twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെട്ടിനുറുക്കിയ കഥയല്ല ഇവർക്ക് പറയാനുള്ളത്! സന്തോഷ് പെരിങ്ങേത്തിന്റെ ബോൺസായ് തീയേറ്ററുകളിൽ

    ഒരു നാടിന്റെ ചെറിയ ഒരു കൂട്ടം ജനതയുടേയും കഥ പറയുന്ന ചിത്രം

    By Ankitha
    |

    2018 സിനിമയെ സംബന്ധത്തിച്ചു ഏറ്റവും മികച്ച വർഷം തന്നെയാണ്. ഇതുവരെ കണ്ടു വന്ന വീഥിയിൽ നിന്ന് മറ്റൊരു വ്യത്യസ്തമായ വഴിയിലൂടെയാണ് മലയാള സിനിമ നീങ്ങുന്നത്. ഇപ്പോഴിത അത്തരത്തിലുള്ള മാറ്റത്തിലൂടെയാണ് മലയാള സിനിമ സഞ്ചരിക്കുന്നത്.

    bonsai

    വ്യത്യസ്ത പ്രമേയവുമായി ഒരു ചിത്രം കൂടി വരുന്നു. സിനിമയ്ക്ക് വേണ്ടി ജീവിതം വരെ മാറ്റിവെച്ച സന്തോഷ് പെരിങ്ങേത്തിന്റെ ബോൺസായ്. ഒരു നാടിന്റെയും ഒരു കൂട്ടം ജനതയുടേയും കഥ പറയുന്ന ചിത്രമാണിത്.

    വലിയ ചെറിയ സിനിമ

    വലിയ ചെറിയ സിനിമ

    ഒരു കൂട്ടം ജനവിഭാഗക്കാരുടെ കഥ പറയുന്ന ചിത്രമാണ് സന്തോഷ് പെരിങ്ങേത്തിന്റെ ബോൺസായ്. ഇന്നത്തെ സമൂഹത്തിൽ ഇത്തരക്കരും ഉണ്ടെന്നും ചിത്രത്തിലൂടെ കാണിച്ചു കൊടുക്കുകയാണ് സംവിധായകൻ

     സ്വപ്നങ്ങളുടെ കഥ

    സ്വപ്നങ്ങളുടെ കഥ

    സ്വപ്നങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ബോൺസായി. പ്രകൃതിയിൽ ജീവിക്കുന്ന എല്ലാ ജന്തു ജീവജാലങ്ങൾക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ഒരു കുട്ടിയുടെ സ്വപ്നവും അതിലേയ്ക്ക് അവനെ നയിക്കുന്ന ചില വ്യക്തികളുടേയും കഥയാണ് ബോൺസായി.

    പേര്  യോജിച്ചത്

    പേര് യോജിച്ചത്

    ബോൺസായ് എന്ന പേര് ചിത്രത്തിനു ഏറ്റവും അനിയോജ്യമാണ്. പ്രകൃതിയിൽ സ്വതന്ത്രമായി നടക്കനും നീങ്ങനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുപോലെ തന്നെയാണ് വൃക്ഷങ്ങളുടേയും കാര്യം. പ്രകൃതിയിൽ തഴച്ചു വളരാൻ ആഗ്രഹിച്ചിട്ടും വീടുകളിലെ ഒരു മൂലയിൽ വളരാനാണ് ഇത്തരം ചെടികളും വിധി. ഇത്തരം ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യരും നമ്മുടെ ചുറ്റിനുമുണ്ട്. ഇവരുടെ കഥയാണ് ബോൺസായ്

    മിടുക്കനായ സംവിധായകൻ

    മിടുക്കനായ സംവിധായകൻ

    ബോൺസായിയുടെ സംവിധായകൻ സന്തോഷ് പെരിങ്ങേത്തിന് സിനിമയിൽ മുൻ പരിചയമോ ബന്ധങ്ങളോ ഒന്നും ഈ മേഖലയിൽ ഇല്ല. നല്ല സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം മാത്രമോയുള്ളൂ. ആ ആഗ്രഹമാണ് ബോൺസായിലൂടെ സഫലമായിരിക്കുന്നത്.

    സിനിമയുടെ പിറവിയ്ക്ക് പിന്നിൽ

    സിനിമയുടെ പിറവിയ്ക്ക് പിന്നിൽ

    ബോൺസായ് എന്ന സിനിമയുടെ പിറവിയ്ക്കു മുന്നിൽ ഒരു സവിധായകന്റെ കഠിന ശ്രമമുണ്ട്. സിനിമയിൽ വേണ്ടി സർവതും ഉപേക്ഷിച്ച ഒരാൾ. എന്നാൽ ഇദ്ദേഹം ചെറിയ പുള്ളിയല്ല. സംസ്ഥാന സർക്കാരിന്റെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ടെലിവിഷൻ അവാർഡിനു സന്തോഷ് അർഹനായിരുന്നു. സന്തോഷിന്റെ കോട്ടി എന്ന ഹ്രസ്വ ചിത്രത്തിനായണ് അവാർഡ് ലഭിച്ചത്. സംവിധായകൻ ശ്യാമപ്രസാദിനെ പോലുള്ളവർ കോട്ടിയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. കോട്ടിയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് ബോൺസായി എന്ന സിനിമയിലേക്ക് നയിച്ചതെന്നും സന്തോഷ് തന്നെ പറയുന്നു.

     വെട്ടിയൊതുക്കാത്ത മനുഷ്യ സ്വപ്നങ്ങളുമായി 'ബോണ്‍സായ്'! പ്രിവ്യൂ വായിക്കാം... വെട്ടിയൊതുക്കാത്ത മനുഷ്യ സ്വപ്നങ്ങളുമായി 'ബോണ്‍സായ്'! പ്രിവ്യൂ വായിക്കാം...

    <span class=ആര്യയുടെ വധുവാകാൻ രണ്ട് മലയാളി യുവനടിമാർ! ഇവർ ആരാണെന്നു അറിയമോ? ചിത്രങ്ങൾ കാണാം" title="ആര്യയുടെ വധുവാകാൻ രണ്ട് മലയാളി യുവനടിമാർ! ഇവർ ആരാണെന്നു അറിയമോ? ചിത്രങ്ങൾ കാണാം" />ആര്യയുടെ വധുവാകാൻ രണ്ട് മലയാളി യുവനടിമാർ! ഇവർ ആരാണെന്നു അറിയമോ? ചിത്രങ്ങൾ കാണാം

    English summary
    bonsai movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X