്ലാവിധ ചേരുവകളുമായൊരുക്കിയ കൊമേഴ്‌സ്യല്‍ ചേരുവകളുള്ള ചിത്രമാണ് ആളൊരുക്കം. സിനിമ കാണാനായി ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് ഒരു കാരണവശാലും നിരാശപ്പെടേണ്ടി വരില്ലെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുണ്ട്. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പാണ് സിനിമ നിര്‍മ്മിച്ചത്.

  വിദ്യാധരന്‍ മാസ്റ്ററുടെ പാട്ട്

  വിദ്യാധരന്‍ മാസ്റ്ററുടെ പാട്ട്

  അജേഷ് ചന്ദ്രന്‍ രചിച്ച് വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച ഒരിടത്തൊരു പുഴയുണ്ട് എന്ന ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു ഗാനം ആലപിച്ചത്. യൂട്യൂബിലൂടെ ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോണി റാഫേലാണ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

  അവരവരുടെ റോളുകള്‍ എല്ലാവരും ഗംഭീരമാക്കി

  അവരവരുടെ റോളുകള്‍ എല്ലാവരും ഗംഭീരമാക്കി

  സിനിമയിലെ പ്രധാനപ്പെട്ടൊരു പ്രോസസാണ് കാസ്റ്റിങ്ങ്. അതാത് കഥാപാത്രത്തിനനുസരിച്ച താരങ്ങളെ കണ്ടെത്തി ആ കഥാപാത്രത്തിന്റെ ഏല്‍പ്പിക്കുകയെന്ന വലിയ വെല്ലുവിളി വിസി അഭിലാഷ് വിജയകരമായി നേരിട്ടുവെന്ന് സിനിമ തെളിയിക്കുന്നു. ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, കലാഭവന്‍ നാരായണന്‍കുട്ടി തുടങ്ങി അവരവരുടെ റോളുകള്‍ ഓരോരുത്തരും മനോഹരമാക്കിയിട്ടുണ്ട്.

  English summary
  Aalorukkam film audience review.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X