For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളറാണ്... കളർഫുള്ളാണ്... വെക്കേഷൻ ദുൽഖർ അങ്ങ് എടുക്കുവാണ്, ശൈലന്റെ യമണ്ടൻ പ്രേമറിവ്യൂ

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഈ വെക്കേഷൻ ദുൽഖറും പിള്ളേരും അങ്ങ് എടുക്കുവാ

Rating:
3.5/5
Star Cast: Dulquer Salmaan, Baiju, Dharmajan Bolgatty
Director: B.C. Noufal

566 ദിവസങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുൽക്കറിന്റെ മലയാളസിനിമ എന്ന പേരിലാണ് ഒരു യമണ്ടൻ പ്രേമകഥ ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുന്നത്. 2017 ഒക്ടോബരിൽ പ്രദർശനത്തിനെത്തിയ സോളോ ആണ് അവസാനമായി വന്ന ഡിക്യു മൂവി. അതാകട്ടെ പൂർണമായും ഒരു മലയാളസിനിമയോ ഫീച്ചർ ഫിലിമോ ആയിരുന്നില്ല. നാലു ചെറുസിനിമകളുടെ സമാഹാരമായി വന്ന ഒരു ബൈലിംഗ്വൽ മൂവി ആയിരുന്നു അത്. അതിനുമുമ്പ് 2017 സെപ്റ്റംബറിൽ വന്ന പറവ"യിൽ ആകട്ടെ ഡിക്യുവിന് ഒരു എക്സ്റ്റന്റഡ് കാമിയോ റോൾ ആയിരുന്നു. അങ്ങനെ നോക്കുമ്പോൾ 2017 മെയ് 5 ന് വന്ന സി ഐ എ കഴിഞ്ഞ് കൃത്യം 2വർഷത്തെ ഇടവേളയായിരിക്കുന്നു ഡിക്യുവിന്റെ ഒരു മലയാളസിനിമ ഇറങ്ങിയിട്ട്..

"ഹെയ്റ്റർമാരില്ലാത്ത ചെക്കൻ" എന്ന് വിഷ്ണു അവതരിപ്പിക്കുന്ന ഡെന്നി എന്ന ക്യാരക്ടർ ദുൽഖറിനെ വിശേഷിപ്പിക്കുന്നുണ്ട്. സിനിമയിൽ മാത്രമല്ല ബോക്സോഫീസിലും സത്യം അതാണ് എന്നു ഡിക്യു സിനിമകളുടെ ആദ്യ ദിനങ്ങളിൽ തിയേറ്ററിൽ എത്തുന്നവർക്ക് അറിയാം. അത്രയും പ്രേക്ഷകപ്രീതിയിൽ നിൽക്കുന്ന സമയത്ത് 2കൊല്ലം ഒരു താരവും ഏത് ഹിന്ദി തമിഴ് സിനിമയുടെ പേരിലാണെങ്കിലും ഇടവേള എടുക്കാറില്ല.. ജസ്റ്റ് ഡിക്യു തിങ്‌സ്.. ഏതായാലും പ്രേക്ഷകരുടെയും ആരാധകരുടെയും നീണ്ട കാലത്തെ കാത്തിരിപ്പിനും മിസ്സിംഗിനും മുതലും പലിശയും ചേർത്ത് കൊടുക്കുന്ന ഒരു കളർഫുൾ ഐറ്റമാണ് ഒരു യമണ്ടൻ പ്രേമകഥ.

അവകാശവാദങ്ങളൊന്നുമില്ലാതെ ,'ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന കഥ തന്നെ" എന്ന സിംപിൾ ടാഗ് ലൈൻ വച്ച് വന്നിരിക്കുന്ന ഒരു യമണ്ടൻ പ്രേമകഥ അത് തന്നെയാണ്. വെക്കേഷൻ ആഘോഷിക്കാൻ തിയേറ്ററിൽ എത്തുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും അർമാദിക്കാൻ പാകത്തിൽ എല്ലാ ചേരുവകളും ഒത്തിണങ്ങിയ പക്കാ എന്റർടൈനർ. ദുൽക്കറിനെ ആരാധകരും പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്ന മട്ടിലോ അതിലും ഒരു പടിമേലെയോ down to earth ആയിട്ടാണ് വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ജോഡി സ്ക്രിപ്റ്റ് തയ്യാർ ചെയ്തിരിക്കുന്നത്. ഒരു പുതുമുഖസംവിധായകൻ എന്ന തോന്നൽ ഉണ്ടാകാത്ത വിധം ബി സി നൗഫൽ അത് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു.

കടമാക്കുടിയിലെ ഒരു പള്ളിപ്പെരുന്നാൾ രാത്രിയിൽ കൊമ്പനായിൽ ജോണെന്ന നാട്ടുപ്രമാണി വക്കീലിന്റെ മകനായി ലല്ലു എന്ന കഥാനായകൻ ജനിക്കുന്നതോട് കൂടി ആണ് ഒരു യമണ്ടൻ പ്രേമകഥ ആരംഭിക്കുന്നത്. പള്ളിപ്പെരുന്നാൾ ഒരു പാട്ടോടെ ആണ് കാണിക്കുന്നതെങ്കിൽ പത്ത് മിനിറ്റ് കഴിഞ്ഞ് ലല്ലു വളരുന്നത് കാണിക്കുമ്പോൾ അടുത്ത പാട്ടും ടൈറ്റിൽസും വരുന്നു. ഒരു മ്യൂസിക്കൽ ട്രീറ്റ് കൂടി ആയിട്ടാണ് പ്രേമകഥ ഒരുക്കിയിരിക്കുന്നത്. നാദിർഷയാണ് സംഗീതവിഭാഗത്തിന്റെ കൈകാര്യം.

അയല്പക്കത്തെ ഊള പിള്ളേരുടെ കൂട്ടിൽ പെട്ടു പോവരുതെന്നായിരുന്നു അപ്പൻ കുഞ്ഞായിരുന്നപ്പോൾ ലല്ലുവിന്ന് കൊടുത്ത ഏക ഉപദേശം. സ്വാഭാവികമായും അവൻ കറക്ടായി അവരിൽ തന്നെ എത്തിച്ചേരുമല്ലോ.. യുവാവായ ലല്ലുവിന്റെയും കൂട്ടുകാരായ വിക്കിപീഡിയ (സൗബിൻ) , പാഞ്ചിക്കുട്ടൻ (സലിംകുമാർ) ഡെന്നി (വിഷ്ണു ഉണ്ണികൃഷ്ണൻ) എന്നിവരും മറ്റ് നാട്ടുകാരും ഒരുക്കുന്ന കോമഡി ട്രീറ്റ് ആയിട്ടാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെ ആദ്യഭാഗം മുന്നോട്ട് പോവുന്നത്.

164 മിനിറ്റ് 56 സെക്കന്റ് ദൈർഘ്യമുള്ള സിനിമയുടെ ആദ്യ പകുതി കൃത്യം ഒന്നര മണിക്കൂർ കഴിയുമ്പോഴാണ് തീരുക. വിഷ്ണു ബിബിൻ സ്ക്രിപ്റ്റുകൾക്ക് പൊതുവെ ഉണ്ടാകാറുള്ള പോലെ തെല്ലൊരു അമേച്വർ സ്വഭാവത്തോടെയാണ് ആദ്യത്തെ കുറച്ചു നേരങ്ങളിൽ സിനിമ മുന്നോട്ട് പോവുന്നത്. പക്ഷെ പിന്നീട് ട്രാക്കിൽ കേറുന്നതോട് കൂടി ഒട്ടും വിരസതയുണ്ടാക്കാതെ engaging ആയി ഒന്നരമണിക്കൂർ തീർന്നുപോവുന്നു. കോമഡിയിൽ ചിലയിടത്ത് വാട്ട്സ്ആപ്പ് ഫ്ലേവർ ഉണ്ടെന്നത് ഒഴിച്ചാൽ ഫസ്റ്റ് ഹാഫ് പക്കായാണ്.

വീട്ടുകാരും കൂട്ടുകാരും പെണ്കുട്ടികളും എല്ലാം നിര്ബന്ധിച്ചിട്ടും കാഴ്ചയിൽ തനിക്ക് സ്പാർക്ക് ഫീൽ ചെയ്യുന്ന പെണ്ണിനെ കണ്ടുമുട്ടിയാലേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുകയുള്ളൂ എന്നു വാശി പിടിച്ചു നടക്കുന്ന ലല്ലു നായികയിൽ എത്തി ചേരുന്നതോടെ ഫാസ്റ്റ് ഹാഫ് അവസാനീക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരു സെക്കന്റ് ഹാഫ് ഉണ്ട്. അതിനെ നൈസായി മറികടക്കുന്ന ഒരു ഫ്രഷ്നസ് തുടർന്നങ്ങോട്ട് ഉടനീളം മുന്നോട്ട് വച്ചു എന്നതാണ് ഒരു യമണ്ടൻ പ്രേമകതയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ടൈറ്റിലിൽ നിന്നും ടാഗ് ലൈനിൽ നിന്നും പ്രതീക്ഷിക്കാവുന്ന എല്ലാ ക്ളീഷേകളെയും സെക്കന്റ് ഹാഫ് തകർക്കുന്നു. വിഷ്ണുവിനും ബിബിനും ഇനിയും സ്ക്രിപ്റ്റുകൾ എഴുതാം

നൗഫലിന് സംവിധാനവും ചെയ്യാം..

ഒരു ടിപ്പിക്കൽ ഡിക്യു മൂവി എന്ന നിലയിൽ ഒരു യമണ്ടൻ പ്രേമകഥ ഉടനീളം ദുൽഖറിനെ പെടലിയിൽ തന്നെയാണ്. മുൻപ് പറഞ്ഞ പോലെ പ്രേക്ഷകർ കാത്തിരിക്കുകയും പ്രതീക്ഷികയും ചെയ്ത ദുൽഖർ കഥാപാത്രമായി ലല്ലുവിനെ ഡിക്യു അക്ഷരാർത്ഥത്തിൽ പൊലിപ്പിച്ചു. സൗബിൻ, വിഷ്ണു, സലിംകുമാർ എന്നിവരുടെ സപ്പോര്ട്ടും ഹെവി. രഞ്ജി പണിക്കർ, ബൈജു, ദിലീഷ് പോത്തൻ, ധർമജൻ, ഹരീഷ് തുടങ്ങി ഒരു നീണ്ട താര നിര തന്നെയുണ്ട്. ലില്ലി_തീവണ്ടി നായിക സംയുക്ത മേനോൻ ലൈറ്റ് മൂഡിൽ ആണ്. വില്ലൻ റോളിൽ ബിബിൻ പൊളിച്ചടുക്കി..., നായകനായി വന്നപ്പോഴത്തെതിനെക്കാൾ. പലമടങ്ങ് വോൾട്ടേജിൽ..

കൊടുക്കുന്ന പൈസയ്ക്ക് നൂറു ശതമാനം എന്റർടൈന്മെന്റ് വാല്യു ഉറപ്പുനൽകുന്ന ഒരു പക്കാ ദുൽക്കർ ഫെസ്റ്റിവൽ.

English summary
dulquer salman oru yamandan premakadha review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more