For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോഹന്‍ലാലിന്റെ വഴിയിലൂടെ പ്രണവിനെ നടത്തിപ്പിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്

|

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
രണ്ടു പതിറ്റാണ്ടായി മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും മറ്റും സിനിമാസ്വാദനങ്ങളും പഠനങ്ങളും എഴുതുന്ന വ്യക്തിയാണ്. ഇദ്ദേഹം.പത്രപ്രവർത്തകൻ കൂടിയായ ഇദ്ദേഹം ഗൗരവമായി സിനിമയെ നോക്കിക്കാണുന്ന കോളമിസ്റ്റ് കൂടിയാണ്.

Rating:
2.5/5
Star Cast: Pranav Mohanlal,Zaya David,Manoj K Jayan
Director: Arun Gopy

കഴിഞ്ഞുപോയ ഒരു നൂറ്റാണ്ടും കടന്നുവന്ന ഈ നൂറ്റാണ്ടിനെയും നാലോ അഞ്ചോ മിനിറ്റിലുടെ മിന്നിമിറയുന്ന ടെറ്റില്‍സിലൂടെ നമ്മുടെ മുന്നിലേക്കെത്തിക്കുക. ഇരുപത്തൊന്നാം നൂറ്റാണ്ടെന്ന സിനിമ ആദ്യം തന്നെ പ്രേക്ഷകനെ സിനിമയിലേക്ക് ആകര്‍ഷിപ്പിക്കുന്നത് ഇതുകൊണ്ടായിരിക്കും. മനോഹരമായ സ്‌കെച്ചുകളിലൂടെ മത സൗഹാര്‍ദവും ലോകത്തിന്റെയും ചരിത്രവുമെല്ലാം പറഞ്ഞുവെച്ച് കടന്നുപോകുന്ന ഈ ആദ്യരംഗങ്ങള്‍ വിശപ്പു സഹിക്കാന്‍ വയ്യാതെ അരി മോഷ്ടിച്ചതിന് മര്‍ദനമേറ്റ് മരണപ്പെടേണ്ടിവന്ന പാലക്കാട്ടെ മധുവെന്ന ആദിവാസി യുവാവിലും കലാലയരാഷ്ട്രീയത്തില്‍ കൊല്ലപ്പെടേണ്ടിവന്ന അഭിമന്യൂവില്‍ വരെ എത്തിനില്ക്കുകയാണ്.

ചരിത്രവും വര്‍ത്തമാനവുമൊക്കെ കൂടിക്കുഴഞ്ഞുള്ള നമ്മുടെ പതിവ് സിനിമകളില്‍ നിന്ന് കാണാത്ത രീതിയിലുള്ള ഈ തുടക്കമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമുക്ക് ആദ്യം തന്നെ ഏറ പ്രതീക്ഷകളും ആകാംക്ഷയുമെല്ലാം നല്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാ സന്ദര്‍ഭത്തിലേക്കാണ് നമ്മെ കൊണ്ടുപോകുന്നതെന്ന തോന്നിച്ചയിലൂടെ ഗോവയുടെ തീര്‍ത്തും കാര്‍ണിവല്‍ മൂഡിലുള്ള സീനുകളിലേക്കാണ് എത്തിനില്ക്കുക. ഇവിടേക്കാണ് സൂപ്പര്‍ സ്റ്റാര്‍ അപ്പീയറന്‍സിലൂടെ മോഹന്‍ലാല്‍ ഫാന്‍സുകാരുടെ എല്ലാവിധ കൊട്ടിഘോഷങ്ങളും ആരവങ്ങളുമെല്ലാമായി നായകന്‍ പ്രണവ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇവിടം നിന്നങ്ങോട്ട് സിനിമയുടെ ബലാരിഷ്ടതകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

പ്രണവിന്റെ താരോദയം

പ്രണവിന്റെ താരോദയം

മോഹന്‍ലാല്‍ എന്ന നടനെ മലയാളസിനിമയിലെത്തി നാലഞ്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞശേഷമാണ് നരനുംസിംഹവുമൊത്തുകൂടിയ നരസിംഹമായി അവതരിപ്പിക്കുവാന്‍ നമ്മുടെ സിനിമാലോകത്തെ ചിലര്‍ തയ്യാറായത്. ലാലിന്റെ മസില്‍പെരുപ്പവും ആകാരവടിവുമെല്ലാം എടുത്ത് മുഴുപ്പിച്ചുകാണിക്കുമ്പോള്‍ അതില്‍ അസ്വാഭാവികത അത്ര തോന്നുകയില്ല തന്നെ. കാരണം മോഹന്‍ലാല്‍ എന്ന നടന്റെ അതുവരെ ഉണ്ടായിരുന്ന മാനറിസങ്ങള്‍ കണ്ടുമടുത്ത, അവരുടെ മനസ്സില്‍ കുടിയേറികഴിഞ്ഞ അനേകം കഥാപാത്രങ്ങള്‍ക്കപ്പുറം പുതിയ മാനറിസങ്ങളുള്ള ലാലിനെ കാണിക്കുന്നതിന്റെ ഭാഗമായാണ് ഈ അവതരണം. എന്നാല്‍ തന്റെ അഭിനയം എന്തെന്ന് തെളിയിക്കുവാന്‍പോലും സാധിക്കുവാന്‍ വേണ്ടത്ര കഥാപാത്രങ്ങള്‍ ലഭിക്കാത്ത പ്രണവിനെപ്പോലെ ഒരു ന്യൂകമര്‍ ആക്ടറെ ഈ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് പ്രേക്ഷകനെ ബോറടിപ്പിക്കുകയാണ് ചെയ്യുകയെന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച അരുണ്‍ ഗോപിയെപ്പോലെ സിനിമയെ നല്ലപോലെ അറിയാവുന്ന സംവിധായകനും തിരക്കഥാകൃത്തിനും സംഭവിച്ച ഏറ്റവും വലിയ പാളിച്ചകളിലൊന്ന്.

പ്രണവിലെ നടനെ മാറ്റിയെടുത്തു!!

പ്രണവിലെ നടനെ മാറ്റിയെടുത്തു!!

ഇതാണ് ഈ സിനിമയെ ഒരു പരിധിവരെ സിനിമയെ പലപ്പോഴും പ്രേക്ഷകന്റെ അകത്തേക്കിറങ്ങുന്നതില്‍ നിന്ന് അകറ്റുന്നതും. മോഹന്‍ലാല്‍ സിനിമകളില്‍ ലാല്‍ എന്ന നടനെ മുന്‍പ് എങ്ങനെ അവതരിപ്പിച്ചുവോ അതെല്ലാം ഏറ്റെടുത്ത് അതിലെ തലമാറ്റി പ്രണവിനെ ഫിറ്റ് ചെയ്യുവാന്‍ ശ്രമിച്ചിടത്താണ് സിനിമ പരാജയപ്പെടുന്നത്. മറിച്ച് മോഹന്‍ലാല്‍ എന്ന നടനെ അനുകരിപ്പിക്കുകയല്ല, മറിച്ച് പ്രണവിലെ നടനെ പുറത്തെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മറിച്ച് തുടക്കത്തിലെ ഒരു കൈയടിക്കപ്പുറം അത് വെറും അനുകരണം മാത്രമായി മാറുകയായിരിക്കും ഫലം. ഈ സിനിമയില്‍ തന്നെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനെക്കൊണ്ട് ചെറുതെങ്കിലും ഓര്‍മയില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം സഖാവ് ഫ്രാന്‍സി എന്നത് ചെയ്യിപ്പിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുമുണ്ട്. അങ്ങനെ സ്വന്തമായി ഒരിടം സിനിമയില്‍ കണ്ടെത്തുവാന്‍ പ്രണവിനെ സമ്മതിപ്പിക്കുന്നില്ലെന്നുള്ളതാണ് ഒരു അഭിനേതാവ് എന്ന നിലക്ക് ഈ സിനിമ പ്രണവിനോട് ചെയ്യുന്നത്. മലയാളത്തില്‍ ഫഹദ് ഫാസില്‍ എന്ന നടനെ ഏത് സിനിമകളാണ് ആദ്യമായി അടയാളപ്പെടുത്തിയതെന്ന് പരിശോധിച്ചാല്‍ നമുക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

സായയില്‍ നിന്ന് കന്യാസ്ത്രീയിലേക്ക്

സായയില്‍ നിന്ന് കന്യാസ്ത്രീയിലേക്ക്

ഗോവയില്‍ സര്‍ഫിംഗ് ട്രെയിറായ അപ്പു. യാദൃച്ഛികമായ സായ എന്ന പെണ്‍കുട്ടി പരിചയപ്പെടുകയാണ്. അങ്ങനെ ഇരുവരും തമ്മില്‍ അടക്കുന്നു. അവസാനം ഇവളോട് വിവാഹാഭ്യര്‍ഥന നടത്തുവാനായി എത്തുമ്പോള്‍, സായ അപ്രത്യക്ഷമായതായി കാണുകയാണ്.പിന്നീട് സ്വന്തം പിതാവിന്റെ നിര്‍ദേശാനുസരണം തന്നെ സായയെ തേടി കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ അവളെ തേടിയെത്തുന്ന അപ്പു അവള്‍ ഒരു കന്യാസ്ത്രീയായി മാറിയതായി കണ്ടെത്തുകയാണ്. അങ്ങനെ ഇതിന്റെ പിന്നാമ്പുറം തേടിചെല്ലുന്ന അപ്പു, അവളെയുംകൊണ്ടേ ഇനി ഇവിടെനിന്ന് മടങ്ങുകയുള്ളൂവെന്ന് തീരുമാനിക്കുകയാണ്. ആ ദൃഢ നിശ്ചയം പൂര്‍ത്തീകരിക്കുവാനുള്ള പോരാട്ടമാണ് പിന്നീട്. അവസാനം വിജയക്കൊടി നാട്ടുകയാണ് അപ്പു. നമ്മുടെ കഴിഞ്ഞ പതിറ്റാണ്ടുകളിലെ മലയാള സിനിമകളിലെ ദിലീപ്- ഹരിശ്രീ അശോകന്‍ കുട്ടുകെട്ടിനെയാണ് സിനിമ തുടങ്ങുമ്പോഴെ നമുക്ക് തോന്നിപ്പിക്കുക. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് കഥ പറയുവാന്‍ ശ്രമിക്കുന്നതെങ്കിലും ഇരുപതാം നൂറ്റണ്ടാല്‍ മലയാളസിനിമയില്‍ ഇത്തരം കഥകള്‍ പറഞ്ഞ, അനേകം സിനിമകളാണ് നമ്മെ ഈ സിനിമ ഓര്‍മിപ്പിക്കുന്നത്. വര്‍ത്തമാനകാല മലയാളം സിനിമ സഞ്ചരിക്കുന്ന പുതിയ വഴികളൊന്നും ഇവര്‍ കണ്ടിലല്ലോയെന്ന സങ്കടമാണ് തീയേറ്ററിലിരിക്കുന്ന പ്രേക്ഷകന് ഇവരോട് തോന്നുക.

 വീഞ്ഞ് പുതിയത് തന്നെ!!

വീഞ്ഞ് പുതിയത് തന്നെ!!

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ മനോഹരമായ പാക്കിംഗില്‍ അവതരിപ്പിച്ചാലും അത് പഴയ വീഞ്ഞല്ലാതാകുന്നില്ലെന്നുള്ളത് പോലെ, മാറിയ മലയാളസിനിമയുടെ കാഴ്ചയുടെയും അവതരണത്തിന്റെയുമെല്ലാം ശൈലിയോട് പുറം തിരിഞ്ഞുനില്ക്കുകയാണ് പേരില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടാണൈങ്കിലും ഈ സിനിമ എന്നു പറയുന്നതില്‍ സങ്കടമുണ്ട്. ആകെ സിനിമ ശ്രദ്ധിച്ചിട്ടുള്ളത് ഗ്രാഫിക്‌സിലും സംഘട്ടനരംഗങ്ങളിലും നൂതനമായി എന്തെങ്കിലും കാര്യങ്ങള്‍ അവതരിപ്പിക്കുവാനാണ്. എന്നാല്‍ ഗ്രാഫിക്‌സിലൂടെ ചെയ്തുവെച്ചതെല്ലാം വ്യക്തമായി ഏച്ചൂകൂട്ടിയതാണെന്ന് ഏതു സാധാരണ പ്രേക്ഷകനുപോലും അധികം ശ്രദ്ധിക്കാതെ തന്നെ മനസ്സിലാകുന്നുണ്ട്. പിന്നെ തീവണ്ടിയുടെ മുകളിലൂള്ള സംഘട്ടനംപോലുള്ളവ തമിഴ്‌നാട്ടില്‍ രജനീകാന്ത്‌പോലും ഉപേക്ഷിച്ച ഒരു കാലത്താണ് ഇതിലൂടെ നായകനെ അതിമാനുഷിക നായകനാക്കുവാന്‍ ശ്രമിക്കുന്നത് വളരെ വിരസതയാണ് ഉണ്ടാക്കുന്നത്.

പുതുമ നല്‍കുന്ന ഗാനങ്ങള്‍

പുതുമ നല്‍കുന്ന ഗാനങ്ങള്‍

മാറിയ കാലത്തോട്, മാറിയ ലോകത്തോട് എങ്ങനെ നമ്മുടെ സിനിമ, പ്രമേയം സംവേദനം ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ ഗൃഹപാഠം നടത്താതെ മോഹന്‍ലാലിന്റെ മകനെ മോഹന്‍ലാലിന്റെ മാനറിസങ്ങളിലൂടെയും മോഹന്‍ലാല്‍ പല സിനിമയില്‍ചെയ്ത അപ്പീയറന്‍സിലൂടെയും അവതരിപ്പിക്കുവാന്‍ ശ്രമിച്ചതാണ് ഈ സിനിമക്ക് പറ്റിയ ഏറ്റവും വലിയ പാളിച്ച. അതോടൊപ്പം പശ്ചാത്തല സംഗീതത്തെക്കുറിച്ച് യാതൊരുവിധ ധാരണയുമില്ലാത്ത ഇതിലെ പശ്ചാത്തല സംഗീതവും സിനിമയെ കാണികളില്‍ നിന്നകറ്റുന്നതിനും സംഭാഷണങ്ങള്‍ പ്രേക്ഷകന് കേള്‍ക്കുവാന്‍ കഴിയാതെ ഭംഗിയാക്കുന്നതിലും ഏറെ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഒരു പക്ഷേ സിനിമയെ കാണികളില്‍ നിന്നകറ്റിയതിനുള്ള സംഭാവന അദ്ദേഹത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും പറയാം. എന്നാല്‍ ഗാനങ്ങള്‍ ഒരു പരിധിവരെ പുതുമനല്കുന്നുണ്ട്. അതുപോലെ മാല പാര്‍വതിയുടെ കന്യാസ്ത്രീ, സിദ്ദീഖിന്റെ പള്ളിലച്ചന്‍, ഗോകുല്‍ സുരേഷിന്റെ സഖാവ് ഫ്രാന്‍സി എന്നീ കഥാപാത്രങ്ങളും ഈ സിനിമകണ്ട് തീയേറ്ററില്‍ നിന്നിറങ്ങിയാലും മലയാള സിനിമാചരിത്രത്തില്‍ ഇടം പിടിക്കുന്ന കഥാപാത്രങ്ങളായി മാറിയിട്ടുണ്ടെന്നുള്ളത് രേഖപ്പെടുത്തേണ്ടത് തന്നെയാണ്.

ചുരുക്കം: ആദി എന്ന സിനിമ കണ്ട് പ്രണവിന് കൈയടിച്ചവർക്ക് അത്ര സന്തോഷം നൽകുന്ന ചിത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌.

English summary
irupathiyonnaam noottaandu movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more