For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കയ്യൂരിനെക്കുറിച്ച് സംസാരിക്കുന്ന അരയാക്കടവ്, മുഹമ്മദ് സദീം എഴുതിയ റിവ്യു

  By സദീം മുഹമ്മദ്
  |

  മുഹമ്മദ് സദീം

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  Rating:
  2.5/5

  കമ്മ്യൂണിസ്റ്റ് സമര ചരിത്രങ്ങൾ അഭ്രപാളികളിലെത്തുമ്പോൾ സാധാരണ പാർട്ടിക്കാർക്കല്ലാതെ പൊതു പ്രേക്ഷകരെ പലപ്പോഴും ആകർഷിപ്പിക്കുന്ന തലത്തിലേക്ക് പൂർണമായി എത്താറില്ല. ഇനി എത്തുകയാണെങ്കിൽക്കൂടി ഒരു കമ്മ്യൂണിസ്റ്റ്ചരിത്ര പറയുകയെന്നതിനപ്പുറം അത്തരമൊരു പ്രമേയത്തെ ഗൗരവമായ ഒരു തലത്തിലേക്ക് കൊണ്ടുവരുവാനും പലപ്പോഴും ശ്രമിക്കാറുമില്ല. ഒറ്റപ്പെട്ട ചില ശ്രമങ്ങളെ മാറ്റിനി റുത്തിയാൽ പൊതുവെ ഇതാണ് മലയാള സിനിമാലോകത്തെ അവസ്ഥ. ഈയൊരു പരിതസ്ഥിതിയിലാണ് അരയാക്കടവിൽ എന്ന സിനിമ വേറിട്ടതാകുന്നത്.

  കയ്യൂർ സമരം കമ്മ്യൂണിസം സിരകളി ലോടുന്ന കലാപ്രവർത്തകരുടെയെല്ലാം ആവേശമാണ്. ഇതുകൊണ്ടാണ് പ്രശസ്ത സംവിധായകൻ മൃണാൾ സെൻ ബംഗാളിൽ നിന്ന് കണ്ണൂര് വന്ന് കയ്യൂരിനെക്കുറിച്ച് സിനിമ നിർമിക്കാൻ ശ്രമം നടത്തിയത്. ഈ കയ്യൂരിന്റെ വിപ്ലവവീര്യം പുതിയ കാലത്തിൽ നിന്ന് തുടങ്ങി പഴയ ചരിത്രത്തിലേക്ക് എത്തുന്ന അവതരണ രീതിയാണ് അരയാക്കടവിനെ ഏറെ മനോഹരമാക്കുന്നത്.

  arayakadavil

  നാടക പ്രവർത്തകനായ പി വി കെ പനയാലിന്റതാണ് തിരക്കഥയും സംവിധാനവുമെന്നതിനാൽ സീനുകളിലെല്ലാം ഒരു നാടക ടച്ച് പലപ്പോഴും സിനിമ അനുഭവിപ്പിക്കുന്നുണ്ട്. എന്നാലത് സിനിമാകാഴ്ചയുടെ ഒരു സ്വാഭാവിക ആഖ്യാനത്തിന്ന് തടസ്സമായി മാറില്ലെന്നതാണ് കാഴ്ചയിൽ നല്കുന്ന സുഖം. നാടകത്തെപ്പോലെ തന്നെ ഒരു സ്റ്റേജിലേക്കൊതുക്കാവുന്ന സീനുകളാണ് കൂടുതലെങ്കിലും ആ പരിമിതിയിൽ ഒതുങ്ങാതെ ദൃശ്യപരമായ വിവിധ പരീക്ഷണങ്ങൾക്കും സിനിമയിൽ പലയിടത്തും ശ്രമിക്കുന്നുണ്ട്. ഇതാണ് അരയാൽക്കടവിനെ സിനിമാറ്റിക്കാക്കുന്ന വേറിട്ട ഘടകങ്ങളിലൊന്ന്.

  കയ്യൂരിൽ ഏറ്റവും കൂടുതൽ ക്രൂരതക്ക് നേതൃത്വം നല്കിയ സുബ്രയാൻ (ശിവജി ഗുരുവായൂർ) എന്ന പോലീസുകാരൻ നാട്ടുകാരുമായുള്ള ഏറ്റുമുട്ടലിനിടെ പുഴയിൽ ചാടി മുങ്ങി മരിക്കുന്നു. ഇതോടുകൂടി കയ്യൂരിലെ സമര നായകന്മാരായ അപ്പു കുഞ്ഞമ്പു,ചിരുകണ്ടൻ , അബൂബക്കർ , എന്നിവരെ തൂക്കി കൊല്ലാൻ വിധിക്കുന്നു. ഇവരുടെ സതീർഥനായിരുന്ന സഖാവ് ചമിണിയൻ (കണ്ണങ്കെ കുഞ്ഞിരാമൻ ) , തൊണ്ണറാം വയസ്സിലെത്തിയ ഇദ്ദേഹം ഒരു ദിവസം ഒറ്റക്കോലം കണ്ട് മടങ്ങുമ്പോൾ വീണ്ടും പഴയ ഓർമകളിലേക്കെത്തുന്നതിലൂടെ കയ്യൂരിന്റെ പഴയ കാലത്തേക്ക് പ്രേക്ഷകനെ കൊണ്ടു പോകുകയാണ് സിനിമ. ഒരു പ്രദേശമൊന്നാകെ നാലു പേർക്ക് വേണ്ടി കരഞ്ഞ നാളുകളെക്കുറിച്ചാണ് അവസാനം സിനിമയുടെ ക്യാമറ എത്തുന്നത്‌. അങ്ങനെ ചമ്മിണിയനിലൂടെ കഴിഞ്ഞ കാലം പറഞ്ഞ് അവസാനം ഫാന്റസി യുടെ തലങ്ങളിലൂടെ സിനിമയഥാർത്ഥത്യത്തിലെത്തിയാണ് അവസാനം കുറിക്കുന്നത്.

  aryakadavil

  പ്രമുഖ താരങ്ങളടക്കം നാടക നടന്മാരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു രാഷ്ട്രീയ സിനിമ അതും ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഇറക്കുമ്പോൾ കഥാപാത്രങ്ങളായി വരുന്നത് സൂപ്പർ താരപരിവേഷമുള്ളവരാകുന്നത് ഏറെ ഗുണം ചെയ്യില്ലേയെന്ന ചോദ്യം ഉയരാമെങ്കിലും, ഒരു പക്ഷേഏറെ ഈ സിനിമയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടാൻ കാരണമാകുക, ഈ താരപരിവേഷമില്ലായ്മ തന്നെയായിരിക്കാം. കാരണം ഈ പുതുമുഖങ്ങൾ പ്രേക്ഷകന് മുന്നിൽ പേരു പോലും അറിയാത്ത കയ്യൂർ സമര പോരാട്ടത്തിലെ പോരാളികൾ മാത്രമാണ്. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും കഥാപാത്രങ്ങൾക്കപ്പുറം ഇവർ കയ്യൂരിലെ സഖാക്കൾ മാത്രമാണ്. മറിച്ച് വലിയ താരങ്ങളായിരുന്നു ഈ അഭിനേതാക്കളെങ്കിൽ ഇവരെക്കുറിച്ച് ചർച്ച ചെയ്യുകയും ഇവർ ഉയർത്തുന്ന സന്ദേശങ്ങളെക്കുറിച്ച് വേണ്ടത്ര ചർച്ച ചെയ്യപ്പെടാതിരിക്കുകയുമായിരുന്നു ഉണ്ടാകുക.

  ഇങ്ങനെ സിനിമക്ക് വേണ്ടി ഏറെ ഹോം വർക്ക് ചെയ്തുവെന്നതാണ് ഈ രാഷ്ട്രീയ സിനിമയെ ഇത്തരത്തിലുള്ള മറ്റു സിനിമകളിൽ വേറിട്ട വായിക്കുവാൻ പറ്റുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു അജണ്ടയാണെന്ന ആക്ഷേപം നിലനില്ക്ക തന്നെയാണിത് പറയുന്നത്. അമ്മിണിയായി വേഷമിട്ട കണ്ണകി കുഞ്ഞിരാമൻ മുതൽ നാടക രംഗത്ത് നിന്നും വന്നന്തു കണക്കിന് പേരുടെ അഭിനയം, മനോഹരമായ ഫ്രെയിമുകളിലൂടെയുള്ള ക്യാമറാ വർക്ക്, പശ്ചാത്തല സംഗീതം, നല്ല വരികളും ഈണങ്ങളിലുമുള്ള പാട്ടുകൾ എന്നിവക്കെല്ലാം കൈയടി നല്കേണ്ടത് തന്നെയാണ്.

  ഒരു നാടകത്തിന്റെ കാഴ്ചയായി തോന്നിപ്പിക്കുമെങ്കിലും ഒരു പാർട്ടി പ്രൊമോഷണൽ സിനിമയുടെ പരിമിതികൾക്കപ്പുറത്തേക്ക് സഞ്ചരിക്കുവാനും പ്രേക്ഷകനോട് ഗൗരവമായി പലതും സംവദിക്കുവാനും അരയാൽക്കടവിന് സാധിച്ചു. എന്നുള്ളതാണ് ഈ ചലച്ചിത്രത്തെ പ്രേക്ഷകരോട് കൂടുതൽ സമീപസ്ഥമാക്കുന്നത്.

  ചുരിക്കം: ഒരു നാടകത്തിന്റെ കാഴ്ചയായി തോന്നിപ്പിക്കുമെങ്കിലും ഒരു പാർട്ടി പ്രൊമോഷണൽ സിനിമയുടെ പരിമിതികൾക്കപ്പുറത്തേക്ക് സഞ്ചരിക്കുവാനും പ്രേക്ഷകനോട് ഗൗരവമായി പലതും സംവദിക്കുവാനും അരയാൽക്കടവിന് സാധിച്ചു.

  English summary
  Arayakadavil movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X