»   » ഭയ്യ ഭയ്യ അയ്യേ അയ്യേ ആയിപ്പോയി

  ഭയ്യ ഭയ്യ അയ്യേ അയ്യേ ആയിപ്പോയി

  ചില സംവിധായകര്‍ക്കൊരു നിലവാരമുണ്ട്. എത്ര നല്ല താരത്തെകിട്ടിയാലും എത്ര കിടിലന്‍ തിരക്കഥയായാലും സ്വന്തം നിലവാരത്തില്‍ നിന്നു വിട്ടുവീഴ്ച ചെയ്യില്ല എന്ന പിടിവാശി. അത്തരം പിടിവാശിയുള്ള സംവിധായകനാണ് ജോണി ആന്റണി എന്ന് ഉറപ്പിക്കാവുന്നതാണ് ഭയ്യ ഭയ്യ എന്ന ചിത്രം. കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന കോമഡി ചിത്രം, ബെന്നി പി.നായരമ്പലത്തിന്റെ കഥയും തിക്കഥയും, കേരളം ഇതുവരെ കാണാത്ത പശ്ചിമ ബംഗാളിലെ ലൊക്കേഷനുകള്‍ എന്നിട്ടും ശരാശരി നിലവാരത്തിലും താണൊരു ചിത്രമായിപ്പോയി ഭയ്യ ഭയ്യ.

   

  സിനിമ സംവിധായകന്റെ കലയാണെങ്കില്‍ ഭയ്യ ഭയ്യ അയ്യോ അയ്യേ എന്നായിപ്പോയെങ്കില്‍ ഉത്തവാദി സംവിധായകന്‍ തന്നെയാണ്.

  കേരളത്തിലെത്തുന്ന ബംഗാള്‍ തൊഴിലാളികളുടെ കഥയാണ് സിനിമ. കുട്ടിക്കാലത്ത് കേരളത്തിലെത്തിയ ബാബുറാമും അവന്റെ കൂട്ടുകാരനായ മലയാളിബാബുവും. കോര സാര്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയുടെ മകനാണ് ബാബു. അദ്ദേഹത്തിന്റെ വളര്‍ത്തുമകന്‍ ബാബുറാം. ഒരു പ്രത്യേക സാഹചര്യത്തില്‍ ബാബുവും ബാബുറാമും ബംഗാളിലേക്കു പോകുന്നു. ആ യാത്രയിലെ സംഭവങ്ങളാണ് സിനിമ.

  കുഞ്ചാക്കോ ബോബന്‍ ബാബുവും ബിജുമേനോന്‍ ബാബുറാമും ഇന്നസന്റ് കോരസാറും ആയി അഭിനയിക്കുന്നു. നിഷ അഗര്‍വാള്‍, വിദുന ലാല്‍ എന്നിവരാണു നായികമാര്‍. ഹാസ്യതാരങ്ങളായ സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഗ്രിഗറി എന്നിവരൊക്കെയുണ്ടായിട്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പറ്റിയ ചിത്രമായില്ല ഭയ്യ ഭയ്യ. ആദ്യചിത്രമായ സിഐഡി മൂസയില്‍ നിന്നു ഒരു പണത്തൂക്കം മുന്നോട്ടുപോകാന്‍ സംവിധായകനായ ജോണി ആന്റണിക്കു കഴിഞ്ഞില്ല എന്നതാണു എടുത്തുപറയേണ്ട പ്രത്യേക. കഴിഞ്ഞ ചിത്രമായ മമ്മൂട്ടി നായകനായ താപ്പാനയുടെയും ഗതി ഇതുതന്നെയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കിട്ടിയിട്ടും ചിത്രം വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇനിയും ഇത്തരം ചിത്രങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജോണി ആന്റണിക്ക് തമിഴ് സിനിമയിലേക്കു കളംമാറ്റുന്നതായിരിക്കും നല്ലത്.

  സംവിധാനം

  ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌.

  കഥയും തിരക്കഥയും

  കഥയും തിരക്കഥയും ബെന്നി പി. നായരമ്പലമാണ് ഒരുക്കിയിരിക്കുന്നത്.

  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍

  ഒര്‍ഡിനറി, ത്രി ഡോട്‌സ്, മല്ലു സിംഗ്, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ്.

  നര്‍മ്മത്തില്‍ ചാലിച്ച്

  ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങള്‍ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത്.

  നായിക

  പ്രശസ്ത തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

  ഇന്നസെന്‍റും

  എം പിയായതിന് ശേഷം ഇന്നസെന്‍റ് അഭിനയിക്കുന്ന ചിത്രം എന്നൊരു പ്രത്യേകതയും ഭയ്യാ ഭയ്യയ്ക്കു സ്വന്തം. ഇന്നസെന്‍റ് ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

  പ്രമേയം

  ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിരിക്കുന്നതോടൊപ്പം മനോഹരമായ പ്രണയകഥയും പങ്കുവച്ചിരിക്കുന്നു.

  മറ്റു കഥാപാത്രങ്ങള്‍

  സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ദേശീയ പുരസ്‌കാരം ലഭിച്ചശേഷം രണ്ടുപേരും ചേര്‍ന്നഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

  ലൊക്കേഷന്‍

  കോട്ടയം, കല്‍ക്കത്ത, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X