twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാണ് അഞ്ചു പേരില്‍ ഏറ്റവും സുന്ദരി?

    By Nirmal Balakrishnan
    |

    ആരാണ് അഞ്ചുപേരില്‍ ഏറ്റവും സുന്ദരി? അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ ഏറ്റവും നല്ല സിനിമയേതെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒറ്റ ഉത്തരമേയുള്ളൂ- അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യ. ദുല്‍ഖര്‍ നായകനായ ചിത്രത്തില്‍ റീനു മാത്യൂസ് ആണ് നായിക. ഫെജ് ഷിഡായ് എന്ന ചൈനീസ് കഥാകൃത്ത് അന്‍പതുകളില്‍ എഴുതിയ കഥയെ ആസ്പദമാക്കി ആര്‍. ഉണ്ണിയാണ് കുള്ളന്റെ ഭാര്യയുടെ തിരക്കഥ തയ്യാറാക്കിയത്. മിഡില്‍ കഌസ് ഫാമിലിയില്‍ നടക്കുന്ന പ്രണയകഥയാണിതില്‍ പറയുന്നത്. മമ്മൂട്ടിയുടെ നായികായി സിനിമയില്‍ എത്തിയ നടിയാണ് റിനു മാത്യൂസ്. റെഡ് എഫ്എമില്‍ ആര്‍ ജെയായിരുന്ന ജിനൂബും പ്രധാന വേഷം ചെയ്യുന്നുണ്ട്.

    അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആമിയാണ് പിന്നീട് കയ്യടി നേടുന്ന ചിത്രം. ഫഹദ് ഫാസില്‍, ഹണിറോസ്, വിനായകന്‍., ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിവരാണ് പ്രധാന താരങ്ങള്‍. ഫെമിന മിസ് ഇന്ത്യ സുന്ദരി അഷ്മിദ സൂദും ഇതില്‍ അഭിനയിക്കുന്നുണ്ട്. യാത്രയില്‍ സംഭവിക്കുന്ന പ്രണയമാണ് ആമി. അമല്‍ നീരദാണ് ചിത്രത്തിന്റെ കാമറമാന്‍. ഹാഷിര്‍ മുഹമ്മദാണ് കഥയൊരുക്കിയിരിക്കുന്നത്.

    Anju Sundarikal

    എം. മുകുന്ദന്റെ ഫോട്ടോ എന്ന കഥയെ ആസ്പദമാക്കി ശ്യാംപുഷ്‌ക്കറും മുനീറും അലിയും തിരക്കഥയൊരുക്കി ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മിയാണ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന സുന്ദരി. സ്‌കൂള്‍ പ്രണയത്തെക്കുറിച്ചാണ് സേതുലക്ഷ്മി ലക്ഷ്മി പറയുന്നത്. ബേബി അനിഘ, മാസ്റ്റര്‍ ചേതന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രം തുടങ്ങുന്നതു തന്നെ സേതുലക്ഷ്മിയിലാണ്. കാമറാമാനായിരുന്ന ഷൈജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

    സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ഇഷയാണ് നാലാമത്തെ സുന്ദരി. നിവിന്‍ പോളിയും ഇഷാ ഷെര്‍വാണിയുമാണ് പ്രധാനതാരങ്ങള്‍. സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതനാണ് കഥയെഴുതിയിരിക്കുന്നത്. നര്‍ത്തകി ദക്ഷാ സേത്തിന്റെ മകളായ ഇഷയുടെ ആദ്യമലയാള ചിത്രമാണിത്. വ്യത്യസ്ത സ്വഭാവക്കാരായ രണ്ടുപേര്‍ രാത്രിയില്‍ കണ്ടുമുട്ടുന്നതും ആ സംഗമം അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് ഇഷ പറയുന്നത്.

    ആഷിക് അബുവിന്റെ ഗൗരിയാണ് അഞ്ചാമത്തെ സുന്ദരി. കാവ്യാ മാധവന്‍, ബിജു മേനോന്‍, ജയസൂര്യ, റിമി ടോമി എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. റിമിയുടെ ആദ്യ അഭിനയചിത്രമാണിത്. രാജീവ് രവിയാണ് കാമറ.
    അമല്‍ നീരദാണ് നിര്‍മാണം. രഞ്ജിത്തിന്റെ കേരള കഫേയ്ക്കു ശേഷം ഒന്നിലധികം സംവിധായകര്‍ ഒന്നിച്ചു ചെയ്യുന്ന ചിത്രമാണിത്. എല്ലാ താരങ്ങളും നല്ല അഭിനയം കാഴ്ച വച്ചതിനാല്‍ വരും ദിവസങ്ങളില്‍ ചിത്രത്തിന് വന്‍ തിരക്കായിരിക്കും.

    English summary
    Review of Mollywood's first love anthology, Anju Sundarikal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X