For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടിരിക്കാൻ വല്യപാട് തന്നെയാണ്; ഹൗസ്ഫുൾ4 താങ്ക മുടിയലേ — ശൈലന്റെ റിവ്യൂ

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
1.0/5
Star Cast: Akshay Kumar, Riteish Deshmukh, Bobby Deol
Director: Farhad Samji

ദീപാവലി ആഘോഷങ്ങൾ കളർഫുളാക്കാനായി ഇന്ത്യയെമ്പാടുമുള്ള സിനിമാപ്രേക്ഷർക്ക് മുന്നിൽ സാജിദ് നാദിയാവാല മുതലാളി പ്രദർശനത്തിനെത്തിച്ചിരിക്കുന്ന കളർഫുൾ സിൽമ ആണ് ഹൗസ്ഫുൾ4 . വൻവിജയം എന്നവകാശപ്പെടുന്ന ഹൗസ്ഫുൾ സീരീസിലെ നാലാം ഉരുപ്പടി. കോമഡിയും എന്റർടൈനറുമൊക്കെ ആണെന്നാണ് വെപ്പ്. ബട്ട് സഹിച്ചിരിക്കാൻ വല്യ പാടാണ്

ഒരു സിനിമയ്ക്ക് ഹൗസ്ഫുൾ എന്ന് പേരിടുന്നതിൽ പ്രേക്ഷകനെ സ്വാധീനിക്കുന്ന ഒരു സൈക്കോളജി ഏലമെന്റ് ഉണ്ട്. ഈ ഒരു സീരിസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് ഈ ടൈറ്റിൽ തന്നെ ആണെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ യാതൊരു അര്ഹതയും ഇല്ലാഞ്ഞിട്ടും ഈ ഊള ഉറുപ്പടി പോലും ഒരാഴ്ച കൊണ്ട് 175കോടി കളക്റ്റ് ചെയ്യുന്നത്.

അക്ഷയ്കുമാറും റിതേഷ് ദേശ്മുഖ്മാണ് നാല് ഇൻസ്റ്റാൽമെന്റിലെയും കോൺ ഫാക്ടേഴ്‌സ്. ആദ്യ ഹൗസ്ഫുൾ കമലഹാസന്റെ കാതലാ കാതലാ യുടെയും രണ്ടാം സിനിമ നമ്മുടെ മാട്ടുപ്പെട്ടി മച്ചാന്റെയും അടിച്ചുമാറ്റൽ വേർഷൻസ് ആയതിനാൽ ഒരു പരിധി വരെ കണ്ടിരിക്കബിൾ ആയിരുന്നു. മൂന്നിന്റെ അവസ്ഥ എന്തെന്നറിയില്ല. ഇപ്പോൾ എത്തിയിരിക്കുന്നത് റീ ഇൻകാർനേഷൻ കോമഡി എന്നൊരു വിചിത്രമായ ഴോനറുമായിട്ടാണ്..

അറുനൂറുകൊല്ലം കൊണ്ട് പൂര്ണമാവുന്ന ഒരു പ്രണയകഥ ആണത്രേ സംവിധായകൻ ഉദ്ദേശിച്ചത്. പുനർജന്മത്തിന്റെ ഒക്കെയൊരു അധോഗതിയേ.. ലണ്ടനിൽ നടത്തുന്ന ഹാരി എന്ന ഷോർട്ട് മെമ്മറി ലോസുകാരനാണ് അക്ഷയ്കുമാർ. ബോബി റിതേഷ് അനിയൻ റോയി. ബോബി ഡിയോൾ കൂട്ടുകാരൻ മാക്‌സ്. മൂന്നുപേരും മില്യനയർ ആയ പാപ്പാ രഞ്ജിത്ത് ന്റെ സുന്ദരി മക്കളുമായി പ്രണയത്തിലാവുന്നു. കല്യാണം നടത്താൻ ഇൻഡ്യയിലെ സീതാംഗഡിൽ എത്തുന്നു.

1419 ലെ ഒരു ഭൂതകാലം മൂന്നുജോഡികൾക്കും ഉണ്ട്. അന്ന് പൂർത്തിയവാതെ ഉടഞ്ഞുപോയ പ്രണയജീവിതമായിരുന്നു മൂന്നും. ഹാരിയ്ക്ക് മാത്രം ഇൻഡ്യയിലെത്തിയതും പഴയജന്മം ഓർമ്മ കിട്ടുന്നു. മറ്റ് അഞ്ചുപേർക്കും അതിനെ കുറിച്ച് ഒരു ധാരണയുമില്ല. മാത്രവുമല്ല ഈ ജന്മത്തിൽ ജോഡികൾ അന്നത്തേതിൽ നിന്നും തെറ്റായിട്ടാണ് ഒന്നിച്ചിരിക്കുന്നതും.. ഇതാണ് പ്ലോട്ട്

കാര്‍ത്തി നേരിട്ടാണ് കൈദിയിലേക്ക് വിളിച്ചതെന്ന് നരേന്‍! ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്നും താരം!

ക്രെഡിറ്റ്‌സിൽ പടത്തിന്റെ കഥയും തിരക്കഥയും എഴുതിയ ആളുകളുടെ എണ്ണമെടുത്താൽ കണ്ണ് തള്ളിപ്പോവും.. ഇവരൊക്കെ കൂടി എന്ത് കോപ്പാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്ന് സിനിമ കാണുമ്പോൾ വീണ്ടും അന്തം വിടും. ചീറ്റിപ്പോവുന്ന കോമഡി നമ്പറുകളുടെ ഏറും തല്ലുമാണ് സിനിമയിൽ ഉടനീളം. അതിനിടെ ഫോർത്ത് വാൾ ബ്രെയ്ക്കിംഗ് ബോളിവുഡ് ജോക്കുകളിൽ അനവസരങ്ങളിൽ എടുത്ത് വീശി പാഴാക്കി കളയുന്നതും കാണാം

സിനിമയിലേയ്ക്ക് എപ്പോൾ? തനിയ്ക്ക് ഇഷ്ടം ഇതാണ്... ആദ്യ ഫോട്ടോ ഷൂട്ടിനെ കുറിച്ച് മാളവിക ജയറാം

അക്ഷയ് കുമാർ തന്നെക്കൊണ്ട് കഴിയുന്നതൊക്കെ പയറ്റുന്നുണ്ട്. ഐസ്ബാറിൽ പെയിന്റടിക്കുമ്പോലെ ആണെന്ന് മാത്രം. നടന്മാരിൽ എന്തെങ്കിലും എന്റര്‍ടൈന്‍മെന്റ്‌

തരുന്നത് റാണാ ദഗ്ഗുബട്ടി മാത്രം. നായികമാർ മൂന്നാളും (കൃതി സേനൻ, പൂജാ ഹെഗ്‌ഡെ, കൃതി ഖർബന്ധ) കണ്ണിന് കുളിർമയേകാൻ മാത്രം. ജൂലിയസ് പാക്കിയത്തിന്റെ പശ്ചാത്തലസംഗീതം ഈർച്ചമില്ലിലേത് പോൽ കർണകഠോരം. പുകച്ചു ചാടിക്കും തിയേറ്ററിൽ നിന്നും..

മമ്മൂട്ടിയുടെ അന്നത്തെ രൂപം! അതിങ്ങനെയായിരുന്നു! കോളേജ് കാല ചിത്രം വൈറലാവുന്നു!

മുൻ ഹൗസ് ഫുള്ളുകളുടെ സംവിധായകൻ ആയ സാജിദ് ഖാൻ മീറ്റു വിവാദത്തിൽ പെട്ടത് കൊണ്ടാണ് ഫർഹദ് സംജി എന്ന മഹാന് ഡയറക്ടർ ക്യാപ്പ് കിട്ടിയത്. ഇത് പുള്ളിയുടെ മേഖലയേ അല്ല ഒരർത്ഥത്തിലും. മീറ്റു വരുത്തിവെക്കുന്ന ഓരോ വിനകളേ

തലയുടെ ആണിക്കല്ല് ഇളക്കുന്ന സിനിമ എന്ന് അടിവര

Read more about: review റിവ്യൂ
English summary
Housefull 4 Movie Review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more