twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‘ധടക്കി’ൽ പ്രതീക്ഷിച്ചപോലുള്ള ചങ്കിടിപ്പുണ്ടോ? ശ്രീദേവിയുടെ മകളുടെ ആദ്യചിത്രം - റിവ്യൂ

    |

    Rating:
    3.5/5
    Star Cast: jhanvi kapoor
    Director: Shashank Khaitan

    ബോളിവുഡിൽ ഏവരും കാത്തിരുന്ന അരങ്ങേറ്റമായിരുന്നു അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മകൾ ജാൻവിയുടേത്. ജാൻവിയുടെ ആദ്യ ചിത്രമായി അറിയപ്പെട്ടെങ്കിലും യുവപ്രേക്ഷകർക്കിടയിൽ സിനിമയെ ശ്രദ്ധേയമാക്കിയ മറ്റൊരു കാരണം കൂടിയുണ്ട്, 2016ൽ പുറത്തിറങ്ങിയ 'സെയ്റാത്’എന്ന മറാഠി ചിത്രത്തിന്റെ റീമേക്കാണ് 'ധടക്ക്’.

    ചെറിയ ബഡ്ജറ്റിൽ ലളിതമായൊരുക്കിയ 'സെയ്റാത്’വൻ വിജയമായിരുന്നു നേടിയത്. ജുലൈ 20 വെള്ളിയാഴ്ച്ച റിലീസ് ചെയ്ത 'ധടക്കി’നെപ്പറ്റി വിശദമായ റിവ്യൂ നിങ്ങൾക്കായി...

    ചിത്രത്തിന് പിന്നിൽ

    ചിത്രത്തിന് പിന്നിൽ

    യുവപ്രേക്ഷകരെ ലക്ഷ്യം വച്ചെത്തിയ ‘ഹംപ്റ്റി ശർമ്മ കി ദുൽഹനിയാ', ‘ബദ്രിനാഥ് കി ദുൽഹനിയ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്ന ശശാങ്ക് ഖൈതൻ ആണ് ‘ധടക്ക്' സംവിധാനം ചെയ്തിരിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസും സീ സ്റ്റുഡിയോസും ചേർന്ന് ബിഗ് ബഡ്ജറ്റിൽ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
    സെയ്റാത് എന്ന സിനിമയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച ഒരു ഘടകം അതിലെ സംഗീതമായിരുന്നു.

    ആ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച പ്രശസ്തമായ അജയ് - അതുൽ കൂട്ടുകെട്ടിൽ തന്നെയാണ് ധടക്കിലെ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.

    ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവർ

    ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവർ

    ജാൻവി കപൂർ നായികയായെത്തിയ ധടക്കിൽ നായകനായി അഭിനയിച്ചിരിക്കുന്നത് യുവനടൻ ഇഷാന്‍ ഖട്ടറാണ്. അശ്വതോഷ് റാണ, ഖരാജ് മുഖർജി, ആദിത്യ കുമാർ, ഐശ്വര്യ നർകാർ, അങ്കിത് ബിസ്ത് തുടങ്ങിയവരാണ് ബാക്കിയുള്ള മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    പ്രമേയം

    പ്രമേയം

    ദുരന്തമായി അവസാനിക്കുന്ന ഒരു പ്രണയകഥയാണ് ധടക്ക്. ആദ്യ പ്രണയത്തിലേക്ക് വഴുതി വീഴുന്ന പാർത്ഥവി സിംഗിന്റെയും, മധു എന്ന മധുകർന്റേയും കഥയാണ് ചിത്രം പറയുന്നത്. ഒരുപാട് ചിത്രങ്ങളിൽ ആവർത്തിച്ചു കണ്ടിട്ടുള്ള വിഷയം തന്നെയാണ് ധടക്കിലും കാണാൻ കഴിയുന്നത്. സമൂഹത്തിൽ സാമ്പത്തികമായും, ജാതിയാലും ഉന്നത നിലയിലുള്ള കുടുംബത്തിലെ പെൺകുട്ടിയും അവരിലും താഴ്ന്ന നിലയിലെ പയ്യനും തമ്മിൽ അടുക്കുകയും ചെയ്യുമ്പോൾ ആ പ്രണയം ദഹിക്കാത്ത പെൺകുട്ടിയുടെ വീട്ടുകാർ അവരെ അകറ്റാൻ ശ്രമിക്കുന്നു.

    നാടുവിട്ടു പോകാൻ നിർബന്ധിതരാകുന്ന ഈ പ്രണയജോഡികൾക്ക് പിന്നീട് എന്തെല്ലാം നേരിടേണ്ടി വരുന്നു എന്നതാണ് ധടക്ക് എന്ന സിനിമയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

    പ്രണയത്താൽ ഭരിതമായ ആദ്യ പകുതി

    പ്രണയത്താൽ ഭരിതമായ ആദ്യ പകുതി

    സമൂഹത്തിൽ ഉയർന്ന നിലയിലുള്ള കുടുംബത്തിലെ പെൺകുട്ടിയായ പാർത്ഥവി സിംഗും ( ജാൻവി കപൂർ ) ഒരു സാധരണ റെസ്റ്റൊറന്റ് നടത്തുന്നയാളുടെ മകനായ മധുകറും (ഇഷാൻ ഖട്ടർ ) തമ്മിൽ ഇഷ്ട്ടത്തിലാകുന്നു. അവരുടെ പ്രണയം സമൂഹം അംഗീകരിക്കില്ലെന്ന അറിവുണ്ടായിരുന്നിട്ടും പിന്മാറാൻ അവർക്ക് കഴിയില്ലായിരുന്നു. ഇവരുടെ ബന്ധം പതിയെ പാർത്ഥവിയുടെ വീട്ടുകാരറിഞ്ഞു.

    രാഷ്ട്രീയക്കാരനായ പാർത്ഥവിയുടെ അച്ഛൻ രത്തൻ സിംഗ് (അശ്വതോഷ് റാണ ) തന്റെ പിടിപാടുപയോഗിച്ച് മധുവിനേയും കൂട്ടുകാരേയും പോലീസുകാരെക്കൊണ്ട് തല്ലിച്ചതപ്പിക്കുകയും ശേഷം അവരെ കൊല്ലാൻ ചട്ടം കെട്ടുകയും ചെയ്യുന്നു.

    അവരിൽ നിന്നും പാർത്ഥവി മധുവിനേയും കൂട്ടുകാരേയും രക്ഷിച്ച ശേഷം മധുവിനൊപ്പം ഉദയ്പൂരിൽ നിന്നും മുംബൈയിലേക്ക് രക്ഷപെടുകയാണ്.

    ഉദയ്പൂരിൽ നിന്നും മുംബൈ വഴി സംവിധായകൻ കൊൽക്കത്തയിലേക്ക് കഥ പറിച്ചുനടുകയാണ് പിന്നീട്.

    രണ്ടാം പകുതിയിൽ

    രണ്ടാം പകുതിയിൽ

    പ്രണയത്താൽ ആനന്ദിപ്പിച്ച ആദ്യ പകുതിക്ക് ശേഷം പ്രണയത്താൽ നൊമ്പരപ്പെടുത്തുന്ന രംഗങ്ങളാണ് രണ്ടാം പകുതിയിലുള്ളത്.

    കൊൽക്കത്തയിലെത്തുന്ന മധുവിനും, പാർത്ഥവിക്കും തുടർന്നുള്ള ജീവിതത്തിൽ നിറയെ കഷ്ട്ടപ്പാടുകളാണ് അനുഭവിക്കേണ്ടി വരുന്നത്.

    സെയ്റത് എന്ന സിനിമയുടെ റിമേക്കാണെങ്കിലും ധടക്കിൽ ഒരുപാട് മാറ്റങ്ങളും സംവിധായകൻ വരുത്തിയിട്ടുണ്ട്,

    എങ്കിലും സുന്ദരമായ പ്രണയത്തിനൊടുവിൽ നൊമ്പരമേകുന്ന ദുരന്തം തന്നെയാണ് സെയ്റാതിലെതുപോലെ ഇവിടെയും അവസാനം സംഭവിക്കുന്നത്‌.

    സാമൂഹിക പ്രസക്തി

    സാമൂഹിക പ്രസക്തി

    നിരവധി പ്രേക്ഷകർ കണ്ടിട്ടുള്ള ഒരു ചിത്രത്തിന്റെ റീമേയ്ക്കായതിനാൽ തന്നെ ക്ലൈമാക്സ് എങ്ങനെയെന്നത് ഒളിപ്പിക്കേണ്ട സംഗതിയായി തോന്നുന്നില്ല. പ്രണയത്താൽ ഒന്നിച്ച മധുവിനേയും പാർത്ഥവിയേയും ദുരഭിമാനത്തിന്റെ അന്തതയിൽ സ്വബോധം നഷ്ട്ടപ്പെട്ടവർ പരസ്പരം വേർപിരിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

    വർഷങ്ങൾക്ക് ശേഷവും കലിതീരാതെ വേട്ടയാടുന്നവരുടെ മനസലിയിക്കാൻ മധുവിന്റെയും പാർത്ഥവിയുടേയും കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖത്തിനുമാകുന്നില്ല എന്നത് ഇന്നത്തെ നമ്മുടെ സമൂഹത്തിന്റേയും ക്രൂര മനോഭാവമാണ് വിളിച്ചോതുന്നത്. വിവരവും, വിദ്യാഭ്യാസവും, അതിലുപരി നല്ല സംസ്ക്കാരവുമുണ്ടെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയിൽ ഇപ്പോഴും സമാന സംഭവങ്ങൾ ആവർത്തിക്കുന്നു എന്ന വസ്തുതയാണ് ധടക്ക് എന്ന ചിത്രം കാലികപ്രസക്തിയുള്ളതാണെന്ന് സാഷ്യപ്പെടുത്താൻ കാരണം.

    സംവിധാനം

    സംവിധാനം

    മുൻ ചിത്രങ്ങളുടെ നിലവാരത്തിൽ നിന്നും ഒട്ടും ഉയരാൻ ശശാങ്ക് ഖൈതൻ എന്ന സംവിധായകന് കഴിഞ്ഞിട്ടില്ലയെങ്കിലും പ്രത്യേകിച്ച് പുതുമ അവകാശപ്പെടാനില്ലാത്ത കഥ ഭംഗിയായി അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു എന്ന് തന്നെ പറയാം.

    സെയ്റാത് എന്ന ചിത്രവുമായി ധടക്കിനെ താരതമ്യം ചെയ്യുന്നതിൽ ഒട്ടും ന്യായമില്ല.

    ഇരു ചിത്രങ്ങളുടേയും ബഡ്ജറ്റും, നിർമ്മിച്ച വർഷവും, താരമൂല്യവും എല്ലാം തമ്മിൽ വളരെ അന്തരമാണുള്ളത്.

    സെയ്റാതിൽ നിന്നും ധടക്കിലേക്കെത്തിയപ്പോൾ സംവിധായകൻ ബോളിവുഡിലെ നിലവാരത്തിനനുസരിച്ച് ആകെമൊത്തത്തിൽ ഒരു പൊളിച്ചുപണി നടത്തിയിട്ടുണ്ട്.

    സെയ്റാതിലെ രണ്ട് ഗാനങ്ങളും കുറെയേറെ രംഗങ്ങളും റീ ക്രിയേറ്റ് ചെയ്തപ്പോൾ തുടക്കത്തിലും ക്ലൈമാക്സിലുമെല്ലാം ചില മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്.

    ബോളിവുഡിലെ വേഗതയ്ക്കനുസരിച്ച് സിനിമയുടെ ദൈർഘ്യവും സംവിധായകൻ കുറച്ചിട്ടുണ്ട്. പക്ഷെ ഈ വെട്ടിച്ചരുക്കലിൽ കഥയുടെ ആഴം മനസ്സിലാക്കാൻ കഴിയുമായിരുന്ന പല രംഗങ്ങളും നഷ്ട്ടപ്പെട്ടിട്ടുമുണ്ട് എന്നത് സത്യം.

    ധടക്കിനെ സെയ്റാതുമായി താരതമ്യം ചെയ്യുന്ന പ്രേക്ഷകരിലും സംവിധായകന്റെ ഈ നീക്കങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് രൂപപ്പെടുന്നത്.

    എല്ലാ മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ സംവിധായകൻ വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ ബോളിവുഡിനെ സംബന്ധിച്ച് സ്വീകാര്യമാണ് എന്ന് ബോധ്യപ്പെടും.

    അഭിനയം

    അഭിനയം

    രൂപഭംഗിയാൽ ആകർഷിച്ചും കഥാപാത്രത്തിന് ചേർന്ന മുഖഭാവങ്ങളാലും ജാൻവി ആദ്യ ചിത്രത്തിൽ മോശമാകാതെ പിടിച്ചു നിൽക്കുന്നുണ്ട്. എല്ലാ രംഗങ്ങളിലും ഏകദേശം ഒരേ മുഖഭാവമാണ് ജാൻവിയിൽ നിന്നും ലഭിച്ചത് എന്നതാണ് ഏക പ്രശ്നം.

    ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച പരിചയമുണ്ടെങ്കിലും ഇഷാൻ ഖട്ടർ ഒരു തുടക്കക്കാരൻ തന്നെയാണ് പക്ഷെ, തന്റെ ഊർജ്ജസ്വലമായ അഭിനയത്താൽ താരം ചിത്രത്തിൽ ജാൻവിയേക്കാളും തിളങ്ങിയിട്ടുണ്ട് (ഷാഹിദ് കപൂറിന് അനുജനിൽ അഭിമാനിക്കാം).

    ഹൈലൈറ്റ്

    ഹൈലൈറ്റ്

    ധടക്കിന്റെ മുഖ്യാകർഷണമായി പറയാവുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് ജാൻവി കപൂറിന്റെ അരങ്ങേറ്റം എന്നതാണ്, രണ്ടാമത്തേത് അതിലെ ഹൃദയസ്പർശിയായ ഗാനങ്ങളാണ്. ധടക്ക് - എന്ന പേരിനർത്ഥം ഹൃദയസ്പന്ദനം എന്നാണ്. ധടക്ക് എന്ന സിനിമയുടെ ചങ്കിടിപ്പാകട്ടെ അതിലെ ഗാനങ്ങളുമാണ്.

    അജയ് - അതുൽ എന്ന സംഗീത സംവിധാന കൂട്ടുകെട്ടിൽ സെയ്റാതിലെ രണ്ട് ഗാനങ്ങൾ റീ ക്രിയേറ്റ് ചെയ്തിട്ടുണ്ട് ചിത്രത്തിൽ. ‘പെഹലി ബാർ', ‘സിംഗാത്' എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളാണവ. ഇവ കൂടാതെ മറ്റ് രണ്ട് ഗാനങ്ങൾ കൂടിയാണ് ചിത്രത്തിലുള്ളത് അതിൽ ധടക്ക് ടൈറ്റിൽ ട്രാക്കായിട്ട്(ജൊ മേരി മൻസിലോം കൊ ജാത്തി ഹെ) ഉൾപ്പെടുത്തിയിരിക്കുന്ന ഗാനം ശ്രദ്ധേയമാണ്.

    ഈ ഗാനങ്ങളും, പശ്ചാത്തല സംഗീതവും ധടക്കിലെ പ്രണയകഥയെ അതിന്റെ എല്ലാ വികാരവും പകർന്നുകൊണ്ട് പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

    റേറ്റിംഗ്: 7/10

    റേറ്റിംഗ്: 7/10

    വിഷ്ണു റാവുവിന്റെ ഛായാഗ്രഹണ മികവിൽ ഉദയ്പൂരീന്റെ മിഴിവേറിയ ദൃശ്യഭംഗിയും, കേൾക്കുവാൻ ഇമ്പമുള്ള ഗാനങ്ങളും, പ്രണയത്തിന്റെ മധുരം പകരുന്ന രംഗങ്ങളും ചേർന്ന് അദൃപകുതിയിൽ ചിത്രത്തെ ഉയർത്തിയ നിലവാരം പക്ഷെ രണ്ടാം പകുതിയിൽ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ചിത്രത്തിൽ വിശദമായും സ്പഷ്ടമായും കൈകാര്യം ചെയ്യേണ്ടിയിരുന്ന പല വിഷയങ്ങളും സംവിധായകൻ പുറമെ തൊട്ട് തലോടി കടന്നു പോവുകയാണ് ചെയ്തത്.

    അഭിപ്രായ തർക്കങ്ങൾക്കിടയിലും, താരതമ്യപ്പെടുത്തലിനിടയിലും ധടക്ക് തീർച്ചായും കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണെന്ന് ഉറപ്പിക്കാം. ഗാനങ്ങളും, പശ്ചാത്തല സംഗീതവും, ദൃശ്യഭംഗിയും, ഇഷാന്റ അഭിനയ മികവും പോലെ

    ജാൻവി കപൂറിന്റെ കണ്ണുകളിലെ നിഷ്ക്കളങ്കതയാണ് ധടക്കിലെ പ്രണയത്തെ അവിസ്മരങ്ങീയമാക്കുന്ന ഒരു ഘടകം എന്നതിനാൽ ജാൻവിക്ക് ലഭിച്ച തുടക്കം ഒട്ടും മോശമല്ല എന്നതിൽ സംശയം വേണ്ട.

    English summary
    dhadak hindi movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X