twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആക്രമണത്തിന്റെയും അതിജീവനത്തിന്റെയും ഇതിഹാസത്താളുകൾ - നോളന്റെ ഡൺകിർക്ക്... ശൈലന്റെ റിവ്യൂ!!

    By Muralidharan
    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച കഥ എന്ന് സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്‍ തന്നെ വിശേഷിപ്പിക്കുന്ന ചിത്രമാണ് ഡൺകിർക്ക്. 1998ല്‍ ആദ്യ സിനിമ പുറത്തിറക്കിയ നോളന്റെ പന്ത്രണ്ടാമത്തെ മാത്രം ചിത്രമാണ് ഡൺകിർക്ക്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് ബാച്ചില്‍ പെട്ടുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്റര്‍സ്റ്റെല്ലര്‍ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം നോളൻ ഒരുക്കുന്ന ഡണ്‍കിർക്കിന് ശൈലൻ എഴുതുന്ന റിവ്യൂ.

    ആകാശം മുട്ടുന്ന പ്രതീക്ഷ

    ആകാശം മുട്ടുന്ന പ്രതീക്ഷ

    മൊമന്റോ, ഇന്റസ്റ്റെല്ലാർ, ഇൻസെപ്ഷൻ എന്നീ സിനിമകളുടെ ഭ്രാന്തമായ പരിചരണശൈലിയാലും ബാറ്റ്മാൻ സീരിസിന്റെ പോപ്പുലാരിറ്റിയാലും ലോകത്തിൽ ഏറ്റവും ആരാധകരുള്ള സംവിധായകൻ ആണ് ക്രിസ്റ്റഫർ നോളൻ. നോളന്റെ ഏറ്റവും പുതിയ സിനിമ ആയ ഡൺകിർക്ക് സിനിമാപ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി ആണ് ഇന്ന് ഇന്ത്യൻ തിയേറ്ററുകളിൽ എത്തിയത്.. പ്രിവ്യൂകളിൽ നിരൂപകരാൽ വെള്ളം തൊടാതെ വാഴ്ത്തപ്പെട്ട ഡൺകിർക്ക് ഒരു വാർമൂവി ആയതിനാൽ തന്റെ ഇതുവരെ ഉള്ള സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായേ ആ വിഷയം നോളൻ എങ്ങനെയാവും കൈകാര്യം ചെയ്തിട്ടുണ്ടാവുക എന്നതും കൗതുകത്തിന് കാരണമായിരുന്നു.

    യുദ്ധവും പലായനവും

    യുദ്ധവും പലായനവും

    ബ്രിട്ടീഷ് ആർമിയുടെ ചരിത്രത്തിലെ ഇതിഹാസോജ്ജ്വലമായ രണ്ടാം ലോകമഹായുദ്ധത്തിനിടെയിലെ ഡൺകിർക്ക് ഇവാക്ക്വേഷൻ. 1940 മെയ് 27 മുതൽ ജൂൺ നാലുവരെയുള്ള ദിവസങ്ങളിലായി നടന്ന ഈ പലായനം, ഒരു വാർ മൂവിയുടെ സമ്പൂർണമായ പെർഫക്ഷനോടെ ആണ് നോളൻ ഒന്നേമുക്കാൽ മണിക്കൂർ നേരം കൊണ്ട് സിനിമ ആക്കിയിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ വാർ ഫീൽഡിൽ അകപ്പെട്ട അവസ്ഥ തന്നെ. തിയേറ്റർ വിട്ട് മണിക്കൂറുകൾ കഴിഞ്ഞാലും ആ യുദ്ധമുഖരിതമായ മൂളക്കം കാതിൽ നിന്നും വിട്ടുപോകില്ല.

    ഡൺകിർക്ക് എന്ന തുറമുഖം

    ഡൺകിർക്ക് എന്ന തുറമുഖം

    ഫ്രാൻസിൽ ബൽജിയൻ അതിരിലേക്ക് തുറന്നിട്ടിരിക്കുന്ന തുറമുഖമാണ്. ഡൺകിർക്ക്. രണ്ടാം ലോകമഹായുദ്ധത്തിൽ പെട്ടെന്നൊരു ദിവസം ഹിറ്റ്ലർ സഖ്യകക്ഷികൾക്ക് മേലെയുള്ള ആക്രമണം നിർത്തിവെക്കാൻ ഉത്തരവിട്ടതിനെ ‌തുടർന്നുള്ള സംഭവങ്ങളാണ് ഡൺകിർക്ക് ഇവാക്ക്വേഷനിലേക്ക് വഴിവെക്കുന്നത്. ഫ്രാൻസിൽ കുടുങ്ങിപ്പോയ നാലുലക്ഷത്തോളം ഫ്രെഞ്ച്- ബ്രിട്ടീഷ് സൈനികരെ ബ്രിട്ടീഷ് ആർമി കിട്ടിയ തക്കത്തിൽ കടൽ വഴി ബെൽജിയത്തിലേക്ക് കടത്താൻ തീരുമാനിക്കുന്നു. അപ്രതീക്ഷിതമായഈ നീക്കമറിഞ്ഞ് കരയിലൂടെയും കടലിലൂടെയും കടലിലൂടെയും ആക്രമണം പുനരാരംഭിക്കുന്ന ജെർമൻ സേനയുടെ സംഹാരതാണ്ഡവത്തിനിടെ മൂന്നുലക്ഷത്തിമുപ്പതിനായിരം സൈനികരെ ബ്രിട്ടീഷ് സൈന്യം ബെൽജിയത്തിലെത്തിക്കുന്നതിന്റെ സ്തോഭജനകമായ നേർചിത്രീകരണം എന്ന് സിനിമയെ വിശേഷിപ്പിക്കാം.

     സാങ്കേതികതയുടെ റിയാലിറ്റി

    സാങ്കേതികതയുടെ റിയാലിറ്റി

    രണ്ടാം മഹായുദ്ധത്തിനിടെ നടന്ന ഒരു റിയൽ ഇൻസിഡ‌ന്റ് സ്റ്റോറി എന്ന രീതിയിൽ ഡൺകിർക്കിനെ അതർഹിക്കുന്നവിധം യഥാതഥമായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കിളിപോകുന്ന തരം സ്ക്രിപ്റ്റിംഗ് മാന്ത്രികതയോ നോളന്റെ സിനിമകളിൽ ആരോപിക്കപ്പെടാറുള്ള ദുരൂഹതയോ ഒന്നും ഹെയ്റ്റർമാർക്ക് പോലും ഇത്തവണ ചൂണ്ടിക്കാണിക്കാൻ അവസരം നൽകിയിട്ടില്ല. അല്പമൊരു ചരിത്രബോധമോ അല്ലെങ്കിൽ സീറ്റിലിരുന്ന് ഒന്ന് ഗൂഗിൾ ചെയ്ത അറിവോ ഉണ്ടെങ്കിൽ ഡൺകിർക്ക് ആർക്കും തന്നെ കീറാമുട്ടിയാവില്ല. സാങ്കേതികതയുടെ പരിപൂർണതയാളാണ് നോളൻ ഇത്തവണ ഞെട്ടിക്കുന്നത്.

    സ്ക്രിപ്റ്റ് സംവിധാനം നിർമ്മാണം

    സ്ക്രിപ്റ്റ് സംവിധാനം നിർമ്മാണം

    വളരെ കുറച്ചുമാത്രം സംഭാഷണങ്ങൾ ഉള്ള ഡൺകിർക്കിന്റെ സ്ക്രിപ്റ്റ് രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. സിനിമയുടെ നിർമ്മാണമാവട്ടെ അദ്ദേഹവും ഭാര്യയും ചേർന്നാണ്.. ക്യാമറ. എഡിറ്റിംഗ് എന്നീ മേഖലകൾ എല്ലാം തന്നെ പോസിറ്റീവിന്റെ പീക്കിൽ മുട്ടി നിൽക്കുന്ന ഡൺകിർക്കിൽ ഏറ്റവുമധികം സ്കോർ ചെയ്യുന്ന ടെക്ക്നിഷ്യൻ ഹാൻസ് സിമ്മർ എന്ന പശ്ചാത്തലസംഗീതകാരനാണ്.‌ മുൻപ്‌പറഞ്ഞ പോലെ തീയേറ്റർ വിട്ട് മണിക്കൂറുകൾ കഴിഞ്ഞാലുംയുദ്ധം ചെവിയിലും തലച്ചോറിലും നിലനിർത്തുന്ന അച്ചെങ്ങായിക്ക് വല്ല ഓസ്കാറും കിട്ടിയാലും അദ്ഭുതപ്പെടേണ്ടതില്ല.

    English summary
    Dunkirk movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X