twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ബാവുട്ടിയുടെ വ്യത്യസ്ത വേഷങ്ങള്‍

By Nirmal Balakrishnan

Next »

« Previous

പണത്തിനു പിന്നാലെ പരക്കം പായുന്നവനാണ് സേതു (ശങ്കര്‍ രാമകൃഷ്ണന്‍). മുകളിലേക്കു മാത്രം നോക്കി വിജയം മാത്രം നേടാന്‍ കൊതിക്കുന്ന ജീവിതം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയായ വനജ (കാവ്യാമാധവന്‍) എന്നപാവം നീലേശ്വരംകാരി നല്ലൊരു കുടുംബിനിയായി കഴിയാനാണ് ആഗ്രഹിക്കുന്നത്. ഭര്‍ത്താവിന്റെ പണവും പറമ്പുമൊന്നും അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്നില്ല.

സേതുവിന്റെ ഡ്രൈവറാണ് ബാവൂട്ടി (മമ്മൂട്ടി). ആളുടെ ഇഷ്ടപ്പെട്ട ജോലി ഹോംസിനിമയില്‍ അഭിനയിക്കലാണ്. സംവിധാനം, സംവിധാനം തമ്പി കണ്ണന്താനം എന്ന പാട്ടുംമൂളി ജീവിതത്തെ ലഘുവായി കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് ബാവൂട്ടി. അനാഥാലയത്തില്‍ കൂടെയുണ്ടായിരുന്ന അലവി (ഹരിശ്രീ അശോകന്‍) ക്കൊപ്പമാണ് ബാവൂട്ടി ജീവിതം കണ്ടെത്തിയത്. സേതുവിന്റെ ഡ്രൈവറായതോടെയാണ് അയാള്‍ക്ക് കുടുംബാഗങ്ങളെപോലെ കുറേപേരെ കിട്ടുന്നത്.

Bavuttiyude Namathil

സേതുവിന്റെ വീട്ടിലെ അടുക്കളജോലിക്കാരിയാണ് മറിയം (കനിഹ). ഭ്രാന്തനായ ഉപ്പയെയും കുടുംബത്തെയും രക്ഷിക്കുന്നത് മറിയമാണ്. സേതുവിന്റെ മക്കളെ വീട്ടില്‍ വന്ന് ട്യൂഷനെടുക്കുന്ന ആളാണ് നൂര്‍ജഹാന്‍ (റിമ). ബാവൂട്ടിയക്ക് അവളോട് ഉള്ളിലൊരു ഇഷ്ടമുണ്ട്. അതുകൊണ്ടാണ് ബാവൂട്ടി നായകനായ ഹോം സിനിമയില്‍ നൂര്‍ജഹാനെ നായികയാക്കിയത്. എല്ലാവരും പറഞ്ഞപ്പോള്‍ അയാള്‍ക്ക് അവളെ വിവാഹം കഴിക്കാന്‍ തോന്നി. അങ്ങനെ സേതുവും കുടുംബവും കൂട്ടുകാരും ചേര്‍ന്ന് ബാവൂട്ടിക്കു വേണ്ടി നൂര്‍ജഹാനെ പെണ്ണുകാണാന്‍ പോകുന്നു. അവളുടെ വീട്ടിലെത്തിയപ്പോഴാണ് അവരൊരു കാര്യമറിയുന്നത്. അന്ന് നൂര്‍ജഹാന്റെ നിക്കാഹാണ്. ഗള്‍ഫുകാരനുമായി. അപ്പോഴത്തെ വിഷമം മനസ്സിലൊതുക്കി ബാവൂട്ടിയും കൂട്ടരും അവിടെ നിന്നു കോഴി ബിരിയാണി കഴിച്ചു മടങ്ങുകയാണ്.

സേതുവിന് ബിസിനസില്‍ പ്രശ്‌നമുണ്ടാകുമ്പോഴൊക്കെ സഹായിക്കാനെത്തുന്നത് ബാവൂട്ടിയാണ്. അങ്ങനെ പല വേഷങ്ങളണിഞ്ഞ് ബാവൂട്ടി അയാള്‍ക്ക് കോടികള്‍ ഉണ്ടാക്കിക്കൊടുക്കുന്നു. എന്നാല്‍ സ്വന്തമായി ഒന്നും സമ്പാദിക്കാന്‍ ബാവൂട്ടി ഇഷ്ടപ്പെടുന്നില്ല.
ഒരിക്കല്‍ വനജയ്‌ക്കൊപ്പം നീലേശ്വരത്തുപോയി ബാവൂട്ടി മടങ്ങിയെത്തുകയാണ്. അവിടെ നിന്നാണ് കഥാഗതി മാറുന്നത്. വനജയുടെ കാമുകന്‍ (വിനീത്) ഇവിടെയാണ് രംഗപ്രവേശം ചെയ്യുന്നത്.

അതോടെ വനജയാകെ സംഘര്‍ഷത്തിലാകുകയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് വനജയ്ക്ക് ഇഷ്ടപ്പെട്ട പുരുഷനെ നഷ്ടമാകുന്നത്. പഴയ കാമുകന്‍ എന്ന പദവി മുതലെടുക്കാന്‍ അയാള്‍ ശ്രമിക്കുന്നതോടെ വനജയുടെ കുടുംബജീവിതം താറുമാറാകുകയാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ബാവൂട്ടി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയാണ്. ഇവിടെയാണ് ബാവൂട്ടിയിലെ യഥാര്‍ഥ മനുഷ്യനെ നാം മനസ്സിലാകുന്നത്.

Next »

« Previous

English summary
Bavuttiyude Namathil, directed by GS Vijayan is a simple feel good movie, with comedy and emotions. It's a touching film that you can watch with your entire family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X