For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതീയത എന്ന പ്രശ്‌നത്തിലേക്കെത്താനൊരു ക്രൈം തില്ലര്‍; ആര്‍ട്ടിക്കിള്‍ 15, സദീം മുഹമ്മദിന്റെ റിവ്യൂ

By സദീം മുഹമ്മദ്
|

സദീം മുഹമ്മദ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

Rating:
3.5/5
Star Cast: Ayushmann Khurrana, Isha Talwar, Manoj Pahwa
Director: Anubhav Sinha

ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിലെ ആര്‍ട്ടിക്കിള്‍ 15 ഇന്ത്യയിലെ ഏതൊരു പൗരനും മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം തുടങ്ങി എന്തിന്റെ പേരിലും രാജ്യത്ത് തുല്യമായ അവകാശം ഉറപ്പുനല്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ പലയിടങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഇതിനുനേരെ വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയുമെല്ലാം ഈ ടെക്‌നോളജി യൂഗത്തിലും നിര്‍ബാധം അവിടെ അരങ്ങേറുകയാണ്.

സവര്‍ണ മേല്‍ക്കോഴ്മയുടെ ആധിപത്യമനോഭാവത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് വേറിട്ട രീതിയില്‍ സഞ്ചരിക്കുന്നുവെന്നതാണ് ആര്‍ട്ടിക്കിള്‍ 15 എന്ന അനുഭവ് സിന്‍ഹയുടെ പുതിയ സിനിമയെ വേറിട്ടതാക്കുന്നത്. അവര്‍ണ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ബദന്‍ ഗാംഗ് കൂട്ടക്കൊല എന്ന യഥാര്‍ത്ഥ സംഭവത്തെ ഓര്‍മിപ്പിക്കുന്ന ചലച്ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. ഇന്ത്യയിലെ ദലിതന്റെ എപ്പോഴത്തെയും തീരാദുഖമായി ജാതിവിവേചനമെന്നതിലേക്ക് അനുഭവ് സിന്‍ഹ ക്യാമറ തിരിക്കുമ്പോള്‍ അതില്‍ തീര്‍ത്തും വേറിട്ട ഏതെങ്കിലുമൊരു ആംഗിളുണ്ടാകുമെന്ന പ്രേക്ഷകന്റെ പ്രതീക്ഷയെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ സിനിമ തീയേറ്ററിലെത്തിയിരിക്കുന്നത്.

ഒരു വലിയ രാഷ്ട്രീയ പ്രശ്‌നത്തെ ഒരു ക്രൈം ത്രില്ലറിന്റെ പശ്ചാത്തലത്തിലൂടെ പറയുന്നുവെന്നുള്ളതിനപ്പുറം സിനിമയുടെ മര്‍മ്മപ്രധാനമായ വിഷയത്തിന്റെ ഗാംഭീര്യം ഒരിറ്റുചോര്‍ന്നുപോകാതെ പ്രേക്ഷകനിലേക്ക് എത്തിക്കുവാന്‍ സംവിധായകന് സാധിച്ചുവെന്നുള്ളത് കൂടിയാണ് ആര്‍ട്ടിക്കിള്‍ 15 ന്റെ പ്രത്യേകത. ഡല്‍ഹിയിലെ ഉന്നത കേളെജിലും ലണ്ടനിലുമെല്ലാം പഠിച്ചുവളര്‍ന്ന നഗരവത്കരണത്തിന്റെ സന്തതിയാണ് ഇതിലെ നായകനായ അയന്‍ രജ്ഞന്‍(ആയുഷ്മാന്‍ ഖുറാന). ഐ പി എസ് കിട്ടിയതിനുശേഷം യു പിയിലെ ലാല്‍ ഗാവ് പോലീസ് സ്റ്റേഷന്റെ ചുമതല ലഭിച്ച അദ്ദേഹം അവിടെ എത്തുന്നതോടെയാണ് ആര്‍ട്ടിക്കിളിന് തുടക്കമാകുന്നത്. താന്‍ കണ്ട, കേട്ടറിഞ്ഞ, വായിച്ചറിഞ്ഞതില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും യാഥാര്‍ഥ്യമെന്ന് തിരിച്ചറിയുന്ന ഇദ്ദേഹത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്.

യു പിയിലെ ലാല്‍ഗാവ് പോലീസ് സ്റ്റേഷന്റെ ചുമതല അയന്‍ രജ്ഞന് ലഭിക്കുന്നു. ഇതോടുകൂടി സമൂഹത്തില്‍ എത്രത്തോളം വേരാടിയുണ്ട് ജാതീയത എന്നുള്ളത് സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഈ യുവ ഐ പി എസ് ഓഫീസര്‍ തിരിച്ചറിയുകയാണ്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ പഠിക്കുകയും പിന്നീട് യുറോപ്പില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ഇന്ത്യന്‍ നഗരങ്ങളിലെ ഉന്നതവിദ്യാഭ്യാസം ലഭിച്ച ശരാശരി ഇന്ത്യക്കാരനെപ്പോലെ തന്നെയാണ് രജ്ഞനും. ഈ യുവ പ്രായത്തില്‍ എന്തെങ്കിലും തന്റെ സമൂഹത്തിന് വേണ്ടി ചെയ്യണമെന്ന താല്പര്യമുള്ള ഇയാളുടെ മുന്‍ ധാരണകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് ഇദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. എന്നാല്‍ തന്റെ കീഴിലുള്ള ഉദ്യേഗസ്ഥര്‍ പറയുന്നതിന് നേരെ വിപരീതമായാണ കാര്യങ്ങള്‍ നടക്കുന്നതെന്ന് തിരിച്ചറിയുന്ന ഇദ്ദേഹം ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്.

ഇതിന് അദ്ദേഹത്തിന് നിമിത്തമായി ഫാക്ടറിയിലെ ജോലിക്കാരായ മൂന്നു ദലിത് പെണ്‍കുട്ടികളുടെ കാണാതാകല്‍ എന്ന സംഭവമുണ്ടാകുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍പോലും പോലീസുകാര്‍ തയ്യാറാകുന്നില്ല. കാരണം ഇതിലെ പ്രതികളായവരെല്ലാം ഉന്നതകുല ജാതീയതരാണ്. മഹസ്സറൊന്നും തയ്യാറാക്കിയിട്ടില്ല സാര്‍, ഇതൊരു സീരിയസ് കേസല്ല, സര്‍ എന്ന ഡയലോഗ് ഉത്തരേന്ത്യയിലെ ദലിതര്‍ക്ക് സമൂഹമധ്യത്തില്‍ എന്തു വിലയുണ്ടെന്ന് കാഴ്ചക്കാരനെ തിരിച്ചറിയിപ്പിക്കുന്നതാണ്. ഏറ്റവും വലിയ സങ്കടം ഇതെല്ലാം പറയുന്നതാകട്ടെ പൊതു സമൂഹത്തില്‍ സവര്‍ണവിഭാഗങ്ങളുടെ കാഴ്ചപ്പാടില്‍ ജാതീയമായി പിന്നാക്കം നില്ക്കുന്നവരെന്ന കാഴ്ചപ്പാടിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്‍. കാണാതായ മൂന്നുപെണ്‍കുട്ടികളില്‍ രണ്ടുപേരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കീഴുദ്യോഗസ്ഥന്റെ മറുപടി. അതവരുടെ പിതാക്കളെ കെട്ടിത്തൂക്കിയതായിരിക്കുമെന്നാണ്. ഇങ്ങനെ തീര്‍ത്തും രാഷ്ട്രീയം സംസാരിക്കുന്നത് ഒരു ക്രൈംത്രില്ലറിന്റെ പശ്ചാത്തലത്തിലാണെന്നു മാത്രം.

അയന്‍ രജ്ഞന്‍ എന്ന പോലീസ് ഓഫീസറും തന്റെ കീഴുദ്യോഗസ്ഥരും ഒന്നിച്ചുകൂടി താന്‍ താങ്കളുടെ ജാതിയെക്കുറിച്ച് സംസാരിക്കുന്ന ഒരു സീനുണ്ട് ഈ സിനിമയില്‍. അവസാനം രജ്ഞന്‍ ചോദിക്കുകയാണ്. അപ്പോള്‍ ഞാനാണല്ലേ, ഉയര്‍ന്ന ജാതിക്കാരന്‍. ഉടനെ ഒരു പോലീസുകാരനെ ചൂണ്ടിക്കാട്ടി മറ്റൊരാള്‍ അല്ല സാര്‍, അയാളാണ് താങ്കളെക്കാള്‍ ഉയര്‍ന്ന ശുദ്ധ ബ്രാഹ്മണന്‍. ഇതുകേട്ട് രൂക്ഷമായ ഭാഷയില്‍ ചീത്തവിളിക്കുകയാണ് രജ്ഞന്‍. ചത്ത പശുവിന്റെ തോല് പൊളിച്ചതിന് ഉയര്‍ന്ന ജാതിക്കാര്‍ ഏതാനും കീഴാള ജാതിക്കാരെ കെട്ടിയിട്ട് മര്‍ദിക്കുന്ന രംഗം നമ്മുടെ വാട്ട്‌സ് ആപ്പുകളില്‍ ഒരു കാലത്ത് വൈറലായിരുന്നുവല്ലോ. അതിന് സമാനമായ രംഗത്തെ ഈ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. ഇങ്ങനെ ഫിക്ഷണല്‍ ബാക്ക് ഗ്രൗണ്ടോടുകൂടി തന്നെ സമകാലിക ഉത്തരേന്ത്യയില്‍ ഇപ്പോഴും അംബേദ്ക്കര്‍ ആറേഴു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇല്ലാതാക്കുവാന്‍ ശ്രമിച്ച ജാതീയമായ വിവേചനം കൊടികുത്തിവാഴുന്നതിന്റെ സമകാലിക കാഴ്ചകളാണ് ഈ ചലച്ചിത്രം കാണിച്ചുതരുന്നത്.

ആയുഷ്മാന്‍ ഖുറാന, ഇഷാ തല്‍വര്‍, മനോജ് പഹ്‌വ, മുഹമ്മദ് ഷീഷാന്‍ അയ്യൂബ് ഇങ്ങനെ അനേകം താരങ്ങളുടെ അഭിനയം, നല്ല സിനിമാട്ടോഗ്രഫി, സന്ദര്‍ഭാനുസരണമായ പശ്ചാത്തല സംഗീതം എന്നിവയെല്ലാം ആര്‍ട്ടിക്കിള്‍ 15നെ മനോഹരമായ സിനിമയാക്കി മാറ്റ് കൂട്ടിയ ഘടകങ്ങളാണ്.

സവര്‍ണ മേല്‍ക്കോഴ്മയുടെ ആധിപത്യമനോഭാവത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് വേറിട്ട രീതിയില്‍ സഞ്ചരിക്കുന്നുവെന്നതാണ് ആര്‍ട്ടിക്കിള്‍ 15 എന്ന അനുഭവ് സിന്‍ഹയുടെ പുതിയ സിനിമയെ വേറിട്ടതാക്കുന്നത്.

English summary
article 15 movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more