twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം; ജയിംസ് ആന്റ് ആലീസ് പുതിയൊരു അനുഭവം

    By Sanviya
    |

    പൃഥ്വിരാജ്, വേദിക, നായിക-നായകനായി എത്തിയ ചിത്രമാണ് ജയിംസ് ആന്റ് ആലിസ്. പലരും തിയേറ്ററുകളില്‍ എത്തിയത് ഒരു പ്രണയക്കഥ പ്രതീക്ഷിച്ചായിരുന്നു. എന്നാല്‍ സംഭവിച്ചത് വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ മികച്ച ഒരു കുടുംബ ചിത്രം. വീട്ടുകാരുടെ സമ്മതമില്ലാതെ കഥാപാത്രങ്ങളായ ജയിംസും ആലീസും വിവാഹിതരാകുന്നതും തുടര്‍ന്നുള്ളതുമാണ് ചിത്രം. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവിന്റെ ആദ്യ സംവിധാനത്തിലെ ചിത്രം കൂടിയായിരുന്നു ജയിംസ് ആന്റ് ആലീസ്.

    വിവാഹത്തോടു കൂടി ജെയിംസിന്റെയും ആലീസിന്റെയും ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു? കഥയിലേക്ക് വരാം, വിവാഹത്തിന് ശേഷം ജയിംസും ആലീസും ജോലിയ്ക്ക് ശ്രമിക്കുന്നു. പരസ്യ ചിത്രത്തിന്റെ സംവിധായകനായി ജയിംസിനും ബാങ്കില്‍ ആലീസിനും ജോലി കിട്ടി. എന്നാല്‍ ജയിംസ് തന്റെ പ്രൊഫണലില്‍ ഉയരാന്‍ ശ്രമിക്കുന്നതോടു കൂടി കുടുംബത്തിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല ഭാര്യ ആലീസിന്റെ നിരന്തരമായ പരാതിയും വഴക്കും ഇരുവരെയും വിവാഹ മോചനത്തിലേക്ക് എത്തിക്കുകയാണ്.

    james-and-alice-04

    എന്നാല്‍ ജയിംസ് അപകടത്തില്‍ പെടുകെയും ഇരുവരും തങ്ങളുടെ തെറ്റ് മനസിലാക്കുന്നു. കുടുംബ ജീവിതത്തില്‍ അവര്‍ ശ്രദ്ധിക്കാതെ പോയ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും തിരിച്ചറിയുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയലേക്ക് കടന്ന് വരുന്ന പീറ്റര്‍ എന്ന കഥാപാത്രത്തിന് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിന് പ്രാധാന പങ്കുണ്ട്.

    വ്യത്യസ്ത അവതരണ ശൈലികള്‍ പരീക്ഷിക്കാനും ആസ്വദിക്കാനും മലയാള സിനിമയ്ക്ക് ഇഷ്ടമാണ്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു അവതരണമാണ് ജയിംസ് ആന്റ് ആലീസ് കൊണ്ടു വന്നിട്ടുള്ളത്. നാടകീയതയും ഫാന്റസിയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ വിഷ്വല്‍ ട്രീറ്റ് ഗംഭീരമായിരിക്കുമെന്ന് പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. വിഷ്വല്‍ ട്രീറ്റ്‌മെന്റിന്റെ കാര്യത്തില്‍ സംവിധായകന്‍ സുജിത്ത് വാസുദേവിന് അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

    james-and-alice-05

    ഡോക്ടര്‍ എസ് ജനാര്‍ദ്ദനന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, സായി കുമാര്‍, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെല്ലാം അവരുടെ വേഷങ്ങള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. ഡാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജി കുമാര്‍, കൃഷ്ണന്‍ സേതുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    റൊമാന്‍സ് മാത്രം പ്രതീക്ഷിച്ച് ഒരിക്കലും പ്രതീക്ഷിച്ച് ജയിംസ് ആന്റ് ആലീസ് കാണാന്‍ പോകരുത്. ഒരു കുടുംബ ചിത്രം, ഏത് തലമുറക്കാര്‍ക്കും വേണ്ട ചേരുവകള്‍ ചേര്‍ത്ത് മനോഹരമാക്കി ഒരുക്കിയ കുടുംബ ചിത്രം.

    ജയിംസ് ആന്റ് ആലീസ്

    ജയിംസ് ആൻറ് ആലീസ് പുതിയൊരു അനുഭവം

    ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവന്റെ സംവിധാനത്തിലെ ആദ്യ ചിത്രമാണ് ജയിംസ് ആന്റ് ആലീസ്. പൃഥ്വിരാജും വേദികയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയിംസിന്റെയും ആലീസിന്റെയും വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍.

    തിരക്കഥ

    ജയിംസ് ആൻറ് ആലീസ് പുതിയൊരു അനുഭവം

    ഡോ. എസ് ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    കഥാപാത്രങ്ങള്‍

    ജയിംസ് ആൻറ് ആലീസ് പുതിയൊരു അനുഭവം

    നെടുമുടി വേണു, സായ് കുമാര്‍, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

     നിര്‍മ്മാണം

    ജയിംസ് ആൻറ് ആലീസ് പുതിയൊരു അനുഭവം

    ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജി കുമാറും കൃഷ്ണന്‍ സേതു കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    സംഗീതം

    ജയിംസ് ആൻറ് ആലീസ് പുതിയൊരു അനുഭവം

    ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

    English summary
    James and Alice movie review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X