For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയം തൂങ്ങി ചാകുന്ന നടനായി മാറുകയാണോ പ്രഭുദേവ? 'ഗുലേബക്കാവലി' യ്ക്ക് വേറിട്ടൊരു റിവ്യൂ!!

|

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.

പ്രഭു ദേവ നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് ഗുലേബക്കാവലി. തമിഴ് ആക്ഷന്‍, കോമഡി സിനിമയായി നിര്‍മ്മിച്ച ചിത്രത്തില്‍ പൊങ്കലിന് മുന്നോടിയായി ജനുവരി 12 നായിരുന്നു തിയറ്ററുകളിലെത്തിയത്. ഒപ്പമെത്തിയ മറ്റ് സിനിമകളെ പോലെ തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ഗുലേബക്കാവലി കഴിഞ്ഞിരുന്നില്ല. ഹന്‍സികയാണ് സിനിമയിലെ നായിക. സിനിമയ്ക്ക് വേണ്ടി മുഹമ്മദ് സദീം എഴുതിയ വേറിട്ടൊരു റിവ്യൂ വായിക്കാം..

'പാവമൊക്കെയാണ്.. ഒരുപാട് ആഗ്രഹങ്ങളുമുണ്ട്.. പക്ഷേ അതിനുള്ള ശേഷി വേണ്ടേ..!!' ശൈലന്റെ കാർബൺ റിവ്യൂ..

ഗുലേബക്കാവലി

ഗുലേബക്കാവലി

തൂക്കുകയറിലേക്ക് സ്വയം കയറിനിന്ന് തൂങ്ങാന്‍ ഒരുങ്ങുന്ന ഒരാളെയാണ് ഗുലേബക്കാവലി എന്ന കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രം കാണുമ്പോള്‍ ഓര്‍മവരിക. പ്രഭുദേവ എന്ന തമിഴിന്റെ മഹാനടന്‍ ഒരിക്കല്‍കൂടി സ്വയം തൂങ്ങി ചാകുവാനായി എത്തുകയാണ്. തനിക്കുമാത്രമായി ഒന്നും ചെയ്യാനില്ലാത്ത നായകവേഷത്തില്‍ പേരിനൊരു നായകനായി അഭിനയിക്കുകയാണ് ഇദ്ദേഹം ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. എന്തിനാണ് ഇത്തരമൊരു സാഹസമെന്ന് മാത്രമേ അല്പം വകതിരിവുള്ള സാധാരണ പ്രേക്ഷകരടക്കമുള്ളവര്‍ക്ക് ഈ സിനിമ കഴിയുമ്പോള്‍ തിരിച്ചു ചോദിക്കാനുള്ളത്.

പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നു..

പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നു..

സിനിമ ഒരു മായിക ലോകമാണ്. കയറിപ്പറ്റും വരെ അതിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് ഭൂരിഭാഗം, പ്രത്യേകിച്ച് അഭിനേതാക്കള്‍. കുറച്ചു വര്‍ഷങ്ങള്‍ പിന്നിടുന്നതോടെ സിനിമ പാഷനില്‍ നിന്ന് മറ്റുപലതിലേക്കും മാറും. കുറച്ച് പ്രശസ്തിയും പണവുമെല്ലാം വന്നുകഴിഞ്ഞാല്‍ സിനിമക്കാരില്‍ പലരും ചാടിയോടി അഭിനയിക്കുന്ന പതിവില്‍ നിന്ന് മാറി ചിന്തിക്കും. സൂര്യയും വിക്രമടക്കമുള്ള പ്രഭുദേവയുടെ സമകാലികരായ നടന്മാര്‍ തന്നെ ഇങ്ങനെ മാറിചിന്തിക്കുന്ന ഒരു തമിഴ് നാട്ടിലാണ് പ്രഭുദേവ എന്ന ഈ നടന്‍ ഇപ്പോഴും പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി വില്പനക്കെത്തുന്നത്.

 നാല് കഥാപാത്രങ്ങള്‍

നാല് കഥാപാത്രങ്ങള്‍

ചെറിയ ചെറിയ കള്ളത്തരങ്ങളുമായി നടക്കുന്ന നാല് തട്ടിപ്പുവീരന്മാര്‍ അപൂര്‍വങ്ങളായ രത്‌നങ്ങള്‍ ഒരു കോവിലിന് പിന്നില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴിച്ചിട്ടത് കണ്ടെത്താന്‍ ഒന്നിക്കുന്നതാണ് ഗുലേബക്കാവലിയുടെ കഥയും. ഇതിനുവേണ്ടി ഒന്നിക്കുന്ന കള്ളന്മാരായ കഥാപാത്രങ്ങളാണ്, വിജി(ഹന്‍സിക മോട്ട്‌വാനി), രേവതി(മോഷ), ബദ്രി(പ്രഭുദേവ),പനി(യോഗിബാബു) എന്നിവര്‍. ഇവരുടെ മുതലാളിക്ക് വേണ്ടിയാണ് ഇവര്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതെങ്കിലും ഇതിനായി യാത്ര പുറപ്പെട്ട ശേഷം, മുതലാളിയെ ഒഴിവാക്കി നാലു ഓഹരിയായി ഇതു പങ്കുവെക്കാമെന്ന് ഇവര്‍ തീരുമാനിക്കുകയാണ്.

 നിധി തേടിയുള്ള യാത്ര

നിധി തേടിയുള്ള യാത്ര

അങ്ങനെ അനേകം കടമ്പകള്‍ പിന്നീട്ട് ഇവര്‍ രത്‌നപെട്ടി കണ്ടെടുക്കുന്നുവെങ്കിലും അതില്‍ വെറുമൊരു മനുഷ്യ അസ്ഥികൂടമാണ് കാണുന്നത്. അത് വഴിയില്‍വെച്ച് ഉപേക്ഷിച്ച് ഇവര്‍ തിരിച്ചെത്തുന്നു. എന്നാല്‍ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ ആ അസ്ഥികൂടത്തിനുള്ളിലാണ് കോടികള്‍ വിലവരുന്ന രത്‌നങ്ങള്‍ ഒളിപ്പിച്ചുവെച്ചതെന്ന കാര്യം ബോസ് ഇവരോട് മറച്ചുവെക്കുകയാണ്. അങ്ങനെ വീണ്ടും ആ ആസ്ഥികൂടവും പെട്ടിയും തേടി പോകുകയും അത് കണ്ടെത്തുകയും ചെയ്യുകയാണ് ഇവര്‍. ഇതിനിടക്ക് ബദ്രിക്ക് വിജിയോട് തോന്നുന്ന ഇഷ്ടവും ഈ നാല്കഥാപാത്രങ്ങളുടെ കളിചിരികളിലുമായി കൃത്യസമയം പൂര്‍ത്തിയാക്കുകയാണ് സിനിമ.

 പുതുമയില്ലാത്ത കഥ

പുതുമയില്ലാത്ത കഥ

ഇത്തരം വിഷയം അനേകം സിനിമകളില്‍ തമിഴിലും മലയാളത്തിലുമെല്ലാം വന്നതിനാല്‍ പ്രമേയപരമായി ഒരു പുതുമയും ഈ സിനിമക്ക് പറയാനില്ല. പിന്നെ മറ്റു സിനിമകളില്‍ നിന്ന് ഈ ചലച്ചിത്രത്തെ വേര്‍തിരിക്കുന്നത് ഗ്രാഫിക്‌സിന്റെ മനോഹരമായ ഉപയോഗമാണ്. ഗ്രാഫിക്‌സറുടെ കരവിരുതുകള്‍ പലപ്പോഴും പ്രേക്ഷകന്റെ കണ്ണുകളെ സീനുകളില്‍ കുടുക്കിയിടുന്നതിലെത്തിയിട്ടുണ്ട്. ഇത് കൂടാതെ കലാസംവിധായകന്റെ കൈവിരുതിനെയും അംഗീകരിച്ചേ തീരൂ. കൂടാതെ പല പാട്ടുകളും ആകര്‍ഷമാണ്.

  ന്യൂജനറഷേനൊപ്പമെത്താതെ പ്രഭുദേവ

ന്യൂജനറഷേനൊപ്പമെത്താതെ പ്രഭുദേവ

പ്രേക്ഷകനെ ആകര്‍ഷിക്കുവാനായി പീറ്റര്‍ ഹെയ്‌ന്റെ മേല്‍നോട്ടത്തിലുള്ള സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സിനിമയുടെ ഒരു പ്രധാന ഹൈലൈറ്റാണ്. ന്യൂ ജനറേഷന്‍ രീതിയില്‍ സംഘട്ടനമൊരുക്കിയപ്പോള്‍ നൃത്തരംഗങ്ങള്‍ പ്രഭുദേവ തുടങ്ങിവെച്ച് ബ്രേക്ക് ഡാന്‍സില്‍ ഒരു തലമുറ പിന്നിട്ടാണ് നില്ക്കുന്നത്. തമിഴിലെ ഡപ്പാകുത്ത് ഡാന്‍സിന് ശേഷം പ്രഭുദേവ എന്ന ഡാന്‍സ് മാസ്റ്ററെ അടയാളപ്പെടുത്തിയത് ബ്രേക്ക് ഡാന്‍സ് മിക്‌സിംഗിലൂടെയുള്ള നൃത്തചുവടുകളായിരുന്നു. പക്ഷേ അതില്‍നിന്ന് മുന്നോട്ടുപോയി ന്യൂജനറഷേന്‍ നൃത്തത്തിന്റെ കാലത്തെത്തിയെങ്കിലും പ്രഭുദേവ ഇപ്പോഴും തന്റെ കാലത്ത് നിന്ന് അധികം മുന്നോട്ടുപോയിട്ടില്ലെന്നതിന് കൂടി ഈ സിനിമ ഒരു ഉദാഹരണമാണ്.

 പ്രേക്ഷകന് പറയാനുള്ളത്..

പ്രേക്ഷകന് പറയാനുള്ളത്..

തമിഴ് സിനിമഎന്നും മലയാളത്തിനടക്കം പുതുമയും ആകാംക്ഷയുമാണ് പലപ്പോഴും നല്കിയിരുന്നത്. എന്നാല്‍ ഈ സിനിമ തമിഴ് സിനിമയുടെ നിലവാരം തുലോം കുറക്കുകയാണ് ചെയ്യുന്നത്. മലയാളത്തില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ കാണിക്കുന്ന തരത്തിലെങ്കിലും സെലക്ടീവായി മാറണമേയെന്ന് മാത്രമേ പ്രഭുദേവ എന്ന നടനോട് നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകന് അഭ്യര്‍ഥിക്കാനുള്ളൂ.

സിനിമ ഒരു കലമാധ്യമമാണ്

സിനിമ ഒരു കലമാധ്യമമാണ്

സിനിമ സമ്പാദിക്കുവാനുള്ള ഒരു മാര്‍ഗം എന്നതിനപ്പുറം ഒരു കലമാധ്യമവും നാളെയുടെ ചരിത്രത്തില്‍ തന്റേതായി രേഖപ്പെടുത്തേണ്ട ഒരു മാധ്യമവുമാണെന്ന് പ്രഭുദേവ തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സമ്പാദ്യം കോടികളില്‍ നിന്ന് കോടികളിലേക്ക് കൂന്നുകൂടുമെങ്കിലും വരുംകാല തമിഴ് സിനിമയെക്കുറിച്ച് ആരെങ്കിലും പിന്നീട് പരിശോധിക്കുമ്പോള്‍ നടന്മാരുടെ പട്ടികകളില്‍ രേഖപ്പെടുത്താത്ത വെറുമൊരു മസാലനടന്‍ മാത്രമായിട്ടായിരിക്കും പ്രഭുദേവ എന്ന പ്രതിഭാധനനായ ആക്ടറെയും കൊണ്ടു ചെന്നെത്തിക്കുക. അക്കാര്യം അദ്ദേഹം തിരിച്ചറിയട്ടെ എന്ന പ്രാര്‍ഥന മാത്രമാണുള്ളത്.

English summary
Gulaebaghavali movie malayalam review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more