twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആക്ഷന്‍സിനിമയുടെ നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    By Meera Balan
    |

    ടിഗ്മാന്‍ഷു ധൂലിയയുടെ ബുള്ളറ്റ് രാജ ആക്ഷന്‍ ചിത്രത്തിന്‍റെ വില കളഞ്ഞു. പടം കണ്ടിറങ്ങുന്ന പ്രേക്ഷകന് നിരാശ നല്‍കുന്ന ചിത്രമാണിത്. പ്രതികാരത്തിന്റെ കഥ പറഞ്ഞ ബുള്ളറ്റ് രാജയില്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നതായി ഒന്നും തന്നെയില്ലെന്ന് വേണം പടം കണ്ടിറങ്ങുമ്പോള്‍ മനസിലാക്കാന്‍. ബുള്ളറ്റ് രാജയുടെ സ്‌ക്രിപ്റ്റ് തന്നെയായിരുന്നു ഏറ്റവും വലിയ പോരായ്മ

    ഒരു ഹാര്‍ഡ്‌കോര്‍ ആക്ഷന്‍ ത്രില്ലറാണ് സംവിധായകന്‍ ഉദ്ദേശിച്ചതെങ്കിലും ചിത്രത്തിന് ഒരു ലോക്കല്‍ ഫ്‌ളേവറും മോശപ്പെട്ട ഡയലോഗുമാണ് ഉള്ളത്. അനാവശ്യമായ ലൊക്കേഷന്‍ മാറ്റം എന്നുവേണ്ട ചിത്രം സംവിധായകന് നല്ല ചീത്തപേര് തന്നെയാണ് നല്‍കുന്നത്.

    ആദ്യപകുതിയില്‍ ചിത്രത്തില്‍ ആസ്വാദനത്തിനുള്ള വകയുണ്ടെങ്കിലും രണ്ടാം പകുതിയില്‍ ആക്ഷന്‍ ചിത്രങ്ങളുടെ വില കളയുന്ന തരത്തിലേയ്ക്ക് ചിത്രം അധപതിയ്ക്കുകയായിരുന്നു. സെയ്ഫ് സോനാക്ഷി സിന്‍ഹ എന്നിവര്‍ അഭിനയിച്ച ബുള്ളറ്റ് രാജയുടെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്..

    സ്‌ക്രിപ്റ്റ് പോര

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അത്ര മികച്ചതല്ല

    ആദ്യ പകുതി കൊള്ളാം

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    ചിത്രത്തിന്‍രെ ആദ്യ പകുതി കൊള്ളാം. തമാശയും ആക്ഷനും ഗാനരംഗങ്ങളും ഇടകലര്‍ത്തിയ ചിത്രത്തിന്റെ ആദ്യ പകുതി താരതമ്യേന നല്ലതായിരുന്നു

    കൈവിട്ട് പോയി

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    രണ്ടാം പകുതിയില്‍ ചിത്രം വെറു പ്രതികാരത്തിലേയ്ക്കും നായകന്റെ വീരഗാഥയിലേയ്ക്കും മാത്രം ചുരുങ്ങി

    ആക്ഷന്‍ ചിത്രമോ?

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    ഹാര്‍ഡ്‌കോര്‍ ആക്ഷന്‍ ചിത്രമെന്ന പേരില്‍ പുറത്തിറങ്ങിയ ബുള്ളറ്റ് രാജയുടെ സംഭാഷണങ്ങള്‍ക്ക് പോലും ലോക്കല്‍ ടച്ച് ആയിരുന്നു.

    കഥ

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    രാജ( സെയ്ഫ് അലിഖാന്‍), രുദ്രന്‍(ജിമ്മി ഷെര്‍ഗില്‍), എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കേസില്‍ പെട്ട് ജയിലില്‍ എത്തുന്നതോടെയാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ജയിലില്‍ വച്ച് ഇവര്‍ പുതിയ സൗഹൃദങ്ങളിലേയ്ക്കും ഉത്തര്‍പ്രദേശിലെ ഒരു രാഷ്ട്രീയ നേതാവിന്റെ പൊളിറ്റിക്കല്‍ കമാന്‍ഡോസും ആകുന്നു, പിന്നീട് ലോക്കല്‍ ഹീറോസാകുന്ന ഇവരുടെ ജീവിതം പ്രതികാരത്തിലേയ്ക്ക് വഴിമാറുന്നു.

    സോനാക്ഷി

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    ചിത്രത്തില്‍ രാജയുടെയും രുദ്രന്റെയും സൗഹൃദത്തില്‍ മൂന്നാമതായി എത്തുന്ന സുഹൃത്താണ് സോനാക്ഷി. പിന്നീട് സോനാക്ഷി രാജയുമായി പ്രണയത്തിലാകുന്നു.

    ന്യായീകരണങ്ങള്‍ ഇല്ല

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    എന്തിനാണ് ഈ ബംഗാളി പെണ്‍കുട്ടി (സോനാക്ഷി സിന്‍ഹ) രാജയുമായും രുദ്രനുമായും സൗഹൃദത്തിലാകുന്നതെന്നതിന് ന്യായീകരണമില്ല. നായികയ്ക്ക് നായകനോട് പെട്ടന്ന് തന്നെ പ്രണയം തോന്നുന്നതാണ് മറ്റൊരു കാര്യം

    പാട്ടിന് വേണ്ടി

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    ഒരു സില്ലി നൈറ്റ് ക്‌ളബ് നമ്പറിന് വേണ്ടി മൂന്ന് താരങ്ങളും മുംബൈയില്‍ എത്തുന്നത്. യുക്തിയ്ക്ക് നിരക്കാത്ത ചില രംഗങ്ങള്‍ ചിത്രത്തെ പ്രേക്ഷകനില്‍ നിന്നകറ്റുന്നു

    പണം നഷ്ടമാകും

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    ഒരു ശരാശരി ചിത്രമെന്നതിനപ്പുറം വലിയ വിജയമൊന്നും അവകാശപ്പെടാന്‍ ബുള്ളറ്റ് രാജയ്ക്ക് കഴിയില്ല

    പ്രതീക്ഷയോടെ

    നിലവാരമില്ലാതെ ബുള്ളറ്റ് രാജ

    വിജയപ്രതീക്ഷയോടെ പുറത്തിറങ്ങിയ സെയ്ഫ് ചിത്രമായിരുന്നു ബുള്ളറ്റ് രാജ

    English summary
    The film disintegrates into a bloody revenge saga
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X