twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഭരതന്റെ ശിഷ്യന്‍ വീണ്ടും തിളങ്ങുന്നു

By Nirmal Balakrishnan

Next »

« Previous

Rating:
4.0/5
മലയാള സിനിമയുടെ കാഴ്ചപ്പാട് മാറ്റിയെഴുതിയ സംവിധായകനായിരുന്നു ഭരതന്‍. അദ്ദേഹം അനുഗ്രഹിച്ച് സിനിമയില്‍ വളര്‍ത്തിയ സംവിധായകനാണ് കമല്‍. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുവന്ന കമല്‍ ആദ്യകാലത്തു തന്നെ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടാണ് സിനിമാജീവിതം കരുപ്പിടിപ്പിച്ചത്.

ഉണ്ണികളേ ഒരു കഥപറയാം, ഉള്ളടക്കം എന്നീ ചിത്രങ്ങള്‍ മാത്രമെടുത്താല്‍ മതി ഇദ്ദേഹത്തിന്റെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. ഇടക്കാലത്ത് കോമഡി ചിത്രങ്ങളിലേക്കു വഴിമാറിയെങ്കിലും പെട്ടന്നു തന്നെ തിരിച്ചുവന്നു. ശ്രീനിവാസനോടൊപ്പം ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചു. പാവം പാവം രാജകുമാരന്‍, മഴയെത്തും മുന്‍പേ, അഴകിയ രാജകുമാരന്‍ എന്നിവയെല്ലാം അതില്‍ ചിലതു മാത്രം. കൗമാരക്കാരുടെ ചിത്രങ്ങളോടായിരുന്നു കമലിന് അല്‍പകാലം മുന്‍പ് താല്‍പര്യം. നിറം, സ്വപ്‌നക്കൂട്, ഈ പുഴയുംകടന്ന് എന്നിവയൊക്കെ സൂപ്പര്‍ഹിറ്റായത് കൗമാരമനസ്സ് നന്നായി അറിയാന്‍ പറ്റിയതു കൊണ്ടായിരുന്നു. മേഘമല്‍ഹാര്‍ എന്ന ഒറ്റ ചിത്രം മതി കമലിന്റെ ഉള്ളിലെ പ്രണയം തിരിച്ചറിയാന്‍. പ്രണയവും മഴയും ഇത്രയധികം ഇഴുകി ചേര്‍ത്തിക്കൊണ്ട് ചിത്രമെടുത്ത സംവിധായകന്‍ മലയാളത്തിലുണ്ടാകില്ല.

Celluloid

സാമൂഹിക പശ്ചാത്തലമുള്ള വിഷയങ്ങളോടാണ് അടുത്തിടെ കമലിനു താല്‍പര്യം. അതായിരുന്നു പെരുമഴക്കാലവും കറുത്തപക്ഷികളും ഗദ്ദാമയും നേടിയ വിജയം. നിരവധി അവാര്‍ഡുകളാണ് ഈ ചിത്രങ്ങള്‍ വാരിക്കൂട്ടിയത്. കാവ്യാ മാധവന് രണ്ടുതവണ സംസ്ഥാന അവാര്‍ഡ് നേടികൊടുത്തത് പെരുമഴക്കാലവും ഗദ്ദാമയുമായിരുന്നു. രണ്ടും പ്രവാസികളായ മലയാളികളുടെ ജീവിതവുമായി ബന്ധപ്പെടുത്തികൊണ്ടുള്ളതും.
സെല്ലുലോയ്ഡിലൂടെ കമല്‍ ചെയ്തത് മലയാളത്തില്‍ ആദ്യ സിനിമയൊരുക്കിയ ജെസി ഡാനിയേലിന് മികച്ചൊരു ആദരം നല്‍കുകയായിരുന്നു. എന്നോ നാം ചെയ്യേണ്ടിയിരുന്ന കാര്യം ഏഴുപതിറ്റാ്ണ്ടിനു ശേഷം കമല്‍ ചെയ്യുന്നു. ആദ്യ ചിത്രമൊരുക്കാന്‍ ഡാനിയേല്‍ അനുഭവിച്ച പ്രയാസമെല്ലാം കമല്‍ അതേപോലെ പകര്‍ത്തുന്നുണ്ട്. വിനു ഏബ്രഹാമിന്റെ നഷ്ടനായിക, ചേലങ്ങാട്‌ഗോപാലകൃഷ്ണന്റെ പുസ്തകം എന്നിവയില്‍ നിന്നാണ് കമല്‍ വിഷയം സ്വീകരിച്ചിരിക്കുന്നത്. ഡാനിയേലിന്റെ ജീവിതത്തിലൂടെ അന്നത്തെ കാലഘട്ടം തന്നെ വരച്ചിടാന്‍ കമലിനു സാധിച്ചു.

മഴ പോലെ, പ്രകൃതിപോലെ, പ്രണയം പോലെ ലളിതവും ആസ്വാദ്യകരവുമാണ് കമലിന്റെ ചിത്രങ്ങള്‍. ഒരു ഏച്ചുകെട്ടില്ലാതെയും പ്രേക്ഷകര്‍ക്ക് നിറഞ്ഞ മനസ്സോടെ കണ്ടിരിക്കാന്‍ പറ്റുന്ന ചിത്രമാണിത്. സെല്ലുലോയ്ഡ് ആദ്യദിനം തന്നെ മലയാളികള്‍ ഏറ്റെടുത്തത് അതുകൊണ്ടാണ്.

അടുത്ത പേജില്‍

'കാറ്റേ കാറ്റേ' മികച്ച ഗാനങ്ങളിലൊന്ന്'കാറ്റേ കാറ്റേ' മികച്ച ഗാനങ്ങളിലൊന്ന്

Next »

« Previous

English summary
Celluloid, directed by Kamal is undoubtedly one of the best films to be released in the Malayalam film industry. The film, based on the life of JC Daniel (considered as the father of Malayalam film industry) moves, touches and pulls you closer to the characters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X