For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേറിട്ട എക്സ്പീരിയൻസുമായി അതിരൻ, സദീം മുഹമ്മദിന്റെ റിവ്യൂ

  By സദീം മുഹമ്മദ്
  |

  സദീം മുഹമ്മദ്

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  Rating:
  3.5/5
  Star Cast: Fahadh Faasil, Sai Pallavi, Atul Kulkarni
  Director: Vivek

  മലയാള സിനിമകളെ പോസ്റ്ററുകളിലോ മറ്റോ എങ്ങനെ വിശേഷിപ്പിക്കുന്നുവോ അതിന് നേരെ വിപരീതമായാണ് പൊതുവെ ചലച്ചിത്രങ്ങൾ കാഴ്ചയിൽ അനുഭവപ്പെടുക.

  പക്ഷെ നേരെ വിപരീതമായ ഒരനുഭവം നല്കുന്നുവെന്നതാണ് അതിരൻ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു സൈക്കോ ത്രില്ലർ എന്ന് അണിയറ പ്രവർത്തകർ ഈ സിനിമയെ വിശേഷിപ്പിക്കുന്നത് കേട്ട് ആരെങ്കിലും ഈ ചലച്ചിത്രം കാണുവാൻ എത്തുന്നുവെങ്കിൽ അവരെ ഒരിക്കലും ഈ ചലച്ചിത്രം നിരാശപ്പെടുത്തില്ല. മറിച്ച് അനേകം വർഷങ്ങൾക്ക് ശേഷം നല്ലൊരു സൈക്കോ ത്രില്ലർ സിനിമ മലയാള ഭാഷയിൽ തന്നെ നിങ്ങൾക്ക് കാണുവാൻ അവസരമൊരുക്കി എന്ന സംതൃപ്തിയായിരിക്കും നിങ്ങൾക്ക് തീയേറ്റർ വിട്ടു പോകുമ്പോൾ ഉണ്ടാകുക.

  2019 ൽ ചുവട് മാറ്റി ദിലീപ്!! ഇനി ആക്ഷൻ സംവിധായർക്കൊപ്പം...താരത്തിന്റെ വമ്പൻ പോജക്ടുകൾ

  സയൻസ്‌ സിനിമകൾ (Science fiction ) എന്നു പറഞ്ഞാലും , അവസാനം സിനിമ അന്തവിശ്വാസങ്ങളുടെ വിളനിലമായി മാറുകയാണ് പതിവ്. മലയാളത്തിൽ ഇറങ്ങിയപ്രേത സിനിമകൾ എടുത്താൽ ഭൂരിഭാഗവും ഇതിനുദാഹരിക്കാവുന്നതാണ്.

  ഇവിടെയാണ് ഒരു Science fiction എന്ന രീതിയിൽ അതിരൻ പൂർണാർഥത്തിൽ പ്രേക്ഷകനെ സംതൃപ്തനാക്കുന്നത്. കഥ പറച്ചലിന്റെ പല ഘട്ടത്തിലും ആളുകളെ സംഭ്രമാത്മകതയിലെത്തിക്കുവാൻ ഇവിടെ യാഥാർത്ഥ്യ ബോധ്യത്തിൽ നിന്നും Reality യിൽ നിന്നും ഈ സിനിമ പൊങ്ങി പറക്കുന്നില്ല. മറിച്ച് ഭൂമിയിൽ തന്നെ നിന്നു കൊണ്ട് ശാസ്ത്രത്തെ കൂട്ടി പിടിച്ചു കൊണ്ട് തങ്ങളുടെ കഥ പറച്ചലിന് ലോജിക്കുണ്ടാക്കുകയാണ് തിരക്കഥ എഴുതിയ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് പി.എഫ് മാത്യൂസും സംവിധായകൻ വിവേകും.

  മനശാസ്ത്രലോകത്ത് പലപ്പോഴും ഡോക്ടർമാർക്ക് നിർവചിക്കാവുന്നതിനപ്പുറമാണ് സ്ക്രീ സോഫ്രീനിയ എന്ന മാനസികാസുഖം. ഈ മനം തെറ്റലിന് എന്തൊക്കെ മാറ്റങ്ങൾ മനുഷ്യനിൽ ഉണ്ടാക്കുവാൻ സാധിക്കുമെന്നതിന്റെ തെളിയിക്കപ്പെട്ട കാര്യങ്ങൾ കൂട്ടുപിടിച്ചുകൊണ്ടാണ്‌ അതിരനിലെ കഥാപാത്രങ്ങളെ വിവേക് എന്ന സംവിധായകൻ. സഞ്ചരിപ്പിക്കുന്നത്. ഇതാണ് ഈ സിനി മയുടെ Stuffness ഉം.

  ഹൈറേഞ്ചിലെ ഒരു ഒറ്റപ്പെട്ട , പ്രത്യേകരീതിയിൽ ചികിത്സ നടത്തുന്ന മാനസികാരോഗാശുപത്രിയിലേക്ക് സംസ്ഥാന ഗവൺമെന്റിന്റെ പ്രതിനിധിയായി പരിശോധനക്കെത്തുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളെജ് മാനസികാരോഗ്യകേന്ദ്രം തലവനായ ഡോ.കണ്ണൻ നായർ (ഫഹദ് ഫാസിൽ). മാനസികനില തെറ്റിയവരുടെ ഭൂതകാലത്തെ ഓർമയിൽ നിന്നും മായ്ച്ചു കളയുന്ന, ഹിപ്നോട്ടിസവും ഷോക്ക് ട്രീറ്റ്മെന്റ് പോലുള്ളവ നടത്തുന്ന ഡോ.ബെഞ്ചമിന്റെ കള്ളക്കളികൾ താൻ കണ്ടെത്തുമെന്ന് ആദ്യത്തിൽ തന്നെ നായർ വെല്ലുവിളിക്കുകയാണ്. അഞ്ചു മാനസിക രോഗികളെ കൂടാതെ ആറാമതൊരാളെ നിത്യ എന്ന കാട്ടി സബാധിതയായ യുവതിയെ കൂടി കണ്ണൻ നായർ കണ്ടത്തുന്നു. ഇവളുടെ പൂർവ കഥകൾ കണ്ടെത്തുന്ന നായർ ഒരു സുപ്രഭാതത്തിൽ ബെഞ്ചമിൻ ഡോക്ടറടക്കമുള്ളവരെ മർദിച്ച് നിത്യയെയും കൊണ്ട് കടന്നുകളയുന്നു.

  എന്നാൽ തൊട്ടടുത്ത് ദിവസം മറ്റൊരാൾ നിത്യയെ തേടിവരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് മാനസികാരോഗ്യ വിഭാഗം തലവൻ ഡോ.കണ്ണൻനായരായിരുന്നു അത്!. അപ്പോൾ നേരത്തെ നായരായി ആൾമാറാട്ടം നടത്തി വന്നതതാ രായിരുന്നു?, മൂന്നു പേരെ കൊന്ന കൊലയാളിയായിരുന്നോ അത്?.

  തികച്ചും ആകാംക്ഷഭരിതമായ ഒരു ത്രില്ലിംഗ് എക്സ്പീരിയൻസ് സിനിമയുടെ തുടക്കം മുതൽ അവസാനം വരെ നിലനിറുത്തുവാൻ സാധിച്ചിട്ടുമുണ്ട് അതിരന്. എന്നാൽ ഇതെല്ലാം ഈ സിനിമയിലെ കഥാപാത്രങ്ങൾ ന്യായാന്യായങ്ങളോടെ , കാഴ്ചക്കാരന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യാതെയാണ് അവതരിപ്പിക്കുന്നത്. ഇതു കൊണ്ടു തന്നെ പലപ്പോഴും സിനിമക്കപ്പുറം ഒരു യഥാർത്ഥ ജീവിതത്തെ അനുഭവിപ്പിച്ച റിയുന്ന ഒരു feeling ആണ് അതിരനുണ്ടാക്കുക.

  പല സിനിമകളിലും twisting നു വേണ്ടി പലതും കാട്ടിക്കൂട്ടുന്ന ഒരു പതിവുണ്ട്. പലപ്പോഴും ഇത് സിനിമക്ക് മൊത്തത്തിൽ പരിക്കുണ്ടാക്കുന്ന ഒരവസ്ഥയിൽ വരെ എത്താറുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ അതിരനിലെ കഥയിൽ വഴിത്തിരിവുകൾ വരുന്നത് , കഥയുടെ യാദൃച്ഛികതയുടെ ഭാഗമായി കൊണ്ടു തന്നെയാണ്. ഇങ്ങനെ പല സൂക്ഷ്മമായ കാര്യങ്ങളെപ്പോലും ശ്രദ്ധിയ്ക്കുന്ന അണിയറപ്രവർത്തകർ നമ്മെ ഓർമിപ്പിക്കുന്നത് ഇവരുടെ സിനിമക്ക് വേണ്ടി ചെയ്ത Home work നെയാണ്.

  എല്ലാത്തിലുമുപരി ശക്തമായ തിരക്കഥ തന്നെയാണ് നല്ലൊരു സിനിമയുടെ ഏറ്റവും വലിയ നട്ടെല്ല് എന്ന് കൂടി തെളിയിക്കുന്നതാണ് അതിരൻ. കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനുമെല്ലാം ഒരേ പോലെ , ഒരേ മനസ്സോടെ ചിന്തിച്ചതിന്റെ റിസൾട്ട് കൂടിയാണ് അതിരൻ.

  വേണ്ട അഭിനേതാക്കളെയാണ് കഥാപാത്രങ്ങളായി തെരഞ്ഞെടുത്തത് എന്നതും ഈ സിനിമയുടെ പ്ലസ് പോയിന്റുകളിലൊന്നാണ്. ഫഹദ് മുതൽ അതുൽ കുൽക്കർണിയും പ്രകാശ് രാജും അദ്ദേഹത്തിന്റെ കൂടെ വരുന്ന പോലീസുകാരനും ലെനയും നന്തു തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെല്ലാം ഇതു തെളിയിക്കുന്നുണ്ട്. അതോടൊപ്പം ഫഹദ് ഫാസിൽ എന്ന നടൻ തന്റെ ഓരോ കഥാപാത്രങ്ങൾ പിന്നീടുമ്പോഴും കാണിക്കുന്ന വൈവിധ്യത്തിന്നും Mechurity ക്കും നല്ലൊരു ഉദാഹരണമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രവും. പാത്രമറിഞ്ഞു വിളമ്പണമെന്ന് പറയുന്നതുപോലെ സന്ദർഭത്തിനനുസരിച്ചുള്ള പശ്ചാത്തല സംഗീതം, സാങ്കേതികതയുടെ പിൻബലത്തോടെ അവതരിപ്പിച്ചതും അതിരനെ ഏറെ ഭംഗിയാക്കിയിട്ടുണ്ട്.

  സല്‍മാന്‍ ഖാന് ഉമ്മ വെക്കാനും നഗ്നത കാണാനും താല്‍പര്യമില്ല! ഇത് സിനിമയില്‍, പുറത്തുള്ള കാര്യമോ?

  തികച്ചും ആകാംക്ഷഭരിതമായ ഒരു ത്രില്ലിംഗ് എക്സ്പീരിയൻസ് സിനിമയുടെ തുടക്കം മുതൽ അവസാനം വരെ നിലനിറുത്തുവാൻ സാധിച്ചിട്ടുമുണ്ട് അതിരന്.

  പൊതുവേദിയില്‍ ദിലീപിന് ഉമ്മ കൊടുത്ത് മംമ്ത മോഹന്‍ദാസ്! സ്‌നേഹത്തോടെ ഏറ്റ് വാങ്ങി ദിലീപും! കാണൂ

  English summary
  fahadh faasil's athiran movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X