twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2020 ലെ ആദ്യസിനിമ, ധമാക്ക: ടിപ്പിക്കൽ ഒമർ ലുലു മസാല — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Arun Kumar, Noorin Shereef, Nikki Galrani
    Director: Omar

    പുതുവർഷം പിറന്ന് രണ്ടാമത്തെ ദിവസംതന്നെ 2020 ലെ ആദ്യ മലയാള സിനിമ പ്രദർശനത്തിനെത്തി. വർഷത്തിലെ എന്നല്ല ദശാബ്ദത്തിലെ തന്നെ ആദ്യ സിനിമയായാണ് ഒമർ ലുലുവിന്റെ ധമാക്ക റിലീസ് ചെയ്തിരിക്കുന്നത്. ഒമർ ലുലു എന്ന് കേൾക്കുമ്പോൾ നല്ലൊരു ശതമാനം ആളുകളുടെ ചുണ്ടിൽ വിരിയുന്ന ഒരു വികാരമുണ്ട്. ധമാക്ക എന്ന പേര് കേൾക്കുമ്പോൾ അത് ഉജ്ജ്വലമാവുന്നുമുണ്ടാവും. എന്തായാലും ഈ രണ്ട് വികാരങ്ങളോടും നീതി പുലർത്തുന്ന വിധത്തിൽ തന്നെയാണ് സിനിമയുടെ പോക്ക്.

    അരുൺ

    ഒളിമ്പ്യൻ അന്തോണി ആദത്തിൽ ബാല താരമായി വന്ന് സ്‌കേറ്റിങ് പെർഫോമൻസിലൂടെ ശ്രദ്ധ നേടിയ അരുൺ ആണ് ധമാക്കയിലെ നായകൻ. യുവ എന്ന എഫ്എം പ്രോഗ്രാമിലൂടെ ആർജെ ശംഭു അരുണിനെ പരിചയപ്പെടുത്തുന്ന 'വറൈറ്റിയിലൂടെ' ആണ് ധമാക്ക തുടങ്ങുന്നത്. തുടർന്ന് ധർമ്മജന്റെ ശിവ വരുന്നു. ഒമർ സ്വയം ട്രോളുന്ന ഡയലോഗിടുന്നു.

    ആദ്യമേ പറയാല്ലോ ശോകമാണ് അരുണിന്റെ കാര്യം. അത്യാവശ്യം സ്മാർട്നെസ്സ് ഒക്കെ ആവശ്യമുള്ള ഒരു ക്യാരക്റ്റർ ആയിരുന്നു. പക്ഷെ പയ്യൻ നശിപ്പിച്ചു പണ്ടാരടങ്ങി കളഞ്ഞു. ഡബിൾ മീനിംഗ് പറയാനും വേണമല്ലോ ഒരു എനർജി. ബാലു വർഗീസിന്റെയൊക്കെ വില അറിയുന്നത് ഇങ്ങനെയാണ്.

    ബി ടെക്ക്

    പതിവുപോലെ ബിടെക്ക് (അതും മെക്ക് തന്നെ) പൊട്ടി അന്തവും കുന്തവുമില്ലാതെ നിക്കുന്നവനാണ് നായകൻ. ഉഡായിപ്പുകാരൻ അപ്പൻ. ഇത്തവണ ലാൽ അല്ല മുകേഷ് ആണ് ഈ റോളിൽ വരുന്നത്. അമ്മയായി ഉർവശിയും അപ്പാപ്പനായി ഇന്നസെന്റുമുണ്ട്.

    മുകേഷ് ഉർവശി ജോഡിയെ കുറെ കാലം കഴിഞ്ഞ് സ്‌ക്രീനിൽ കാണുന്നതിന്റെ ഒരു സന്തോഷം ധമാക്ക തരുന്നുണ്ട്. അത്ര കിടിലൻ ക്യാരക്ടറുകൾ ഒന്നുമല്ലെങ്കിലും ദോഷം പറയരുതല്ലോ രണ്ടാളും നല്ല ഫോമിലാണ്. പടത്തിന്റെ ചെറിയ ചില ആശ്വാസങ്ങൾ ഇതൊക്കെയാണ്.

    സൂപ്പർടെൻ മലയാളം മൂവീസ് 2019 - ശൈലന്റെ റിവ്യൂസൂപ്പർടെൻ മലയാളം മൂവീസ് 2019 - ശൈലന്റെ റിവ്യൂ

    ധമാക്ക

    ഗോപി സുന്ദറിനെ അഴിഞ്ഞാടാൻ വിട്ടുകൊണ്ടുള്ള ധാരാളം പാട്ടുകൾ ധമാക്കയിൽ ഉടനീളം വാരി വിതറിയിട്ടുണ്ട്. കളറുകൾ വാരിയെറിഞ്ഞ് കൊണ്ടുള്ള ശബ്ദമുഖരിത കോലാഹലങ്ങൾ. ഇതിനിടയിൽ നിലവാരം തീരെ കുറഞ്ഞ വളിപ്പുകളുടെ കുത്തൊഴുക്ക് കൂടി ആവുമ്പോൾ ധമാക്ക നല്ലൊരു പരിധി വരെ അസഹനീയമാണ്.

    നിക്കി ഗൽറാണിയാണ് നായിക. ഉടലിന് പ്രാധാന്യം നൽകിക്കൊണ്ട് വേറെയും ഒരുപാട് നടികളെ അണിനിരത്തുന്നത് ആർക്കെങ്കിലുമൊക്കെ ആനന്ദം പകരുന്നുണ്ടാവും. ശാലിൻ സോയ, നേഹ സക്‌സേന തുടങ്ങിയ പേരുകൾ സിനിമയിൽ കാണാം. ഹരീഷ് കണാരന്റെയും സലിം കുമാറിന്റെയും റോളുകൾ നന്നായിട്ടുണ്ട്. സർക്കാർ ആശുപത്രികളെ പ്രൊമോട്ട് ചെയ്യുന്ന അവസാനഭാഗവും പടത്തിന്റെ പൊതുനിലവാരത്തിനപ്പുറമുള്ള പോസിറ്റീവാണ്.

    ഒമർ ലുലുവിന്റെ സ്ഥിരം പ്രേക്ഷകരെ മാത്രം ലക്ഷ്യംവെക്കുന്ന സിനിമയെന്ന് അടിവര

    Read more about: review റിവൃൂ
    English summary
    Dhamaka Movie Review In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X