twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിപ്പിച്ച് ചിരിപ്പിച്ച് വിടര്‍ന്ന റോസപ്പൂ! സിനിമയ്ക്കുള്ളിലെ സിനിമയുമായി റോസപ്പൂ, റിവ്യൂ വായിക്കം.

    By Ambili
    |

    മുഹമ്മദ് സദീം

    ജേര്‍ണലിസ്റ്റ്
    സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.

    ബിജു മേനോന്‍, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു ജോസ്ഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് റോസപ്പൂ. സാധാരണയുള്ള ബിജു മേനോന്‍ കോമഡി ചിത്രങ്ങളെ പോലെ പ്രേക്ഷകരെ ചിരിപ്പിക്കാനെത്തിയ സിനിമയ്ക്ക് മോശമില്ലാത്ത പ്രതികരണമായിരുന്നു ആദ്യദിനം കിട്ടിയത്. തമിഴ് നടി അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം...

    ആത്മാവും ഉയിരുമില്ലാതെ ആമി.. (മരുന്നിന് പോലുമില്ല മാധവിക്കുട്ടി) ശൈലന്റെ റിവ്യൂ!!ആത്മാവും ഉയിരുമില്ലാതെ ആമി.. (മരുന്നിന് പോലുമില്ല മാധവിക്കുട്ടി) ശൈലന്റെ റിവ്യൂ!!

    റോസാപ്പൂ

    റോസാപ്പൂ

    ഷക്കീല സിനിമകൾ മലയാള സിനിമാലോകത്തെ ഒരു ട്രെൻഡായിരുന്നു; ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ. അയിത്തത്തോടെ ഈ സിനിമകളെക്കുറിച്ച് പുറമേ സംസാരിക്കുന്ന മുഖ്യധാരാ സിനിമക്കാരിൽ പലരും തന്നെ പേരു മാറ്റി, തൂലികാനാമങ്ങളിൽ ഇത്തരം സിനിമകളുടെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാൽ ഈ സിനിമകളുടെ അന്തർ കഥകളിലേക്ക് മോളിവുഡിന്റെ ക്യാമറക്കണ്ണുകൾ അധികം എത്തി നോക്കിയിട്ടില്ല. അല്പം കാലതാമസം വന്നെങ്കിലും ഇത്തരമൊരു ശ്രമമാണ് റോസാപ്പൂ.

     വീണ്ടും മട്ടാഞ്ചേരിയിലേക്ക്..

    വീണ്ടും മട്ടാഞ്ചേരിയിലേക്ക്..

    പല പല വേഷങ്ങൾ കെട്ടി അവസാനം ഇത്തരമൊരു സിനിമാ നിർമാണമെന്നതിൽ എത്തുന്ന ഒരു കൂട്ടം യുവാക്കളാണ് ഇതിലെ മുഖ്യ കഥാപാത്രം. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. നായക കഥാപാത്രം എന്ന രീതിയിൽ ഉയർത്തിക്കാട്ടുവാൻ പറ്റില്ലെങ്കിലും പ്രധാന വേഷത്തിലെത്തുന്നത് ഷാജഹാൻ എന്ന കഥാപാത്രത്തിലൂടെ ബിജു മേനോനാണ്.

     മടിയനായ ഷാജഹാൻ

    മടിയനായ ഷാജഹാൻ

    ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ ഏതു വേഷവും കെട്ടുന്ന ഒരു ശരാശരി മലയാളി യുവാവിന്റെ പ്രതീകമാണ് ഷാജു എന്ന ഷാജഹാൻ. ടാറ്റയെ പോലെയോ ബിർളയെ പോലെയോ ഒരു വലിയ വ്യവസായി ആകുകയാണ് ലക്ഷ്യമെങ്കിലും അവരെപ്പോലെ കഠിനമായി പണിയെടുക്കാൻ ഷാജഹാൻ തയ്യാറല്ല. മറിച്ച് പെട്ടെന്ന് പണക്കാരനാകുകയാണ് ലക്ഷ്യം. ഷാജുവിന്റെ ഇത്തരം പ്രവർത്തികൾക്കെല്ലാം കൂട്ടായിട്ടുള്ളതാകട്ടെ ഒരു സിനിമാ സംവിധായകനാകുകയെന്ന സ്വപ്നവുമായി നടക്കുന്ന ആ ബ്രോസ്‌ എന്ന പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടറായ നീരജ് മാധവന്റെ കഥാപാത്രമാണ്. ഇവർക്ക് ഉപദേശകനായി ഉള്ളതാകട്ടെ നാട്ടിലെ ഏക എംബിഎ ക്കാരനായ ബാനുവാണ്. സംവിധായകനായ ബേസിൽ ജോസഫാണ് ഈ വേഷം കെട്ടുന്നത്.

     ഷക്കീല സിനിമാ നിർമാണം

    ഷക്കീല സിനിമാ നിർമാണം

    ചന്ദനത്തിരി നിർമാണം മുതൽ തമിഴ്നാട്ടിൽ നിന്ന് മുട്ട മൊത്തമായി കൊണ്ടുവരുന്നതടക്കമുള്ള വിവിധ ഏർപ്പാടുകൾ ചെയ്ത് അവസാനം ഒന്നും കരയ്ക്കടി യാതെ നില്ക്കുമ്പോഴാണ് സിനിമാ നിർമാണം അതും ഷക്കീല സിനിമാ നിർമാണത്തിലേക്ക് എത്തുന്നത്. വെറും 11 ലക്ഷം രുപ മുടക്കി കോടികൾ വാരാമെന്ന ഈ കണ്ടുപിടുത്തം സാഫല്യമാക്കുവാനുള്ള പ്രയത്നത്തിലാണ് ഷാനുവും കൂട്ടരും പിന്നെ.

    വിജയരാഘവൻ, സൗബിൻ ഷാഹീർ

    വിജയരാഘവൻ, സൗബിൻ ഷാഹീർ

    പലിശക്കാരൻ വേലായുധ (വിജയരാഘവൻ)നെയും ഷാർജായിൽ നിന്ന് തിരിച്ചുവന്ന കരീമിനെ ( കരമന സുധീർ )യും പല വാഗ്ദാനങ്ങൾ നല്കി സിനിമയുടെ നിർമാതാക്കളാക്കി മാറ്റുന്നു. അങ്ങനെ കൊച്ചിക്കാരൻ തന്നെയായ ഷെജീർ (സൗബിൻ ഷാഹീർ ) എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ അടുത്തെത്തുകയാണ്. ഇവരെ സിനിമയുടെ പേരിൽ പ്ലാൻ ചെയ്ത് പിഴിയുവാൻ നടക്കുന്നയാളാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.

    ചില ഹിറ്റുകളിങ്ങനെയാണ്..

    ചില ഹിറ്റുകളിങ്ങനെയാണ്..

    കോടികൾക്ക് വിതരണക്കാർ സിനിമ വാങ്ങുമ്പോഴും ലക്ഷങ്ങൾ മാത്രമാണ് നിർമാതാവിന് നല്കുന്നത്. എന്നാൽ ഷക്കീല സിനിമയുടെ തിരക്കഥ വെട്ടിമാറ്റി അവസാനം അബ്രോസ് ഒരു വ്യത്യസ്തമായ സിനിമയാണുണ്ടാക്കുന്നത്. സെക്സ് സിനിമയിലെ നായികയെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമാക്കി മാറ്റുകയാണ്. സംവിധായകനും സെക്സ് പടങ്ങളിലെ നായികയും തമ്മിലുള്ള പ്രേമവും ഇതിനൊരു കാരണമാകുന്നുണ്ട്. അവസാനം ഈ സിനിമ ഒരു വലിയ ഹിറ്റായി മാറുകയുമാണ്.

     പോരായ്മ ഇത് മാത്രമാണ്..

    പോരായ്മ ഇത് മാത്രമാണ്..

    അനാവശ്യമായി സിനിമ നീണ്ടു പോകുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ. ആവശ്യമില്ലാത്ത ആദ്യ സമയങ്ങളിലെ രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ ഇതിന്റെ പഞ്ച് ഏറെ കൂടിയിരുന്നു. ഷക്കീല സിനിമയിലെ നായികയായി റോസാപ്പൂവിൽ കടന്നു വരുന്ന തെന്നിന്ത്യൻ താരം അഞ്ജലിയുടെ അഭിനയം രശ്മി എന്ന കഥാപാത്രത്തെ ഏറെ മനോഹരമാക്കിയിട്ടുണ്ട്. ഈ സിനിമ വരും കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നതു കൊണ്ടു കൂടിയായിരിക്കാം.

    English summary
    Biju Menon's Rosapoo movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X