twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാഫി സംഗീതം മാത്രം നിറയുന്ന കല്ലായി എഫ്എം; കല്ലായി എഫ്എമ്മിന്റെ റിവ്യൂ വായിക്കാം....

    കല്ലായി എഫ്എം എന്നാൽ ഒറ്റവാക്കിൽ ഇങ്ങനെ പറയാം സംഗീത ചക്രവർത്തി മുഹമ്മദ് റാഫിക്കും ലോകത്തുള്ള അദ്ദേഹത്തിന്റെ ആരാധകർക്കുമായുള്ള സമർപ്പണമാണ് ചിത്രം

    By Ankitha
    |

    കല്ലായി എഫ്എം എന്നാൽ ഒറ്റവാക്കിൽ ഇങ്ങനെ പറയാം സംഗീത ചക്രവർത്തി മുഹമ്മദ് റാഫിക്കും ലോകത്തുള്ള അദ്ദേഹത്തിന്റെ ആരാധകർക്കുമായുള്ള സമർപ്പണം. വിനീഷ് മില്ലേനിയം അണിച്ചൊരുക്കുന്ന ചിത്രത്തിൽ സിലോണി ബാപ്പു എന്ന റാഫി ആരാധകനിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. റാഫിയുടെ കടുത്ത ഫാനായ വ്യക്തി തന്റെ സ്വന്തം ജീവിതത്തിലൂടെ ഗായകനെ സ്മരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    sreenivasan

    എന്റെ ചിത്രത്തിൽ സെക്സും വയലർസുമില്ല? പിന്നെ എ സർട്ടിഫിക്കറ്റ് എന്തിന്? നിയമ നടപടിക്കൊരുങ്ങി ആഭാസം സംവിധായകൻ എന്റെ ചിത്രത്തിൽ സെക്സും വയലർസുമില്ല? പിന്നെ എ സർട്ടിഫിക്കറ്റ് എന്തിന്? നിയമ നടപടിക്കൊരുങ്ങി ആഭാസം സംവിധായകൻ

    കല്ലായി എഫ്എം എന്നത് കല്ലായിക്കാരുടെ സ്വന്തം കമ്മ്യൂണിറ്റി റേഡിയോ ആണ്. ഗ്രമാവാസികളുടെ ഒരു ദിവസം തുടങ്ങുന്നത് കല്ലായി എഫ്എം കേട്ടിട്ടാണ്. തന്റെ ആരാധ്യ പുരുഷനായ റാഫിയുടെ പാട്ടുകൾ ജനങ്ങളെ മുഴുവൻ കേൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ തുടങ്ങിയ എഫ്എം സ്റ്റേഷനാണ് കല്ലായി എഫ്എം. റാഫി യുടെ കടുത്ത ഫാനായ സിലോൺ ബാപ്പുവായി വേഷമിടുന്നത് ശ്രീനിവാസനാണ്. രണ്ടു മക്കളും ഭാര്യയും ചേർന്ന ചെറിയ കുടുംബമാണ് ബാപ്പുവിന് ഉള്ളത്. ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്. കല്ലായി എഫ്എമ്മിനെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞാൽ സംഗിതം നിറ‍ഞ്ഞ വളരെ ലളിതമായ ഒരു സിനിമ.

    പ്രിയയുടെ സൈറ്റടിയിൽ ബോളിവുഡ് താരരാജാവ് വരെ മയങ്ങി! പിന്നെ ഒരു അഡാറ് പ്രവചനവും ...പ്രിയയുടെ സൈറ്റടിയിൽ ബോളിവുഡ് താരരാജാവ് വരെ മയങ്ങി! പിന്നെ ഒരു അഡാറ് പ്രവചനവും ...

    ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒരുപരിധിവരെ നീതി പുലർത്തി എന്നു തന്നെ പറയാം.സിലോൺ ബാപ്പു എന്ന റാഫി ആരാധകനിലൂടെ ശ്രീനിവാസൻ നല്ലൊരു തിരിച്ചുവരവാണ് നടത്തിയത്. ശ്രീനിയുടെ നായക കഥാപാത്രത്തിന്റെ ഒപ്പമെത്താൻ ഒരു പരിധി വരെ അനീഷ് മേനോന്റെ കഥാപാത്രത്തിന് കഴിഞ്ഞു. കൂടാതെ ചിത്രത്തിൽ ഹാസ്യം കൊണ്ടു വരാൻ ശ്രീനാഥ് ഭാസിക്ക് ഒരു പരിധി വരെ സാധിച്ചു. ന്യൂജനറേഷൻ റോളിൽ നിന്ന് മുതിർന്ന വേഷമാണ് കൃഷ്ണ പ്രഭ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ഭാര്യ കഥാപാത്രം അഭിനയിച്ചു ഫലിപ്പിക്കാനും താരത്തിനു സ്വാധിച്ചു. എന്നാൽ ഒന്നും ചെയ്യാനില്ലാത്ത നായികയുടെ റോളിൽ പാർവ്വതി രതീഷ് ഒതുങ്ങിപ്പോയോ എന്നും തോന്നി. കോട്ടയം നസീർ, കലാഭവൻ ഷാജോണും വേഷങ്ങളോട് നീതി പുലർത്തി . പിന്നിട് എടുത്ത് പറയാനുള്ളത് ചിത്രത്തിന്റെ ക്ലൈമാക്സാണ്. വളരെ മികച്ചതും ലളിതമായ ക്ലൈമാക്സായിരുന്നു ചിത്രത്തിന്റേത്.

     ഇത്രയും പ്രതീക്ഷിച്ചില്ല! മിഥുന്റെ ഭാര്യക്ക് കോമഡി ഉത്സവത്തിന്റെ പിറന്നാൾ സമ്മാനം! വീഡിയോ കാണാം! ഇത്രയും പ്രതീക്ഷിച്ചില്ല! മിഥുന്റെ ഭാര്യക്ക് കോമഡി ഉത്സവത്തിന്റെ പിറന്നാൾ സമ്മാനം! വീഡിയോ കാണാം!

    English summary
    Kallayi F M Malayalam Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X