For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയ് അറ്റ് ഹിസ് എവർബെസ്റ്റ്; ബിഗിൽ ടോട്ടൽ ദീപാവലി മെഗാധമാക്ക! — ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.0/5
Star Cast: Nayanthara, Joseph Vijay, Jackie Shroff
Director: Atlee Kumar

തെറിയും മെർസലും കണ്ടവർക്ക് ഒരു ഏകദേശ ധാരണയുണ്ടാവും വിജയും ആറ്റ്ലിയും ഒരുമിക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുകയെന്ന്. എന്നാൽ ആ ധാരണകളെയും പ്രതീക്ഷകളെയും മറികടക്കുന്ന ഒന്നൊന്നര വെടിച്ചില്ല് ഐറ്റമാണ് ഇന്ന് പ്രദർശനത്തിന് എത്തിയ ബിഗിൽ. വിജയിന്റെ എവർബെസ്റ്റ് ബ്ലോക്ക് ബസ്റ്ററുകളായ ഗില്ലി, പോക്കിരി, തുപ്പാക്കി എന്നിവയുടെ റെയ്ഞ്ചിൽ പെടുത്താവുന്ന ആദ്യ പകുതിയും സമ്പൂർണമായി സ്ത്രീകൾക്ക് ഡെഡിക്കേറ്റ് ചെയ്തു കൊണ്ടുള്ള രണ്ടാം പകുതിയും ചേർത്തൊരു 'ടോട്ടൽ ദീപാവലി മെഗാധമാക്ക'. പെർഫോമൻസ് ലെവൽ നോക്കുകയാണെങ്കിൽ വിജയുടെ കരിയർ ബെസ്റ്റ് എന്നും നിസ്സംശയം പറയാം.

മൂന്നുമണിക്കൂറോളം സ്‌ക്രീൻടൈമുള്ള ദൈർഘ്യമേറിയ സിനിമയാണ് ബിഗിൽ. പക്ഷെ, അതിൽ ഒരു സെക്കന്റ് പോലും ലാഗ് ഇല്ലാതെ ഒട്ടുംതന്നെ ബോറടിപ്പിക്കാതെ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് പാക്കേജായി --- ജിൽ ജില്ലെന്ന് ക്രിസ്‌പായി ആറ്റ്ലി തയ്യാർ ചെയ്തിരിക്കുന്നു.

ആരാധകർക്കും പ്രേക്ഷകർക്കും ആർപ്പുവിളിക്കാനും ആവേശംകൊണ്ട് രോമാഞ്ചമുണർത്താനും വേണ്ട വിഭവങ്ങൾ പടം മുഴുവൻ വിന്യസിച്ചിരിക്കുകയാണ് സംവിധായകൻ. കയ്യടിക്കാനും വിസിലടിക്കാനും മാത്രമല്ല മനസ് നിറയ്ക്കാനും കണ്ണ് നനയ്ക്കാനുമുള്ള നേരങ്ങളും ബിഗിലിലുണ്ട്. സിനിമയെ എക്സ്ട്രാ ഓർഡിനറിയാക്കി മാറ്റുന്നതും ഈ ഘടകങ്ങൾ തന്നെ.

എസ് രാമനാഥ് ഗിരിവാസനുമായി ചേർന്ന് സംവിധായകൻ തയ്യാറാക്കിയ സ്ക്രിപ്റ്റ് പുത്തൻ പ്രമേയമാണെന്ന് അവകാശപ്പെടാനാവില്ല. മറ്റ് പല സിനിമകളിൽ കണ്ട ചേരുവകൾ ബിഗിലിൽ പലയിടത്തും കണ്ടേക്കാം. പക്ഷെ അതിനെയെല്ലാം മൊത്തത്തിൽ കൃത്യമായ അളവിൽ സമ്മിശ്രപ്പെടുത്തി സമ്പൂർണ്ണാനുഭവമാക്കി മാറ്റാൻ ആറ്റ്ലിക്ക് കഴിഞ്ഞു.

ഈയടുത്ത കാലത്തൊന്നും ഇങ്ങനെയൊരു പാക്കേജ് തെന്നിന്ത്യൻ സിനിമാലോകം കണ്ടിട്ടില്ല. ബിഗിലിന്റെ ഹൈലൈറ്റും വിജയവും ഇതുതന്നെ.

രാജപ്പൻ, മൈക്കിൾ രാജപ്പൻ എന്നിങ്ങനെ രണ്ടു റോളുകളിലും മൂന്നു ഗെറ്റപ്പുകളിലുമാണ് വിജയ് പടത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ തുടങ്ങി പത്ത് മിനിറ്റിനകംതന്നെ പതിവ് പാറ്റേണിൽ മൈക്കിൾ വരും. തിയേറ്ററിനെ ഇളക്കി മറിക്കും. അര മണിക്കൂറിനുള്ളിൽ രാജപ്പൻ വരുന്നതോടെ ചിത്രം പാടെ മാറി മറിയും. അതുകഴിഞ്ഞ് മൈക്കിളിന്റെ ബിഗിൽ ഗെറ്റപ്പ് കൂടിയാവുമ്പോൾ ഉത്സവം അതിന്റെ മൂർദ്ധന്യത്തിൽ എത്തും.

ഗ്യാങ്സ്റ്റർ റോളിൽ വരുന്ന രാജപ്പനിലാണ് പെർഫോമൻസ് കൊണ്ട് വിജയ് ഞെട്ടിക്കുന്നത്. വിജയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലാസ് രാജപ്പനിൽ കാണാം. സംസാരത്തിൽ വിക്കുള്ള കഥാപാത്രങ്ങളെ ഒരുപാട് പേർ സിനിമയിൽ ചെയ്തിട്ടുണ്ടെങ്കിലും സംസാരത്തിനിടയിൽ വരുന്ന വിക്കിനെ ഇത്രയും സ്വാഭാവികമായി ആരും ചെയ്തിട്ടില്ലെന്നു പറയണം. രാജപ്പനും ബിഗിലും തമ്മിലുള്ള പിതൃപുത്ര ബന്ധത്തിലെ ഇഴയടുപ്പവും ഊഷ്മളതയുമാണ് സിനിമയിൽ മനസ് നിറയ്ക്കുന്ന പ്രധാന ഘടകം.

അരുവം: പൊള്ളുന്ന പ്രമേയം, പഴകിത്തേഞ്ഞ അവതരണം - ശൈലന്റെ റിവ്യു

പത്ത് വർഷത്തിന് ശേഷം നയൻ‌താര വിജയുടെ നായികയാവുന്നതും ബിഗിലിന്റെ സവിശേഷതയാണ്. ലേഡി സൂപ്പർസ്റ്റാർ ഇമേജുമായിട്ടല്ല, ഒരു സൂപ്പർസ്റ്റാറിന്റെ നായികാറോൾ മാത്രമാണ് നയൻസിനിവിടെ. മറുപുറത്ത് വിജയ് ആയതുകൊണ്ടാവണം അവർ ഇതു ആസ്വദിച്ചു തന്നെ ചെയ്തിരിക്കുന്നു. മൈക്കിളും എയ്ഞ്ചൽ ആശിർവാദവും തമ്മിലുള്ള കെമിസ്ട്രി റൊമാന്റിക്കായി വർക്ക് ഔട്ട്‌ ആയിട്ടുണ്ട്.

ആട് തോമയെക്കാള്‍ വലിയ ലോറി ഡ്രൈവറോ? മോഹന്‍ലാലിനൊപ്പം ഭദ്രന്‍ വീണ്ടും വരുന്നത് വിസ്മയിപ്പിക്കാനാണ്

എ ആർ റഹ്മാനാണ് ബിഗിലിലെ അടുത്ത സൂപ്പർസ്റ്റാർ. പാട്ടുകളിലും ബാക് ഗ്രൗണ്ട് സ്കോറിലും വളരെ കാലംകൂടി പൂണ്ടു വിളയാടുകയാണ് റഹ്മാൻ. ഒരു പാട്ട് സീനിൽ വിജയുടെ ഒപ്പം നേരിട്ട് പ്രത്യക്ഷനായി ആരാധകരെ ആവേശത്തിലാഴ്ത്തുന്നുമുണ്ട് ഇദ്ദേഹം.

ചേട്ടന് വേണ്ടി വില്ലന്‍ വേഷവും സ്വീകരിക്കും! സൂര്യയ്ക്കൊപ്പമുള്ള ചിത്രത്തെക്കുറിച്ച് കാര്‍ത്തി!

യോഗി ബാബു പതിവ് പോലെ ഫുൾ ഫോമിൽ തുടരുന്നു. ഡാനിയൽ ബാലാജി, ജാക്കി ഷെറോഫ്, ആനന്ദ് രാജ്, കതിർ, വർഷ ബോല്ലമ്മ തുടങ്ങിയവരും അവരുടെ റോളുകളിൽ ഭംഗിയായി ചെയ്തിട്ടുണ്ട്. ഐ എം വിജയനു കിട്ടിയ മാസ് വില്ലൻ വേഷവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വനിതാ ഫുട്ബോൾ ടീമിൽ വന്ന ഓരോരുത്തരുടെയും പങ്കും നിർണായകം. പടത്തിന്റെ രണ്ടാം പകുതി അവരുടെ കയ്യിലാണ്.

പരസ്പരം ഇണക്കി ച്ചേർക്കാൻ ബുദ്ധിമുട്ടുള്ള കൊമേഴ്‌സ്യൽ എലമെൻറ്സിനെ നൈസായി ബ്ലെൻഡ് ചെയ്തുള്ള ഒരു ടോട്ടൽ ദീപാവലി മെഗാധമാക്കയാണ് ബിഗിൽ.

Read more about: review റിവ്യൂ
English summary
Bigil Movie Review In Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more