twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മല്ലുസിങ്ങും സീനിയേഴ്‌സും ചേര്‍ന്നാല്‍ കസിന്‍സ്‌

    By Nirmal Balakrishnan
    |

    സാധാരണ ഹോളിവുഡ് സിനിമയോ കൊറിയന്‍ സിനിമയോ ആണ് മലയാളത്തിലെ സംവിധായകരും തിരക്കഥാകൃത്തുക്കളും മോഷ്ടിക്കാറുള്ളത്. എന്നാല്‍ സ്വന്തം സിനിമകള്‍ തന്നെ ഒരു സംവിധായകന്‍ മോഷ്ടിച്ച് പുതിയൊരു സിനിമയുണ്ടാക്കുന്നത് ആദ്യമായിട്ടായിരിക്കും. അതെ പറഞ്ഞുവരുന്നത് വൈശാഖ് സംവിധാനംചെയ്ത കസിന്‍സിനെക്കുറിച്ചു തന്നെ. ആദ്യപാതിയില്‍ മല്ലുസിങും രണ്ടാംപാതിയില്‍ സീനിയേഴ്‌സും ചേര്‍ത്താല്‍ കസിന്‍സ് ആയി.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    വൈശാഖ് പ്രൊഡക്ഷന്‍സ് എട്ടുകോടി രൂപ ചെലവിട്ട്‌നിര്‍മിച്ച സിനിമ ആരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നു മനസ്സിലാകുന്നില്ല. വലിയ മുതല്‍മുടക്കില്‍ ഗാനങ്ങള്‍ ഒരുക്കിയാലും അശ്ലീല ചുവയുള്ളു കുറേ സംഭാഷണങ്ങള്‍ കുത്തിനിറച്ചാലും സിനിമയാകുമെന്നു തെറ്റിദ്ധരിക്കുന്ന കുറേ പേര്‍ ഇപ്പോഴും മലയാള സിനിമയില്‍ ഉണ്ട്. അവരെ എന്നു അടിച്ചുപുറത്താക്കി ചാണകം തെളിക്കുമോ അന്നേ ഈ വ്യവസായം രക്ഷപ്പെടുകയുള്ളൂ. എട്ടുകോടിയുടെ മൂന്നിലൊന്നുണ്ടെങ്കില്‍ ഇതിലും നല്ലൊരു സിനിമ നന്നായി സംവിധാനം ചെയ്യാന്‍ ഒരു പ്രയാസവുമുണ്ടാകില്ല.

    cousins-movie

    കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു എന്നിവരാണു മുഖ്യകഥാപാത്രങ്ങളായ കസിന്‍സ് ആകുന്നത്. ഇതില്‍ ഒരാള്‍ക്കുപോലും നല്ലൊരുപ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് ആദ്യ പരാജയം. സുരാജ് വെഞ്ഞാറമൂട് ഈ നാല്‍വര്‍ സംഘത്തില്‍ അംഗമാകാന്‍ ഒരിക്കലും പാടില്ലാത്തതായിരുന്നു. കോമഡിയിലൂടെ ആളുകളെ പിടിച്ചിരുത്താന്‍ വേണ്ടിയായിരിക്കും ഇത്തരമൊരു പരീക്ഷണത്തിനു സംവിധായകന്‍ വൈശാഖ് ഈ സാഹസം കാട്ടിയിരിക്കുക. ജോജുവിന്റെ തീറ്റക്കൊതിയല്‍ കഥാപാത്രം ഒരു നൂറുതവണയെങ്കിലും മലയാള ത്തില്‍ വന്നുപോയിട്ടുള്ളതാണ്. ഇത്രയൊക്കെ ആവര്‍ത്തനമായിട്ടും ഇവര്‍ക്കിനിയും മതിയായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നും.

    മലയാള സിനിമയില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ രോഗം ഈ സിനിമയിലുമുണ്ട്. കുഞ്ചാക്കോബോബന്റെ കഥാപാത്രത്തിനു സംഭവിക്കുന്ന ഓര്‍മകള്‍ നിന്നുപോകുന്ന അപൂര്‍വ അസുഖം. തലയ്‌ക്കേറ്റ അടിയില്‍ നിന്ന് ഓര്‍മ സ്റ്റക്കായിപോയിരിക്കുകയാണ്. ആ ഒരു നിശ്ചിത കാലത്തെ ഓര്‍മ മാത്രം ഇല്ല. എന്തെല്ലാം അസുഖങ്ങള്‍. ഇത്തരം അസുഖങങ്ള്‍ കണ്ടെത്തുന്നവര്‍ക്കാണു ആദ്യം ചികില്‍സ നല്‍കേണ്ടത്.

    കലാഭവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്നൊരു കഥാപാത്രമുണ്ട്. തിയറ്ററില്‍ നിന്ന് എഴുന്നേറ്റ് ഓടിപ്പോകും ഇയാളുടെ കാട്ടിക്കൂട്ടല്‍ കാണുമ്പോള്‍. തിരക്കഥ ഒരിക്കലെങ്കിലും വായിക്കാന്‍ വൈശാഖ് എന്ന സംവിധായകന്‍ തയാറായിട്ടുണ്ടെങ്കില്‍ കസിന്‍സ് എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. അതേപോലെ മായികലോകത്തെന്നപോലെയുള്ളൊരു സ്ഥവും കൊട്ടാവരും. ചന്ദ്രഗിരി കൊട്ടാരം കേരളത്തിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തിയാലണത്രെ. ഇനിയും നേരം വെളുക്കാത്തൊരു തിരക്കഥാകൃത്തും. സേതുവിന്റെതാണ് തിരക്കഥ.

    കയ്യില്‍ പണമുണ്ട്, ഒരു സിനിമ കണ്ടേക്കാമെന്നു കരുതി ആരും കസിന്‍സ് കാണാന്‍പോകരുത്. ആ പണം കൊണ്ട് കാരുണ്യ ലോട്ടറിയെടുത്താല്‍ ചിലരെങ്കിലും രക്ഷപ്പെടും. തീര്‍ച്ചയായും നിങ്ങളും.

    English summary
    Cousins Movie Review Directed By Vyshakh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X