For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോസ്റ്റ്ലാബ് : ജീവന്റെ വിലയുള്ള മരണാനന്തര ജീവിത പരീക്ഷണങ്ങൾ.. പുതുമയിൽ കിടു - ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Thanapob Leeratanakachorn, Paris Intarakomalyasut, Nuttanicha Dungwattanawanich
  Director: Paween Purijitpanya

  രത്നരാജ് ഹോസ്പിറ്റൽ എന്നൊരു ബോർഡ് കാണുമ്പോൾ അത് തമിഴ്‌നാട്ടിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇൻഡ്യൻ സംസ്ഥാനങ്ങളിലോ ആണെന്ന് നമ്മൾ കരുതും. പക്ഷെ തായ്ലൻഡിൽ ആണ്. ഗോസ്റ്റ്ലാബ്‌ എന്ന സിനിമയിലെ നായകന്മാരായ ഗ്ളാ(gla) യും വീ(wee) ഡോക്റ്റർമാരായി ജോലി ചെയ്യുന്ന ആശുപത്രിയുടെ പേരാണ് രത്നരാജ് ഹോസ്പിറ്റൽ. സിനിമാടൈറ്റിലിൽ സൂചിപ്പിക്കുന്ന ലാബ് സെറ്റ് ചെയ്തിരിക്കുന്നതും ഇതേ ഹോസ്പിറ്റലിൽ തന്നെ..

  ഗ്ളാ യും വീ യും ഇരുപതുകളിൽ പ്രായമെത്തി നിൽക്കുന്ന യുവഡോക്ടർമാർ ആണ്. രണ്ടുപേരും ചങ്ക് ഫ്രണ്ട്‌സ് . വീ യുടെ അമ്മ എട്ട് വർഷത്തോളമായി അതേ ഹോസ്പിറ്റലിൽ രോഗി ആയി അഡ്മിറ്റഡ് ആണ്. അയാൾ ഡോക്ടർ ആയത് പോലും അവരെ പരിചരിക്കാൻ ആണ്. ഗ്ലായുടെ ഗേൾഫ്രണ്ട് മൈ യും ഹോസ്പിറ്റലിൽ സ്റ്റാഫ് ആണ്. മരണാനന്തരജീവിതവും ഗോസ്റ്റുകളും ഉണ്ടെന്നതിന് യുവഡോക്റ്റർമാർക്ക് രണ്ടാൾക്കും സംശയം ഒന്നുമില്ല. പേഴ്‌സണൽ ആയുള്ള അനുഭവങ്ങൾ ഏറെ ഉണ്ട് താനും.

  തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇൻട്രോ സീനിലൂടെ ആണ് സിനിമ തുടങ്ങുന്നതും നായകന്മാരെ പരിചയപ്പെടുത്തുന്നതും. അത് വീയുടെ സ്വപ്നം ആയിരുന്നു എന്ന് പിന്നീട് മനസ്സിലാവുന്നു. Science never lies എന്നെഴുതിയ ടീഷർട്ട് ധരിക്കുന്ന അയാൾക്ക് (ഒപ്പം ഗ്ളായ്ക്കും) അതൊരു സ്വപ്നം മാത്രമല്ല അംബിഷൻ കൂടി ആണ്., ആത്മാക്കളുമായി കമ്മ്യൂണിക്കേറ്റ് ചെയ്ത് മരണാനന്തര ജീവിതവും ഗോസ്റ്റുകളും ഉണ്ടെന്നത് സോളിഡ് പ്രൂഫുകൾ വച്ച് ശാസ്ത്രീയമായി തെളിയിക്കുക എന്നതും അത് ലോകത്തിന് മുൻപിൽ അവതരിപ്പിക്കുക എന്നതും ആണ് ആ ജീവിതാഭിലാഷം.. സ്വതവേ തന്നെ അധികം തിരക്കില്ലാത്ത ആ ഹോസ്പിറ്റലിലെ , സർവീലൻസ് ക്യാമറകളില്ലാത്ത, ഉപേക്ഷിക്കപ്പെട്ട ഒരു ബ്ലോക്കിൽ വീയും ഗ്ളായും അവരുടെ പരീക്ഷണശാല സജ്ജീകരിച്ച് രാത്രികളിൽ ഉണർന്നിരിക്കുകയാണ്..

  ഇതുവരെ പറഞ്ഞ പശ്ചാത്തലം, ലോകത്തിൽ ഏത് ഭാഷയിൽ ഇറങ്ങുന്ന ഗോസ്റ്റ്/ഹൊറർ മൂവികളിൽ കാണാവുന്നതും ക്ളീഷേ ആയിക്കഴിഞ്ഞതും ആയ ഒന്നാണ്. എന്നാൽ ഗോസ്റ്റ്ലാബ് എന്ന തായ് സിനിമയ്ക്ക് ഗിയറുകൾ പലതാണ്. തുടക്കത്തിൽ ഹൊറർകോമഡി ഴോണറിൽ പടം മുന്നോട്ട് പോവുന്നത് കണ്ട് കിലുക്കത്തിലെ കിട്ടുണ്ണ്യേട്ടനെ പോലെ "കണ്ടെണ്ട്..കണ്ടെണ്ട്... ഇതൊരു പാട് കണ്ടെറ്റ്ണ്ട്" എന്നും പറഞ്ഞ് അലസമായി ഇരിക്കുന്ന പ്രേക്ഷകനെ അധികം കഴിയും മുൻപ് തന്നെ സംവിധായകൻ ഞെട്ടിക്കും.. ഒരു വട്ടമല്ല, പലവട്ടം..

  അമ്പരപ്പിക്കുന്ന വിധത്തിൽ കഥാഗതികളിൽ ഇടക്കിടെ വന്നുകൊണ്ടിരിക്കുന്ന വഴിത്തിരിവുകൾ ആണ് ഗോസ്റ്റ്ലാബിനെ ഫ്രഷ് ആക്കിമാറ്റുന്നതും സ്തോഭജനകമാക്കുന്നതും. അതിനെക്കുറിച്ച് എന്തുപറഞ്ഞാലും സ്പോയിലർ ആവുമെന്നത് കൊണ്ട് മൗനം പാലിക്കാൻ മാത്രമേ നിർവാഹമുള്ളൂ.. ആരും ചിന്തിക്കാത്ത വഴികളിലൂടെ ഒക്കെയാണ് സംവിധായകൻ-കം-സ്‌ക്രിപ്റ്റ് പാർട്ണർ ആയ പവിൻ പുർജിത്പന്യ (Paween Purijitpanya) തന്റെ സിനിമയുമായി സഞ്ചരിക്കുന്നത് എന്നത് ഗ്യാരണ്ടി.

  ഒരു മണിക്കൂർ 57മിനിറ്റ് ദൈർഘ്യത്തിൽ വളരെ പതുക്കെ ആണ് ഗോസ്റ്റ് ലാബ് മുന്നോട്ട് പോവുന്നത്. സംഭവബഹുലവും ബഹളമയവുമായിട്ടല്ല, സിമ്പിളായും ഡീസന്റായും ആണ് കഥ പറഞ്ഞുപോകുന്നത്. സ്കാരി ജമ്പിങ് പോലുള്ള സ്ഥിരം ഗോസ്റ്റ് നമ്പറുകൾ ഇല്ലെന്നല്ല, വളരെ കുറവും അത്യാവശ്യ സന്ദർഭങ്ങളിലുമേ ഉപയോഗിച്ചിട്ടുള്ളൂ.. പശ്‌ചാത്തലസംഗീതത്തിന് നിർണ്ണയകപങ്കുള്ള സിനിമയിൽ അതിനെ തീർത്തും ഉചിതമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

  ലൂപ്പ്ഹോളുകളും നെഗറ്റീവുകളും ഒരുപാട് ഉണ്ട്. ഇവന്മാർ ജോലിക്ക് പോകുന്നൊന്നും ഇല്ലേ, ഈ ഹോസ്പിറ്റലിൽ വേറെ ഒറ്റ മനുഷ്യനും ഇല്ലേ എന്നൊക്കെ പല സന്ദർഭങ്ങളിലും ആത്മഗതപ്പെടുത്തുന്നുണ്ട് സിനിമ. സാങ്കേതിക സംവിധാനങ്ങളും പലയിടത്തും വീക്കാണ്. പക്ഷെ, നേരത്തെ പറഞ്ഞ പോലെ ഞെട്ടിപ്പിക്കും വിധത്തിലുള്ള പുതുമകൾ പ്രമേയത്തിന്റെ ഡെവലപ്പ്‌മെന്റിൽ കൊണ്ടുവന്ന്, ആത്മാർഥമായ സമീപനത്തിലൂടെ സംവിധായകൻ അതിനെയൊക്കെ മറികടക്കുന്നു. പ്രധാന വേഷങ്ങളിൽ വരുന്ന Thanapob Leeratanakachorn, Paris Intarakomalyasut എന്നിവരുടെ പെര്ഫോമൻസും കിടിലം. ഇവരുടെ പേര് വായിച്ചെടുക്കൽ വല്ല്യ ചടങ്ങാണെങ്കിലും വീ യെയും ഗ്ളാ യെയും കുറച്ചുകാലത്തേക്ക് മറക്കാനാവാത്ത വിധം മച്ചാന്മാർ കൂളായിറ്റ് സംഭവമാക്കി.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam


  ഈയാഴ്ച്ച റിലീസായ ഗോസ്റ്റ് ലാബിന്റെ ഇംഗ്ലീഷ് മൊഴിമാറ്റപതിപ്പും തായ് ഒർജിനൽ വേർഷനും നെറ്റ്ഫ്ലിക്സിൽ സ്‌ട്രീം ചെയ്യുന്നുണ്ട്. നഷ്ടമല്ല കാണാനെടുത്ത സമയം. സിനിമയെക്കുറിച്ച് ഫ്രഷ് എന്ന് ഒറ്റവാക്കിൽ പറയാം.

  Read more about: review റിവ്യൂ ott
  English summary
  Ghost Lab Thai Movie review in Malayalam: Paween Purijitpanya Directed is Horror Thriller
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X