For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  ഷൈൻ ടോം ചാക്കോയുടെ അനിയനും ഇരട്ട സംവിധായകരും.. പാഴായിട്ടില്ല ചിരി — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5

  ചിരി എന്ന് ഒരു സിനിമയ്ക്ക് പേരിടുക എന്നത് ചെറിയ കളി അല്ല.. റിസ്ക്കാണ്. സിനിമയിൽ ചെയ്ത് ഫലിപ്പിക്കാൻ ഏറ്റവും പാടുള്ള ഏരിയ ആണ്. പാളിയാൽ , ആ ടൈറ്റിലിന്റെ ഒറ്റ കാരണത്താൽ, സംവിധായകൻ മാത്രമല്ല, പിന്നണിക്കാരും മുന്നണിക്കാരും മൊത്തം എയറിലായിരിക്കും.. റിസ്‌ക്ക് എന്നാൽ ഡബിൾ റിസ്‌ക്ക്.

  പ്രൈം റീൽസ് ഈയാഴ്ച്ച പ്രദർശനത്തിനെത്തിച്ചിരിക്കുന്ന ചിരി എന്ന സിനിമയുടെ സർപ്രൈസിംഗ് ഫാക്റ്ററും റിസ്ക് എലമെന്റും അതിന്റെ പേര് തന്നെയാണ്.. ഒന്നും കാണാതെ ഫ്രഷേഴ്സിന്റെ ഒരു ടീം തങ്ങളുടെ സിനിമയ്ക്ക് ചിരി എന്ന് പേരിടാനുള്ള സാഹസികത കാണിക്കില്ലല്ലോ എന്നൊരു വിശ്വാസത്തോടെ ആണ് കണ്ടു തുടങ്ങിയത്.

  ജോസഫ്‌, പി കൃഷ്ണ എന്നീ സുഹൃത്തുക്കൾ ചേർന്ന് ജോസഫ് പി കൃഷ്ണ എന്ന ഒറ്റപ്പേരിൽ ആണ് ചിരി സംവിധാനം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ദേവദാസ്. ബാനർ ഡ്രീംബോക്‌സ് പ്രൊഡക്ഷൻ ഹൗസ്. പ്ലസ് റ്റു സൗഹൃദവും അതിന്റെ അനന്തര ഭാവികാലവും ആണ് ചിരി'യുടെ വിഷയം.

  മാത്യു എന്ന് പേരുള്ള നായകന്റെ വിവാഹം ചേട്ടന്മാരുടെ രക്ഷകർത്തൃത്വത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കാൻ പോവുന്നതിന്റെ കൊണ്ടുപിടിച്ച ഒരുക്കങ്ങൾക്കിടയിലേക്കാണ് സിനിമ തുടങ്ങുന്നത്. മാത്യു ഏറക്കുറെ ഒരു പാവമാണെങ്കിലും ചേട്ടന്മാർ രണ്ടുപേരും ബ്ലേഡ് പലിശക്കാരായതിന്റെ ആർഭാടം ഒരുക്കങ്ങൾക്കുണ്ട്.. അതിനിടയിലേക്കാണ് വിളിക്കപ്പെടാത്ത ഒരു അപ്രതീക്ഷിത അതിഥി, രണ്ടാഴ്ച്ച മുൻപേ അവിടേക്ക് അവതരിക്കുന്നത്.

  അവതരിക്കുക എന്ന് പറയുമ്പോൾ അതൊരു അവതാരം തന്നെയാണ്. മാത്യു തന്റെ പ്ലസ് റ്റു പഠനക്കാലത്തെ ഏറ്റവും അടുത്ത കൂട്ടുകാരൻ ധീരജിനെ കല്യാണത്തിന് ക്ഷണിക്കാതിരുന്നത് മനഃപൂർവം ആയിരുന്നു.. ജോണിന്റെ സ്വഭാവം അത്രയ്ക്ക് സവിശേഷമാണ്. പഠനകാലത്ത് തന്നെ വൻ പാര ആയ ധീരജ്‌ കാരണം മാത്യുവിന് ഉണ്ടായ ക്ഷീണങ്ങളും ദുരന്തങ്ങലും ചെറുതല്ല. കക്ഷിയുടെ അലമ്പ് സ്വഭാവത്തിൽ ഇപ്പോഴും വല്യ മാറ്റമൊന്നും വന്നിട്ടില്ല..

  കല്യാണവീട്ടിൽ വന്നുകേറിയ പാടെ തനിക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കണ്ട്, ധീരജിനെ എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കാനായി മാത്യു അവനെയും കൊണ്ട് അവരുടെ മറ്റൊരു കൂട്ടുകാരൻ ജോണിന്റെ അടുത്ത് പോവുകയാണ്. അവിടന്ന് അങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു കന്നിമാസം തന്നെ പരമ്പര രൂപത്തിൽ അരങ്ങേറുകയാണ്.

  ഷൈൻ ടോം ചാക്കോയുടെ അനിയൻ ജോ ടോം ചാക്കോ ആണ് മാത്യു. നന്നായിട്ടുണ്ട്. ഈ പടത്തിന് പുള്ളി തന്നെ ധാരാളം. ധീരജിന്റെ റോളിൽ കെവിൻ ജോസും ജോണ് ആയി അനീഷ് ഗോപാലും നായകന് ഒപ്പമുണ്ട്. മേഘ സത്യൻ ആണ് നായിക. ആദ്യമേ ഉണ്ടെങ്കിലും, അനിത എന്ന കഥാപാത്രം ഒടുവിൽ ആണ് വരവറിയിക്കുന്നത്.ശ്രീജിത്ത് രവി, സുനിൽ സുഖദ എന്നിവരൊക്കെയാണ് പിന്നെ ഉള്ളത്.. ജാസി ഗിഫ്റ്റിന്റെയും പ്രിൻസ് രാജിന്റെയും പേര് മ്യൂസിക് കമ്പോസർമാരുടെ ക്രെഡിറ്റിൽ കാണുന്നുണ്ട്.. കേൾക്കാൻ രസമുള്ള ഒന്നുരണ്ട് പാട്ടുണ്ട് ഏതായാലും..

  Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

  നോൺലീനിയർ ആയി പുതിയ കാലത്തെ പ്രശ്‌നങ്ങളും പ്ലസ് റ്റു കാലത്തെ പ്രശ്നങ്ങളും ബ്ലെൻഡ് ചെയ്തിട്ടാണ് ഉടനീളം ചിരി മുന്നോട്ട് പോവുന്നത്. ചിലയിടങ്ങളിൽ അത്ര ചിരിയൊന്നും വരുന്നില്ലെങ്കിലും സിനിമ മുഷിപ്പിക്കുന്നില്ല.. നിരൂപദ്രവകാരി ആണ്. തീർത്തും ഓടിടി പ്ലാറ്റ്‌ഫോമിന് അനുയോജ്യമായത്. പ്രതീക്ഷിതമാണ് അന്ത്യമെങ്കിലും ചിരിപ്പിച്ച് കൊണ്ട് തന്നെ കർട്ടനിടാൻ ചിരിക്ക് കഴിഞ്ഞു എന്നത് ഒരു നല്ലകാര്യം.. അല്ലെങ്കിൽ വലിയ കാര്യം.

  English summary
  Chiri Malayalam Movie review: Joe John Chacko Starrer is an Average Movie To Watch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X