For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പക്രുവിന്റെയും കണാരന്റെയും ലോ ക്ലാസ് എന്റർടൈനർ; ഷാജോണിന്റെ സ്റ്റൈലൻ പോലീസ്...ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Shweta Menon, Kalabhavan Shajohn, Hareesh Kanaran
Director: Ranjith Skaria

ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ നായകൻ സംവിധായകൻ എന്നിങ്ങനെ രണ്ടു കാറ്റഗറികളിൽ ഗിന്നസ് റെക്കോർഡുകൾ കരസ്ഥമാക്കിയ ഗിന്നസ് പക്രു എന്ന അജയ്കുമാർ ആദ്യമായി നിർമാതാവിന്റെ വേഷത്തിൽ എത്തുന്ന സിനിമയാണ് ഫാൻസി ഡ്രസ്സ്. നിർമാതാവ് എന്നതിന് പുറമെ ഫാൻസി ഡ്രസിന്റെ കഥയെഴുതിയിരിക്കുന്നതും സംവിധായകൻ രഞ്ജിത് സ്ക്കറിയയ്ക്കൊപ്പം സ്ക്രിപ്റ്റ് രചനയിൽ പങ്കാളി ആവുകയും ചെയ്തിരിക്കുന്നു അജയകുമാർ. 76 സെന്റീമീറ്റർ മാത്രം ഉയരമുള്ള ഒരു മനുഷ്യന്റെ ജീവിതത്തോടുള്ള പോസിറ്റീവ് ആറ്റിട്യൂഡിനു മുന്നിൽ മനസ് കൊണ്ട് ഒന്ന് നമിച്ചാണ് ഫാൻസി ഡ്രസിന് കയറിയത്.

124 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഫാൻസി ഡ്രസ് ഗോവയിൽ പോക്കറ്റടിയും ചെറുകിട ഉഡായിപ്പുകളും കഞ്ചാവ് വില്പനയും

മറ്റും നടത്തുന്ന രണ്ടു കള്ളന്മാരുടെ കഥയാണ് ഫാൻസി ഡ്രസ്. വ്യത്യസ്തരായ രണ്ടു ഗോവൻ അധോലോകക്കാർ എന്നു വിശേഷിപ്പിക്കുന്ന ലാൽ ജോസിന്റെ വോയ്‌സ് ഓവറോട് കൂടി അതിനൊത്ത കോസ്റ്റ്യൂമിൽ ആണ് ഡിക്രൂസും സെബാനുമായി പക്രുവിന്റെയും ഹരീഷ് കണാരന്റെയും മാസ് ഇൻട്രോ. അടിച്ചുപോകും കൈ..

ചെറുകിട തട്ടിപ്പുകളിൽ നിന്ന് ബാല അവതരിപ്പിക്കുന്ന ഗബ്രിയേൽ എന്ന ഗോവൻ മാഫിയക്കാരൻ കുറച്ചുകൂടി വലിയ ഇടപാടുകളിലേക്ക് ഡിക്രൂവിനെയും സെബാനെയും വഴിതിരിച്ച് വിടുന്നതാണ് അടുത്ത ഘട്ടം. രണ്ടുപേരെയും പിന്നെ കാണുന്നത് കൊച്ചിയിലെ housing വില്ലാ കോളനിയിൽ കാണുന്നത്. രസകരമായ രണ്ടു വേഷങ്ങളിൽ ആണ് ഡിക്റുവും സെബാനും ആ പോഷ് കോളനിയിൽ കയറിപ്പറ്റുന്നത്.

കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ വളരെ പഴയതും ക്ളീഷേ എന്ന വിശേഷണത്തെ പോലും നാണം കെടുത്തുന്നതുമായ ഒരു സ്റ്റോറി ലൈൻ ആണ് സിനിമയുടേത്. ഗിന്നസ് പക്രുവും ഹരീഷ് കണാരനും നായകവേഷങ്ങൾ ചെയ്യുന്നു എന്നത് മാത്രമാണ് ഫാൻസിഡ്രസ് ന്റെ കൗതുകം.

ചിൽഡ്രൻസ് പാർക്ക് എന്ന സിനിമയിൽ നായകനായ വിഷ്ണു ഉണ്ണികൃഷ്ണനെ നായിക പ്രണയിക്കുന്നത് കണ്ട് "അല്ലെങ്കിലും ഇവിടെ ഗ്ളാമറിനൊന്നും ഒരു വിലയുമില്ലല്ലോ" എന്ന് ഹരീഷ് കണാരൻ ആത്മഗതം ചെയ്തത് കഴിഞ്ഞ മാസമാണ്. ഓരോ സിനിമ കഴിയും തോറും ഗ്ലാമർ കൂടി വരികയും പല സിനിമകളും ബോക്സ്ഓഫീസിൽ താങ്ങി നിർത്തുകയും ചെയ്യുന്ന കണാരന്റെ കരിയറിലെ സ്വാഭാവികമായ പ്രൊമോഷൻ ആണ് നായകസ്ഥാനം. നന്നായിട്ടുണ്ട് സെബാൻ. ഒപ്പം തന്നെ പക്രുവിന്റെ ഡിക്രൂസും സെക്കന്റ് ഹാഫിൽ കാണുന്ന ബെൻ എന്ന സെക്കന്റ് ഗെറ്റപ്പും കടയ്ക്ക് കട്ട.

വില്ലയിൽ താമസക്കാരനായ നന്ദൻ എന്ന പൊലീസുകാരന്റേതായി ഷാജോണ് ചെയ്ത റോൾ ഗ്രെയ്‌സുള്ളതാണ്. നന്ദന്റെ വിഷാദവതിയായ ഭാര്യയുടെ റോളിൽ ശ്വേതയും പുതുമ തന്നു. നായിക എന്നു പറയാവുന്ന സൗമ്യ മേനോന്റേത് ചെറുവേഷമാണ്. പാഷാണം ഷാജി മുടിയൊക്കെ വെട്ടി വൃത്തിയായി ജോമോൻ എന്ന എക്സിക്യൂട്ടീവ് ലുക്കിൽ വന്നതും ഒരു ചെറിയ വാർത്തയാണ്.

ഇതൊക്കെ പറഞ്ഞാലും ആവർത്തന വിരസമായ പ്രമേയവും അവസനമായപ്പോഴേക്കും സ്‌ക്രിപ്റ്റിന്റെ ഗ്രിപ്പ് മിസ്സായതും ഫാൻസി ഡ്രസിന് വിനയാണ്. ത്രില്ലർ ആകിയെടുക്കാനുള്ള ശ്രമവും പാഴായി പോകുമ്പോൾ ക്ളൈമാക്‌സും വേണ്ടത്ര ഏൽക്കാതെ പോവുന്നു.രണ്ടുമണിക്കൂറിൽ നിർത്താൻ കാണിച്ച ഔചിത്യം അഭിനന്ദനീയം.

സിംപ്ലി എ ലോക്ലാസ് ലോക്കൽ എന്റർടൈനർ

English summary
Fancy Dress A Aimple Local Entertainer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more