twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഭക്ഷണവും ഭാഷയും പുതിയ വിജയക്കൂട്ട്

By Nirmal Balakrishnan

Next »

« Previous

ആന്റോ ജോസഫ് ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന കമ്മത്ത് ആന്‍ഡ് കമ്മത്ത് പതിവു ചേരുവകള്‍ എല്ലാം കൃത്യമായി ചേര്‍ത്തൊരു ചിത്രമാണ്. മമ്മൂട്ടി- ദീലീപ് എന്നീ സൂപ്പര്‍ സ്റ്റാറുകളെ നല്ലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മമ്മൂട്ടി- മോഹന്‍ലാല്‍ എന്നതായിരുന്നു മുന്‍പുള്ളൊരു സമവാക്യം.എന്നാല്‍ രണ്ടുപേരെയും ഒന്നിക്കാനുള്ള പ്രയാസം കൊണ്ടാണ് അടുത്ത ചോയ്‌സ് ആയ ദിലീപിനെ തിരഞ്ഞെടുക്കുന്നത്. ജോഷി ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ ഉപയോഗിച്ചതും ഇതുന്ന തന്നെയാണ്. വൈശാഖ് പോക്കിരി രാജയില്‍ ഉപയോഗിച്ചു വിജയം നേടിയതും ഇത്തരമൊരു സമവാക്യമാണ്. രണ്ടു നക്ഷത്രങ്ങള്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന നേട്ടം കൊണ്ട് സിനിമ വിജയിപ്പിക്കുക.

Kammath & Kammath

ട്വന്റി ട്വന്റിയിലൂടെയാണ് തിരക്കഥാകൃത്തുക്കളായ ഉദയ് കൃഷ്ണയും സിബി കെ. തോമസും ഇങ്ങനെയൊരു സമവാക്യത്തിന്റെ വിജയം കണ്ടത്. അതില്‍ മലയാളത്തിലെ എല്ലാ താരങ്ങളും ഉണ്ടായിരുന്നു. അതിനു ശേഷം ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, പോക്കിരിരാജ എന്നീ ചിത്രങ്ങളും അവര്‍ ഒരുക്കി. എല്ലാ ചിത്രത്തിലും ചേരുവകള്‍ കൃത്യമാക്കുക എന്നതാണ് വിജയത്തിന്റെ ആദ്യ ഘടകം.

മമ്മൂട്ടിയുടെയും ദിലീപിന്റെയും ഫാന്‍സുകാരുടെ കയ്യടി നേടണം. മമ്മൂട്ടിയില്ലാത്ത സീനില്‍ ദിലീപിന്റെ ഫാന്‍സുകാര്‍ കയ്യടിക്കും, ദിലീപ് ഇല്ലാത്തപ്പോള്‍ മമ്മൂട്ടി ഫാന്‍സുകാരും.അങ്ങനെ വരുമ്പോള്‍ ചിത്രം തീരുന്നതുവരെ കയ്യടിയായിരിക്കും. രണ്ടുപേരും ഒന്നിച്ചു വരുമ്പോള്‍ കയ്യടിയുടെ ശക്തി ഇരട്ടിയാകും. അത് സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ രണ്ടുപേര്‍ക്കും സാധിച്ചു.

സിനിമ വിജയിപ്പിക്കാന്‍ ഇപ്പോള്‍ രണ്ടു പ്രധാന ചേരുവ നന്നായാല്‍ മതി. ഭക്ഷണവും ഭാഷയും. സാള്‍ട്ട് ആന്‍ഡ് പെപ്പറോടെ ഭക്ഷണം സിനിമയുടെ പ്രധാന മെനുവാണ്. അതോടൊപ്പം വൈവിധ്യമാര്‍ന്ന ഭാഷ സംസാരിപ്പിക്കുക. കൊങ്കിണി ഭാഷ കേള്‍ക്കുന്നതു തന്നെ ഒരു കൗതുകമാണ്. മുന്‍പ് കുഞ്ചനും സൈനുദ്ദീനും പല സിനിമകളിലും ഇവരുടെ ഭാഷ ഉപയോഗിച്ച് കയ്യടി നേടിയിട്ടുണ്. അപ്പോള്‍ ഫാന്‍സുകാര്‍ക്കു വേണ്ട വിഭവങ്ങള്‍ക്കൊപ്പം ഇതും കൂടി ചേര്‍ന്നതോടെ കമ്മത്തുമാര്‍ ജനപ്രിയരായി.

കാര്യസ്ഥന്‍ എന്ന ആദ്യ ചിത്രം നാടകത്തിന്റെ രീതിയിലാണ് തോംസണ്‍ ഒരുക്കിയത്. ഓരോ സീനിലും തീരുന്ന കഥകള്‍. ഇവിടെയും അതേരീതി തന്നെയാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്. അതായത് സംവിധായകന് കാര്യമായി ഒന്നും ചെയ്യാനില്ല. എല്ലാം താരങ്ങള്‍ ചെയ്തുകൊള്ളും.

സിനിമ സംവിധായകന്റെ കലയാണെന്നു പറയുന്നത് വെറുതെയാണെന്ന് ഇതു കണ്ടാല്‍ മനസ്സിലാകും. എങ്കിലും എല്ലാവിഭവങ്ങളും കൃത്യപാകത്തില്‍ വിളമ്പാന്‍ അറിയുന്ന പാചകക്കാരനാണ് താനെന്ന് തോംസണ്‍ തെളിയിച്ചിരിക്കുന്നു. സിബി- ഉദയ് ടീമിന്റെ 35ാം തിരക്കഥയാണിത്. പലതും ആവര്‍ത്തനങ്ങളാണെങ്കിലും പ്രേക്ഷകന്റെ മനശാസ്ത്രമറിയുന്നവരാണ് തങ്ങളെന്ന് അവര്‍ വീണ്ടും തെളിയിക്കുന്നു.
അടുത്തപേജില്‍

മമ്മൂട്ടി + ദിലീപ് = സൂപ്പര്‍ഹിറ്റ്മമ്മൂട്ടി + ദിലീപ് = സൂപ്പര്‍ഹിറ്റ്

Next »

« Previous

English summary
Kammath & Kammath tells the story of a migrated Kammath family during Portuguese invasion from Goa to Cochin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X