twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നയും തോമയും പ്രണയിക്കുമ്പോൾ.. അഥവാ പെണ്ണിന്റെ വഴികൾ ആരറിയുന്നു..!!! ശൈലന്റെ റിവ്യൂ...

    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    അറുപത്തേഴാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ പുരാകാരത്തിനായുള്ള മൽസരവിഭാഗത്തിൽ ഉണ്ടായിരുന്ന റൊമേനിയൻ സിനിമയാണ് "അനാ മോൺ അമർ". സമകാലീന ലോകസിനിമാ സംവിധായകരിൽ ശ്രദ്ധേയനായ കാലിൻ പീറ്റർ നെറ്റ്സറുടെ ഇതിനു മുൻപത്തെ സിനിമ ആയിരുന്ന 'ചൈൽഡ്'സ് പോസ്' മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ബെയർ നേടിയിരുന്നുവെങ്കിലും 'അന മോൺ അമറി'ന് മികച്ച എഡിറ്റിംഗിനുള്ള അവാർഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലും മൽസര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രസ്തുത ചിത്രത്തെക്കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ..

      അന മോൺ അമർ

    അന മോൺ അമർ

    സ്ത്രീ മനസുകളുടെ ദുരൂഹതകളെക്കുറിച്ചും നിർണായക തീരുമാനങ്ങളെടുക്കുന്ന സമയങ്ങളിൽ അവർ കാണിക്കുന്ന ചാഞ്ചല്യ വൈചിത്ര്യങ്ങളെക്കുറിച്ചുമൊക്കെ ഒരുപാട് സാഹിത്യവും സിനിമയും കെട്ടുകഥകളുമൊക്കെ വന്നുകഴിഞ്ഞതാണ്. പ്രണയവും രതിയും ദാമ്പത്യ ജീവിതവുമൊക്കെയായി തന്നെയാണ് മിക്കവാറും ഈ വിഷയം ചർച്ച ചെയ്യാറുള്ളത് കേരളത്തിലായാലും ഇന്ത്യയിൽ മൊത്തത്തിൽ ആയാലും റൊമാനിയയിൽ ആയാലും കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം ഒരുപോലൊക്കെത്തന്നെ ആണെന്നാണ് റൊമാനിയൻ സംവിധായകനായ കാലിൻ പീറ്റർ നെറ്റ്സർ പറയുന്നത്. അദ്ദേഹം നിർമ്മിച്ച് തിരക്കഥ എഴുതി( കോ-റൈറ്റേഴ്സ് ഉണ്ട്) സംവിധാനം ചെയ്ത "അന മോൺ അമർ" സ്ത്രീ-പുരുഷബന്ധങ്ങളിലെ സങ്കീർണതകളിലേക്കാണ് ഫോക്കസ് ചെയ്യുന്നത്.

    തോമയും അന്നയും..

    തോമയും അന്നയും..

    സിനിമ തുടങ്ങുമ്പോൾ അന്ന യൂണിവേഴ്സിറ്റിയിൽ ലിറ്ററേച്ചർ സ്റ്റുഡന്റ്സ് ആണ്. അവർ ക്ലാസിലിരുന്നും നീത്ഷെയെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്താപദ്ധതികളെക്കുറിച്ചും സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചുമൊക്കെ ഘോര ഘോരം ചർച്ച നടത്തുന്നു. ചർച്ചയുടെ തീപ്പൊരിയിൽ കൺക്ലൂഷൻ എത്തിപ്പെടുന്നത് ബെഡ് റൂമിലേക്കും സെക്സിലേക്കുമാണ്. അവരുടെ റിലേഷൻ ഈ വിധം പുരോഗമിക്കുന്നതിനിടെ അന്നയുടെ കടുത്ത മാനസിക പ്രതിസന്ധികളെക്കുറിച്ച് തോമ അറിയുന്നു.

     അതിജീവനത്തിനായുള്ള ശ്രമങ്ങൾ

    അതിജീവനത്തിനായുള്ള ശ്രമങ്ങൾ


    കടുത്ത ആകാംക്ഷാ രോഗവും ന്യൂറോട്ടിക് ഡിസോർഡറുകളും ഉള്ള അന്നയുടെ അതുവരെയുള്ള ജീവിതത്തിന്റെ നല്ലൊരു ഭാഗം കട്ടപ്പൊകയാണ്. ഒരു സൈക്കോ തെറാപ്പിസ്റ്റിന്റെ അടുത്ത് കൂട്ടിക്കൊണ്ടുപോയി അന്നയെ അതിൽ നിന്നും അതിജീവിപ്പിക്കാനുള്ള തോമയുടെ ശ്രമങ്ങൾ ആണ് പിന്നീട്, മുൻകോപക്കാരനായ അച്ഛനും അടികൂടി പിണങ്ങിപ്പോവുന്ന അമ്മയുമുള്ള സാധാരണ മിഡിൽ ക്ലാസ് ഗാർഹിക പശ്ചാത്തലത്തിൽ നിന്നും വരുന്ന തോമയ്ക്ക് അന്നയുമായുള്ള ബന്ധവും അവൾക്ക് ആശ്വാസമേകലുമൊക്കെ സ്വന്തം ജീവിതത്തെ പോസിറ്റീവ് ആക്കുന്നതിന്റെ കൂടി ഭാഗമായുള്ള കാര്യങ്ങളാണ്. അതിൽ അവൻ/അവർ വിജയം കാണുന്നത്.

     ഇത്രയ്ക്ക് നന്നാവേണ്ടിയിരുന്നില്ല

    ഇത്രയ്ക്ക് നന്നാവേണ്ടിയിരുന്നില്ല

    ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും അന്ന ഗർഭിണി ആവുകയും ചെയ്തതിനും ശേഷം സിനിമ പിന്നീട് കട്ട് ചെയ്യുന്നത് വർഷങ്ങൾക്കപ്പുറത്തേക്കാണ്. കോപ്ലക്സുകളിൽ നിന്നെല്ലാം വിമുക്തമായി ഓവർ സ്മാർട്ടും ഗ്ലാമറസുമായ അന്നയെ ആണപ്പോൾ കാണുക. തോമയാകട്ടെ , കുട്ടിയെ പരിപാലിച്ച് വീട്ടിലിരിക്കുന്ന ബേബി സിറ്ററുടെ റോളിൽ ആണ്. അന്ന തന്നെ അവഗണിക്കുന്നുണ്ടോ എന്ന സംശയത്താൽ ഒറ്റപ്പെടലിന്റെയും വിവിധയിനം കോമ്പ്ലക്സുകളുടെയും അധോഗതിയിലേക്ക് അയാൾ വീണുകൊണ്ടിരിക്കയാണ്. മാനസിക സമ്മർദ്ദങ്ങളുടെ പന്ത് ഇപ്പോൾ തോമയുടെ കോർട്ടിൽ ആണ്.

     പിടിവിട്ടു പോവുന്ന ബന്ധം..

    പിടിവിട്ടു പോവുന്ന ബന്ധം..

    കൂടുതൽ കൂടുതൽ സ്വതന്ത്രയായ് മാറുന്ന അന്ന തോമയുടെ സംശയത്തിലെന്നപോൽ ഒരു ദുരൂഹബന്ധവുമായി ദാമ്പത്യത്തിൽ നിന്നും അകന്നുപോകുന്നതും അയാളെ ഇറിറ്റേറ്റ് ചെയ്യുന്നതുമായ ഭാഗമാണ് അടുത്തതായി കാണുന്നത്. ഭ്രാന്തോളമെത്തുന്ന അയാൾ അവളെ നിരന്തരം ഫോളോ ചെയ്യുകയും മറ്റൊരാളുമായുള്ള അവളുടെ തുറന്ന ഇടപെടലുകളിലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്നൊക്കെയുണ്ട്. അപരപുരുഷൻ അവളുടെ കുട്ടിക്കാലത്തെ തകിടം മറിച്ച അതേ സ്റ്റെപ് ഫാദർ തന്നെയാണ് എന്ന് തിരിച്ചറിയുമ്പോൾ തോമയ്ക്കെന്ന പോൽ കാണികൾക്കും അന്നയുടെ മനസിന്റെ വിചിത്ര പാതകളെക്കുറിച്ച് മനസിലാവാതെ വരും. അതിസുന്ദരനായിരുന്ന തോമ കഷണ്ടിക്കാരനൊക്കെയായി മാറിയുള്ള ഒരു ഘട്ടം കൂടി നെറ്റ്സർ നമ്മക്ക് കാണിച്ചുതരുന്നുണ്ട്. മനസിന്റെ ചുഴികളിൽ തന്നെയാണ് അപ്പോഴും ക്യാമറ.

    സമ്പന്നമായ ദൃശ്യഭംഗികൾ..

    സമ്പന്നമായ ദൃശ്യഭംഗികൾ..


    സൈക്കോ അനലിറ്റിക്കൽ ഡ്രാമയായി മുന്നോട്ട് പോവുമ്പോഴും സിനിമയെ വിഷ്വൽ ആയും ഗംഭീരമാക്കാൻ സംവിധായകന് കഴിയുന്നുണ്ട്.. വൈകാരികതയെ തെളിച്ചുകാണിക്കാനായിട്ടാവണം ടൈറ്റ് ക്ലോസ്-അപ്പ് സീനുകളാണ് പലപ്പോഴും കൂടുതൽ.. നോൺ-ലീനിയറായുള്ള നറേഷന്റെ മികവ് കാരണം വിഖ്യാതമായ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം "അന മോൺ അമർ" ന് ലഭിച്ചത് എടുത്തു പറയേണ്ടതാണ്.. ഐഎഫ്എഫ്ഐ യിലും മത്സരവിഭാഗത്തിൽ ഉണ്ടായിരുന്ന സിനിമയുടെ ഇന്ത്യയിലെ പ്രീമിയർഷോ ആയിരുന്നു പനാജിയിലെ ഐനോക്സിൽ വച്ച് കാണാനായത്.

    തുറന്ന കെമിസ്ട്രി

    തുറന്ന കെമിസ്ട്രി


    അന്നയായി അഭിനയിച്ച ഡയാനാ കവാലയീട്ടിയുടെയും തോമയായ മിർഷ്യ പോസ്തെൽൻഷ്യുവിന്റെയും ഇടയിൽ പ്രണയത്തിലും പിണക്കത്തിലും ഇണക്കത്തിലും കെയറിംഗിലും രതിയിലും മറ്റുംമറ്റുമുള്ള മികച്ച കെമിസ്ട്രി ആണ് പടത്തിന്റെ മറ്റൊരു പോസിറ്റീവ്.. കെമിസ്ട്രി പാരമ്യത്തിലെത്തുമ്പോൾ പോൺ മൂവികളെന്ന പോലുള്ള തുറന്ന സുരതരംഗങ്ങളും വിശദമായും സ്വാഭാവികമായും സംഭവിക്കുന്നുണ്ട്..(റൊമാനിയക്കാർ പൊതുവെ തന്നെ സൗന്ദര്യാതിരേകം ഉള്ളവർ ആയതുകൊണ്ട് ആ വകുപ്പിലും പടം ഒരു നഷ്ടമല്ലെന്നു തന്നെ സാരം..) അതിലൊന്നിൽ നെറ്റ്സർ നമ്മൾക്ക് കാണിച്ചു തരുന്നത്, ഭോഗാന്ത്യമടുക്കുമ്പോൾ തോമ പുറത്തേക്കെടുത്ത് വയറ്റിലേക്ക് വച്ച് ഇജാക്കുലേഷൻ നടത്തുന്നതായിട്ടാണ്.. സ്ത്രീയുടെ പക്ഷം പരിഗണിക്കാതെ അവളെ പാതിവഴിയിൽ നിർത്തിപ്പോവുന്ന തോമയുടെ ഇജ്ജാതി പരിപാടികൾ കൊണ്ടായിരുന്നുവോ അന്നയുടെ പിൽക്കാലത്തുള്ള അവനോടുള്ള അവഗണനയും രണ്ടാനച്ഛനിലേക്കുള്ള തിരിച്ചുപോക്കും എന്ന് ആരറിയുന്നു...!!

    English summary
    Ana, mon amour movie review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X