twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ജോസ് ഇമ്മാനുവലും മോശമാക്കിയില്ല

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/reviews/emmanuel-mammootty-laljose-fahad-review-2-108289.html">Next »</a></li></ul>

    ലാല്‍ജോസ് വീണ്ടും തെളിയിച്ചിരിക്കുന്നു, മലയാള സിനിമാ സംവിധായകരില്‍ ഒന്നാമന്‍ താനെന്ന്. ചെറിയൊരു കഥാതന്തുവിനെ പ്രേക്ഷകന്റെ ഉള്ളം തിരിച്ചറിഞ്ഞ് നന്നായി അവതരിപ്പിച്ച് ഇമ്മാനുവലിനെ മലയാളികളുടെ ഹൃദയത്തിലേക്കാണ് കയറ്റിവിട്ടിരിക്കുന്നത്. നന്മയുടെ അപ്പോസ്തലനായ ഇമ്മാനുവല്‍ ഇനിയേറെക്കാലം ഇവിടെ ജീവിക്കും.

    മമ്മൂട്ടി സാധാരണക്കാരനായി അഭിനയിച്ച ഇമ്മാനുവല്‍ ദൈവം നമ്മോടു കൂടെ എന്ന ചിത്രം അദ്ദേഹത്തിന് ഹാട്രിക് വിജയമാണ് സമ്മാനിക്കാന്‍ പോകുന്നത്. ബാവൂട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നിവയ്ക്കുശേഷം മമ്മൂട്ടി അഭിനയിച്ച ഈ ചിത്രം യുവാക്കളെയും കുടുംബത്തെയും ഒരേപോലെ സന്തോഷിപ്പിക്കും. പുതുമുഖ നായിക റിനു മാത്യൂസിന് ഇനി മലയാളത്തില്‍ തിരക്കുള്ള നാളുകളായിരിക്കും. വീട്ടമ്മയായി നല്ല അടക്കത്തോടെയാണ് റിനു അഭിനയിച്ചിരിക്കുന്നത്.

    Immanuel

    ഫഹദ് ഫാസിലിന്റെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ഫഹദിനെ പോലെ മലയാളത്തില്‍ ഫഹദ് മാത്രമേയുള്ളൂ. മള്‍ട്ടിപ്ലക്‌സുകളുടെ നടനായിരുന്ന ഫഹദ് അടുത്തിടെ സാധാരണക്കാരനായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ഇവിടെ കോര്‍പ്പറേറ്റുകളുടെ പ്രതിനിധിയായി അതേ ഭാവഹാവാദികളോടെ ഫഫദ് എത്തിയിരിക്കുന്നു.

    അന്തരിച്ച നടി സുകുമാരിക്ക് അവസാനമായി ലഭിച്ച നല്ലൊരു വേഷമാണ് ചിത്രത്തിലെ പ്രായമായ ഇത്താത്തയുടെത്. സലിംകുമാര്‍, സുനില്‍ സുഗത, മുകേഷ്, നെടുമുടി വേണു എന്നിവരും ചെറിയ വേഷമാണെങ്കിലും ഗംഭീരമാക്കിയിരിക്കുന്നു. മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ഗൗതം തനിക്ക് ഈ രംഗത്ത് ഭാവിയുണ്ടെന്നു തെളിയിക്കുന്നു.

    റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അഫ്‌സല്‍ യൂസുഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. എ.സി. വിജീഷ് എന്ന നവാഗതന്റെ കഥയും തിരക്കഥയും മികച്ചൊരു കാവ്യം പോലെയാണ് ലാല്‍ജോസ് പകര്‍ത്തിയിരിക്കുന്നത്. സംവിധായകന്റെ ഉള്ളമറിഞ്ഞുകൊണ്ട് കാമറാമാന്‍ പ്രദീപ് നായരും കാമറ നന്നായി ചലിപ്പിച്ചു. വിഷു തിന്‍മയ്ക്കു മേല്‍ നന്മയുടെ വിജയമാണ്. ആ സന്ദേശം തന്നെയാണ് ഇമ്മാനുവല്‍ പകരുന്നു തരുന്നതും.

    <ul id="pagination-digg"><li class="next"><a href="/reviews/emmanuel-mammootty-laljose-fahad-review-2-108289.html">Next »</a></li></ul>

    English summary
    Immanuel, directed by Lal Jose has Mammootty play the title role with good support from Fahad Fazal who plays the role of Jeevan (Mammootty's boss). Lal Jose has once again proved his credential as a director and makes sure that the script does not falter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X