twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുഴച്ചുനില്‍ക്കുന്ന പൊരുത്തകേടുകള്‍

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/2013/ithu-pathiramanal-movie-review-2-107946.html">« Previous</a>

    Rating:
    2.0/5
    എം. പത്കമുമാര്‍, ബാബുജനാര്‍ദനന്‍ എന്നിവരില്‍ മലയാള സിനിമയ്ക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ സംവിധായകനായ പത്കമുമാര്‍ ആണ് നടന്‍ പൃഥ്വിരാജിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിക്കൊടുക്കുന്നത്. വാസ്തവം എന്ന ചിത്രത്തിലൂടെ. ഇതിന്റെ തിരക്കഥാകൃത്ത് ബാബു ജനാര്‍ദനായിരുന്നു. ഇപ്പോള്‍ സംവിധായകന്ററെ കുപ്പായമണിഞ്ഞ ബാബു ചെയ്ത രണ്ടുചിത്രവും വിജയം കണ്ടില്ല. മുംബൈ ഡിസംബര്‍ 12, ലിസാമ്മയുടെ വീട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു.

    എന്നാല്‍ വാസ്തവത്തിനു ശേഷം രണ്ടുപേരും ചേര്‍ന്നത് പൊളിഞ്ഞു പാളീസായൊരു കഥയുമായിട്ടാണ് എന്നതാണ് സങ്കടകരം. ശിക്കാറിനു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാനും വന്‍ പരാജയമായിരുന്നു. അതിലും വലിയ പരാജയകമാകും ഈ ചിത്രമെന്നതില്‍ സംശയമൊന്നുമില്ല.

    അച്ഛന്റെ കൊലയാളിയെ തേടി മകന്‍ എത്തുന്ന കഥ മലയാളത്തില്‍ ആദ്യമൊന്നുമല്ല. അതുകൊണ്ടുതന്നെ അത്തരമൊരു പ്രമേയം കൊണ്ടുവരുമ്പോള്‍ എന്തെങ്കിലും പുതുമ വേണമായിരുന്നു. ശത്രുവിന്റെ മക്കളോടു പ്രതികാരം ചെയ്തും സ്വന്തം പ്രതികാരം വീട്ടാറുണ്ട്. ഇവിടെ നായകന്‍ ബീഡി വലിച്ചും മദ്യപിച്ചും നടക്കുകയല്ലാതെ പ്രതികാര ബുദ്ധി എവിടെയും കാണിക്കുന്നില്ല. ഉണ്ണി മുകുന്ദന്‍ ഈ വേഷത്തിനു തീരെ യോജിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ആദ്യ ഡയലോഗ് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും. പ്രതികാരബുദ്ധിയുള്ള നായകനു വേണ്ട ശബ്ദ ഗാംഭീര്യമൊന്നും ഇല്ലാതെ വെറുതെ സംഭാഷണം പറഞ്ഞുപോകുകയാണ്.

    അബദ്ധ പഞ്ചാംഗമാണ് ചിത്രം. 2012 ജൂലൈയിലാണ് പാതിരാമണലില്‍ സംഭവം നടക്കുന്നത്. എന്നാല്‍ വില്ലന്‍ കൊല്ലപ്പെട്ട് കൊലയാളിയെ ജലിലില്‍ നിന്നു പുറത്തിറങ്ങിവരുമ്പോള്‍ കാണിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്കു ശേഷം എന്നാണ്. അപ്പോള്‍ 2018ല്‍ ആണോ ജയില്‍ മോചിതയാകുന്നത്.

    എല്‍ദോ പാതിരാമണലില്‍ എത്തുന്നത് സഹോദരിയുടെ വിവാഹശേഷമാണ്. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ സാറ പറയുന്നുണ്ട് സഹോദരിയുടെ വിവാഹത്തിനു പോയതാണെന്ന്. അതെങ്ങനെ സംഭവവിച്ചു. അതൊക്കെ സംവിധായകനും തിരക്കഥാകൃത്തിനും മാത്രമേ പറയാന്‍ പറ്റൂ.

    ആദ്യ പേജിൽ
    പാതിരാമണല്‍, വൈകിയോടുന്ന വണ്ടി

    <ul id="pagination-digg"><li class="previous"><a href="/movies/review/2013/ithu-pathiramanal-movie-review-2-107946.html">« Previous</a>

    English summary
    M Padmakumar's Ithu Pathiramanal is a conventional revenge story without anything new to offer. Read Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X