twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോമോന്റെ സുവിശേഷങ്ങള്‍ നിരൂപണം; സത്യന്‍ അന്തിക്കാടിന്റെ പാളിപ്പോയ ശ്രമം

    |

    Rating:
    3.0/5
    Star Cast: Dulquer Salmaan, Mukesh, Aishwarya Rajesh
    Director: Sathyan Anthikad

    ഏറെ നാളത്തെ സിനിമാപ്രതിസന്ധികളും വിവാദാങ്ങളും അവസാനിച്ച് തിയേറ്ററില്‍ ആദ്യം എത്തിയ ചിത്രായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടും യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാനും ആദ്യമായി അഭിനയിക്കുന്ന ചിത്രം. ദുല്‍ഖറും മുകേഷും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ജോമോന്റെ സുവിശേഷത്തിനുണ്ട്.

    ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ജോമോന്റെ സുവിശേഷങ്ങളാക്കിയ സത്യന്‍ അന്തിക്കാട്; എല്ലാ ക്ലീഷേകളുമുണ്ട്!

    ഒറ്റവാക്കില്‍ പറഞ്ഞാല്‍ പട്ടിണിയില്‍ നിന്നും ജീവിത വിജയത്തിലെത്തിയ അച്ഛന്റെയും പെട്ടെന്നുള്ള അയാളുടെ പരാജയത്തില്‍ താങ്ങായി നില്‍ക്കുന്ന അലസനായ മകന്റെയും കഥ. സ്ഥിരം വായ നോക്കിയായും ഉഴപ്പനായും തൊണ്ണൂറുകളില്‍ സ്ഥിരമായ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മുകേഷ് അച്ഛനായും കൂടുതല്‍ സിനിമകളിലും കുടുംബ സാഹചര്യവുമായി കലഹിച്ച് നാട് വിടുന്ന ദുല്‍ഖര്‍ സല്‍മാന്‍ മകനായും ചിത്രത്തിലെത്തുന്നു. ചിത്രത്തിലുള്ള അഭിനേതാക്കളെല്ലാം നല്ല അഭിനയം കാഴ്ചവെച്ചപ്പോഴും ചിത്രത്തിന് സംഭവിച്ചത് പരാജയം മാത്രമാണ്.

    നിരാശപ്പെടുത്താത്ത സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജോമോന്റെ സുവിശേഷത്തില്‍ സത്യന്‍ അന്തിക്കാടിന് തെല്ലൊന്ന് കാലിടറി. സ്ത്രീ വിരുദ്ധതയും കറുത്തവനോടുള്ള വിവേചനവുമാണ് സിനിമയില്‍ പ്രകടമാക്കുന്നത്.

     jomonte-suviseshangal-movie-review-

    പ്രതീക്ഷകള്‍ ഏറുമ്പോഴും പലപ്പോഴും നിരാശപ്പെടുത്താത്ത സംവിധായകനാണ് സത്യന്‍ അന്തിക്കാട്. എങ്കിലും ജോമോന്റെ സുവിശേഷത്തില്‍ സത്യന്‍ അന്തിക്കാടിന് തെല്ലൊന്ന് കാലിടറി. സ്ത്രീ വിരുദ്ധതയും കറുത്തവനോടുള്ള വിവേചനവും തന്നെയാണ് സിനിമയില്‍ ഉടനീളം പ്രകടമാക്കുന്നത്.

    കുറുക്കന്റെ കല്ല്യാണത്തില്‍ തുടങ്ങി ജോമോന്റെ സുവിശേത്തില്‍ എത്തിനില്‍ക്കുകയാണ് സത്യന്‍ അന്തിക്കാടിന്റെ സ്വതന്ത്ര സിനിമാ ജീവിതം. അപ്പോഴും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹം വേറിട്ട് വഴിയില്‍ കൂടി സഞ്ചരിക്കാന്‍ ധൈര്യം കാട്ടിയിട്ടുള്ളത്. ഒരു സാധാരണ കുടുംബത്തിന്റെ സങ്കടങ്ങളും സന്തോഷവുമെല്ലാം തന്‍മയത്തതോടെ കുടുംബ പശ്ചാത്തലത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതുകൊണ്ട് തന്നെയാണ് സത്യന്‍ അന്തിക്കാട് കുടുംബ സംവിധായകനായി മാറിയത്. പക്ഷെ അപ്പോഴൊക്കെ കൂടെ ലോഹിതദാസിനും ശ്രീനിവാസനും പോലുള്ള കൂട്ടുകെട്ടുകള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

     jomonte-suviseshangal-movie-review

    എന്നാല്‍ സംവിധായകന്റെ പഴമയും പുതിയ കൂട്ടുകെട്ടും സിനിമയില്‍ ഒത്തുപോകുന്നില്ല. തൃശൂരിലെ പ്രധാന വ്യവസായി എന്ന നിലയില്‍ വിന്‍സെന്റിനെ പരിചയപ്പെടുത്തികൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ സ്ഥാനങ്ങളും കാര്യപ്രാപ്തിയായ മക്കള്‍ നോക്കി നടത്തുമ്പോള്‍ ആണ്‍മക്കളില്‍ ഇളയവനായ ജോമോന്‍ വെറും ഉഴപ്പനായി പുര നിറഞ്ഞു നില്‍ക്കുന്നതായി ആദ്യമേ സംവിധായകന്‍ പറഞ്ഞു വെക്കുന്നു. വിന്‍സെന്റായി മുകേഷും ജോമോനായി ദുല്‍ഖര്‍ സല്‍മാനും വേഷമിടുന്നു.

    സഹോദരിയുടെ കല്യാണത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ നിയോഗിക്കപ്പെട്ട ജോമോന്‍ നടത്തുന്ന ഉത്തരവാദിത്വവീഴ്ചയിലൂടെ ഉഴപ്പിന്റെ കാഠിന്യം പ്രേക്ഷകരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. പിന്നീട് ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളും ക്യാമറയ്ക്ക് മുന്നില്‍ വന്ന് സ്വയം പരിചയപ്പെടുത്തുന്ന കാലപ്പഴക്കം ചെന്ന ചേരുവതന്നെയാണ് സംവിധായകന്‍ സിനിമയില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ദൃശ്യ ശൈലിയിലെ പുതിയ മാനങ്ങള്‍ മലയാള സിനിമ പരീക്ഷിക്കുമ്പോള്‍ സംഭാഷണങ്ങളിലൂടെ കഥപറയാന്‍ തന്നെ സംവിധായകന്‍ ശ്രമിക്കുന്നു.

     jomonte-suviseshangal-movie-review

    അല്ലറ ചില്ലറ പിണക്കങ്ങളും സന്തോഷങ്ങളുമായി ജോമോനും കുടുംബവും യാത്രചെയ്യുമ്പോള്‍ മലയാള സിനിമയില്‍ പണ്ട് ആരോ എഴുതി വച്ചതുപോലെ ഇടവേളയാകുമ്പോള്‍ ഒരു വലിയ പ്രശ്‌നം കടന്നു വരികയാണ്. പിന്നീട് അങ്ങോട്ട് അലസനായ ജോമോന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അവസാനം എല്ലാം ശുഭമാകുകയും ചെയ്യുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഉയര്‍ച്ച കൃത്യമായി കാണാന്‍ കഴിയും ജോമോന്റെ വിശേഷങ്ങളില്‍. വൈകാരിക രംഗങ്ങളിലും, ഹ്യൂമര്‍ രംഗങ്ങളില്‍ അത്രമേല്‍ അനായാസതയോടെ ഇഴുകിച്ചേരുന്നതിലുള്ള പരിമിതിയെ ദുല്‍ഖര്‍ അവിശ്വസനീയമാംവിധം മറികടക്കുന്നുണ്ട് ദുല്‍ഖര്‍.

    നിരൂപണം; പ്രണയത്തിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നത് കുടുംബത്തോടെ പോയിരുന്ന് കാണണം!!

    മുകേഷ്-ദുല്‍ഖര്‍ ഇമോഷണല്‍, കോമ്പിനേഷന്‍ സീനുകളിലെ കെമിസ്ട്രി നല്ലപോലെ വര്‍ക്ക് ചെയ്തിട്ടുണ്ട്. സ്ത്രീ വിരുദ്ധതയും വംശീയ അധിഷേപവുമൊന്നും അത്രപെട്ടെന്ന് അവസാനിക്കുന്നതെല്ലെന്ന് ജോമോന്റെ സുവിശേഷവും പറയുന്നു. നായകനോളും കോമളകുമാരനല്ലാത്ത കറുത്ത നിറമുള്ള തമിഴ് യുവാവിനെ പുട്ടുറുമീസിനോട് താരതമ്യം ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന തമാശയിലും ഭരണ നിര്‍വ്വഹണകാര്യത്തില്‍ സ്ത്രീകള്‍ മണ്ടികളാണെന്നും സിനിമ കാണിക്കുന്നു. അത് ഊട്ടി ഉറപ്പിക്കാന്‍ തമാശയ്ക്കായി മേയര്‍ സ്ത്രീയുടെ മണ്ടന്‍ സംശയങ്ങളും കഥയില്‍ കൊണ്ടുവരുന്നുണ്ട്. മത്തി, അയല, അവിയില്‍ തുടങ്ങിയ ന്യൂജന്‍ വാക്കുകള്‍ സിനിമയില്‍ കൊണ്ടു വരാന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അത് വന്‍ തോല്‍വിയായിരുന്നന്നെ് 'ഇനിമുതല്‍ മത്തി അണ്‍റോമാന്റിക്കല്ല' എന്ന സംഭാഷമത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും.

    തൃശൂരിലെ വന്‍കിട വ്യവസായിയായ നായികയുടെ അമ്മയെയും സ്ത്രീ വിരുദ്ധമായി തന്നെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദുല്‍ക്കറിന്റെ നായികയായി അദ്യാ പകുതിയില്‍ വരുന്ന അനുപമ പരമേശ്വരനും തന്റെ കഥാപാത്രം മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വൈദേഹിയുടെ മലയാളം ഡബ്ബിംഗിലെ പോരായ്മയൊഴിച്ചാല്‍ പ്രകടനം നല്ലതാണ്. ഏറെ കാലത്തിന് ശേഷം ശിവജി ഗുരുവായൂരിനെ സ്‌ക്രീനിലും നല്ല കഥാപാത്രമായും കാണാന്‍ കഴിഞ്ഞു.

     jomonte-suviseshangal-movie-review

    സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ ഛായാഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്. സത്യന്‍ അന്തിക്കാട്-വിപിന്‍മോഹന്‍ കൂട്ട്‌കെട്ടിന്റെ മാന്ത്രികത നടോടിക്കാറ്റുമുതല്‍ മലയാളി പ്രേക്ഷകര്‍ കണ്ടതാണ്. ഏറ്റവും കൂടുതല്‍ തവണ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചതും അദ്ദേഹമാണ്. ജോമോന്റെ സുവിശേഷത്തില്‍ എസ് കുമാറാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. തിരുപ്പൂരിലെ തമിഴ് ഗ്രാമത്തിലെയും ഉള്‍പ്രദേശങ്ങളിലെയും ബസ് യാത്രകളെയുമൊക്കെ ഒപ്പിയെടുക്കാന്‍ എസ് കുമാറിന് സാധിച്ചു. വിദ്യാസാഗറിന്റെ നോക്കി നോക്കി.... എന്ന ഗാനവും കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ളതായിരുന്നു. എങ്കിലും ആവര്‍ത്തിക്കുന്ന ഡാന്‍സ് സ്റ്റെപ്പുകള്‍ ചിലപ്പോഴെങ്കിലും മടുപ്പിക്കുന്നുണ്ട്. കലാ സംവിധായകനായ പ്രശാന്ത് മാധവനും തന്റെ കഴിവ് സനിമയില്‍ കാണിച്ചിട്ടുണ്ട്.

    സാധാരണ കണ്ടുവരുന്നത് ഇക്ബാലിന്റെ ചിത്രങ്ങളുടെ രണ്ടാം പകുതി പാളിപ്പോകുന്നതാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, വിക്രമാദിത്യന്‍ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ജോമോന്റെ സുവിശേഷങ്ങളില്‍ കാണുന്നത് പുതുമകളൊന്നുമില്ലാത്ത ഒരു കഥയുടെ ലാളിത്യവും രസകരവുമായ തിരക്കഥാവിഷ്‌കാരമാണ്. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം പോലെ സിമ്പിളായി തന്നെ കഥ പറഞ്ഞു പോകുന്നു. ചിലയിടങ്ങില്‍ പല മലയാള സിനിമകലെയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

    ചുരുക്കം: നല്ല അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിട്ടും തിരക്കഥയിലെ പാളിച്ചകള്‍ ജോമോന്റെ സുവിശേഷത്തെ പുറകിലോട്ട് വലിക്കുന്നു.

    English summary
    Jomonte Suviseshangal Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X