For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  |

  Rating:
  3.0/5
  Star Cast: Prithviraj Sukumaran,Nivin Pauly,Bhavana
  Director: Shyamaprasad

  ഇവിടെ എന്ന ചിത്രം കണ്ടു കൊണ്ടിരിയ്ക്കുമ്പോള്‍ അതൊരു മലയാള സിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു അന്താരാഷ്ട്ര നിലവാരമുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി ഭാവന തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം.

  സസ്‌പെന്‍സിന് പ്രധാന്യം നല്‍കുന്ന ചിത്രമായതിനാല്‍ ഇവിടെയുടെ കഥയിലേക്ക് കടക്കാന്‍ നിര്‍വ്വാഹമില്ല. വരുണ്‍ ബാല്‍കെ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആറ് വയസ്സുമുതല്‍ അമേരിക്കയില്‍ ജീവിക്കുന്ന അരുണ്‍ ബാല്‍കെ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഇന്ന് മലയാള സിനിമയില്‍ പൃഥ്വിരാജല്ലാതെ മറ്റൊരു നടിനില്ലെന്ന് തീര്‍ത്ത് പറയാം. പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി നമിച്ചു.

  അമേരിക്കയിലെ ഒരു ഐടി കമ്പനിയിലെ സിഇഒ ആയ കൃഷ് ഹെബ്ബാറിനെയാണ് നിവിന്‍ പോളി ആവതരിപ്പിയ്ക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ചു നില്‍ക്കാന്‍ അല്പം പാടുപെടുന്നുണ്ടെങ്കിലും നിവിന്‍ പോളി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. റോഷ്ണി എന്ന കഥാപാത്രമായെത്തിയ ഭാവനയുടെ ഡീസന്റ് അഭിനയമാണ്. പ്രകാശ് ബാരെ, ദാനിഷ് കാര്‍ത്തിക്, ജിയ പട്ടേല്‍, ദീപ്തി നായര്‍, ഹരിദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍

  ഒരു ശക്തമായ പ്ലോട്ട് ഉണ്ടാക്കിയെടുക്കുന്നതില്‍ തിരക്കഥാകൃത്ത് അജയ് വേണുഗോപാലിന് ചെറുതായൊന്ന് പാളിയോ. രണ്ടാം പകുതിയും ക്ലൈമാക്‌സും ഒരു സാധാരണക്കാരനായ പ്രേക്ഷകന് അത്രയങ്ങോട്ട് അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒരു ശ്യാമപ്രസാദ് ചിത്രമെന്നതിലേക്ക് എത്തുമ്പോള്‍ ഇവിടെ ഒരു ശരാശരി ചിത്രമാണ്. ശ്യാമപ്രസാദിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വലിയ പ്രത്യേകതയൊന്നും അവകാശപ്പെടാന്‍ ഇവിടെയ്ക്ക് ഇല്ലെങ്കിലും സംവിധായകന്റെ കരിയറില്‍ ഒരു അടയാളപ്പെടുത്തലായിരിക്കും ചിത്രം.

  സാങ്കേതിക വശമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. അവതരണ മികവു കൊണ്ടും ദൃശ്യവത്കരണം കൊണ്ടും ഇവിടെ ഒരു ഇന്റര്‍നാഷണല്‍ ലെവല്‍ നിലനിര്‍ത്തുന്നു. എറിക് ഡിക്‌നിക് സണ്‍ എന്ന അമേരിക്കന്‍ ഛായാഗ്രഹകനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അറ്റലാന്റയുടെ ഭംഗി അദ്ദേഹം വളരെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തി. ഒരു വലിച്ചു നീട്ടല്‍ മനോജിന്റെ എഡിറ്റിങില്‍ അനുഭവപ്പെട്ടു.

  ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയത്. ഏതോ തീരങ്ങള്‍, ആഴങ്ങളില്‍ ദിനരാവുകള്‍ എന്നീ പാട്ടുകള്‍ സാഹചര്യത്തിന് അനിയോജ്യമായതുകൊണ്ട് തന്നെ ആസ്വാദ്യകരമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഒരു മലയാള സിനിമ. അമിത പ്രതീക്ഷയൊന്നുമില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ചിത്രം.

  പൃഥ്വിരാജ്

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  വരുണ്‍ ബാല്‍കെ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആറ് വയസ്സുമുല്‍ അമേരിക്കയില്‍ ജീവിക്കുന്ന അരുണ്‍ ബാല്‍കെ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഇന്ന് മലയാള സിനിമയില്‍ പൃഥ്വിരാജല്ലാതെ മറ്റൊരു നടിനില്ലെന്ന് തീര്‍ത്ത് പറയാം. പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി നമിച്ചു.

   നിവിന്‍ പോളി

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  അമേരിക്കയിലെ ഒരു ഐടി കമ്പനിയിലെ സിഇഒ ആയ കൃഷ് ഹെബ്ബാറിനെയാണ് നിവിന്‍ പോളി ആവതരിപ്പിയ്ക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ചു നില്‍ക്കാന്‍ അല്പം പാടുപെടുന്നുണ്ടെങ്കിലും നിവിന്‍ പോളി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു.

  ഭാവന

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  റോഷ്ണി എന്ന കഥാപാത്രമായെത്തിയ ഭാവനയുടെ ഡീസന്റ് അഭിനയമാണ്. പ്രകാശ് ബാരെ, ദാനിഷ് കാര്‍ത്തിക്, ജിയ പട്ടേല്‍, ദീപ്തി നായര്‍, ഹരിദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍

  ശ്യാമപ്രസാദിന്റെ സംവിധാനം

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  ഒരു ശ്യാമപ്രസാദ് ചിത്രമെന്നതിലേക്ക് എത്തുമ്പോള്‍ ഇവിടെ ഒരു ശരാശരി ചിത്രമാണ്. ശ്യാമപ്രസാദിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വലിയ പ്രത്യേകതയൊന്നും അവകാശപ്പെടാന്‍ ഇവിടെയ്ക്ക് ഇല്ലെങ്കിലും സംവിധായകന്റെ കരിയറില്‍ ഒരു അടയാളപ്പെടുത്തലായിരിക്കും ചിത്രം.

  തിരക്കഥാകൃത്ത്

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  ഒരു ശക്തമായ പ്ലോട്ട് ഉണ്ടാക്കിയെടുക്കുന്നതില്‍ തിരക്കഥാകൃത്ത് അജയ് വേണുഗോപാലിന് ചെറുതായൊന്ന് പാളിയോ. രണ്ടാം പകുതിയും ക്ലൈമാക്‌സും ഒരു സാധാരണക്കാരനായ പ്രേക്ഷകന് അത്രയങ്ങോട്ട് അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

  സാങ്കേതിക വശം

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  സാങ്കേതിക വശമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. അവതരണ മികവു കൊണ്ടും ദൃശ്യവത്കരണം കൊണ്ടും ഇവിടെ ഒരു ഇന്റര്‍നാഷണല്‍ ലെവല്‍ നിലനിര്‍ത്തുന്നു. എറിക് ഡിക്‌നിക് സണ്‍ എന്ന അമേരിക്കന്‍ ഛായാഗ്രഹകനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അറ്റലാന്റയുടെ ഭംഗി അദ്ദേഹം വളരെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തി. ഒരു വലിച്ചു നീട്ടല്‍ മനോജിന്റെ എഡിറ്റിങില്‍ അനുഭവപ്പെട്ടു.

   ഗാനങ്ങള്‍

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയത്. ഏതോ തീരങ്ങള്‍, ആഴങ്ങളില്‍ ദിനരാവുകള്‍ എന്നീ പാട്ടുകള്‍ സാഹചര്യത്തിന് അനിയോജ്യമായതുകൊണ്ട് തന്നെ ആസ്വാദ്യകരമാണ്.

   പൃഥ്വിയും ഭാവനയും നിവിനും

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  പൃഥ്വിയും ഭാവനയും ഇത് ആറാം തവണയാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ദ മെട്രോ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയും ഭാവനയും ഒന്നിച്ചഭിയിച്ചിട്ടുണ്ട്

  പൃഥ്വിയും നിവിനും

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  ഒരു തലത്തില്‍ പൃഥ്വിരാജും മറ്റൊരു തലത്തില്‍ നിവിന്‍ പോളിയും ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന യുവ താരങ്ങളാണ്. ഇതാദ്യമായാണ് പൃഥ്വിയും നിവിനും ഒന്നിച്ചഭിനയിക്കുന്നത്

  സിനിമയെ കുറിച്ച്‌

  നിരൂപണം: ഇവിടെ ഒരു ഇന്റര്‍നാഷണല്‍ മലയാളം സിനിമ

  ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഒരു മലയാള സിനിമ. അമിത പ്രതീക്ഷയൊന്നുമില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ചിത്രം.

  ചുരുക്കം: ഇവിടെ തീര്‍ത്തും വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.ഒരു അന്താരാഷ്ട്ര നിലവാരമുളള മലയാള സിനിമ തന്നെയാണ് ഇത്.

  English summary
  Movie Review: Ivide is a Malayalam movie of International standards. But fails to satisfy the Shyamaprasad fans and crime drama lovers.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X