twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി + ദിലീപ് = സൂപ്പര്‍ഹിറ്റ്

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/2013/kammath-and-kammath-movie-review-3-107156.html">« Previous</a>

    Rating:
    3.5/5
    കമ്മത്ത് ആന്‍ഡ് കമ്മത്ത് താരങ്ങളുടെ സിനിമയാണ്. മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍, ദിലീപ് എന്ന ജനപ്രിയന്‍, ബാബുരാജ് എന്ന കൊമേഡിയന്‍ കം ഫൈറ്റര്‍, അശ്ലീലം പറയുന്ന തെസ്‌നിഖാന്‍, ആണ്‍ശബ്ദത്തില്‍ സംസാരിക്കുന്ന പെണ്ണായി റിമാ കല്ലിങ്കല്‍... ഇവരുടെയൊക്കെ നല്ലൊരു മേളമാണ് ചിത്രം.

    വ്യത്യസ്ത ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള മമ്മൂട്ടിയുടെ മിടുക്ക് ഇവിടെയും കാണാം. രാജമാണിക്യത്തില്‍ തുടങ്ങിയ പരീക്ഷണം കമ്മത്തിലെത്തുമ്പോള്‍ കൊങ്കിണി കലര്‍ന്ന മലയാള മാകുന്നു. പ്രാഞ്ചിയേട്ടനില്‍ തൃശൂര്‍ ഭാഷയും ബാവുട്ടിയില്‍ മലപ്പുറക്കാരനും ചട്ടമ്പിനാടില്‍ കന്നടയും നന്നായി കൈകാര്യം ചെയ്ത് കയ്യടി നേടിയ മമ്മൂട്ടിക്ക് ഇവിടെയും കയ്യടി നേടുന്നുണ്ട്.

    Kammath & Kammath

    2012ന്റെ ഒടുവില്‍ ബാവൂട്ടിയുടെ നാമത്തിലൂടെ വീണ്ടും വിജയം തുടങ്ങിയ മമ്മൂട്ടിക്ക് കമ്മത്തും ഗുണം ചെയ്യും. സത്യം പറയാമല്ലോ ദിലീപിനെക്കാള്‍ നന്നായി ഇതില്‍ തിളങ്ങുന്നത് മമ്മൂട്ടിയാണ്. കോമഡിയും നൃത്തവും മമ്മൂട്ടിക്കു വഴങ്ങില്ല എന്ന് എല്ലാവരും പറയും. അതു സത്യം തന്നെയാണ്. ഈ വഴങ്ങാത്ത കോമഡിയും നൃത്തവും മമ്മൂട്ടി കൈകാര്യം ചെയ്യുമ്പോഴാണ് കയ്യടി നേടുന്നത്.

    ദിലീപിന് പതിവായി കുറേ മാനറിസങ്ങളുണ്ട്. അതു കൃത്യമായി അറിയുന്നവരാണ് തിരക്കഥാകൃത്തുക്കള്‍. അവര്‍ അതെല്ലാം ഇതിലും ചേര്‍ത്തിട്ടുണ്ട്. കാമുകിയുടെ സ്‌നേഹം കിട്ടാന്‍ പിന്നാലെ പാട്ടുമായി പോകുന്ന ദിലീപിനെ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നാം കണ്ടതല്ലേ. അതുതന്നെ ഇവിടെയുമുണ്ട്. മുന്‍പ് സിഐഡി മൂസയിലും ഇതു നാം കണ്ടതാണ്. ദിലീപിന്റെതായി കണ്ട പല രംഗങ്ങളും ഇവിടെ വീണ്ടും കാണാം എന്നതൊരു പ്രത്യേകതയാണ്.

    ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ റിമാകല്ലിങ്കലിനു പ്രത്യേക മിടുക്കാണ്. ഇവിടെ മുനിസിപ്പല്‍ സെക്രട്ടറിയായ മഹാലക്ഷ്മിയായി റിമ കയ്യടി നേടുന്നുണ്ട്. ഊമയായിട്ടാണ് കാര്‍ത്തിക നായര്‍ അഭിനയിക്കുന്നത്. അതിനാല്‍ അവരുടെ റോൡനെക്കുറിച്ച്പ്രത്യേകമൊന്നും പറയാനില്ല.

    ്‌ഡ്രൈവര്‍ ഗോപിയായി ബാബുരാജ് പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. ബീഫും പുട്ടും ഇഷ്ടപ്പെടുന്ന ഗുണ്ടയാണ് ഗോപി. വില്ലത്തരത്തില്‍ നിന്ന് കോമഡിയിലേക്കു മാറിയ ബാബുരാജ് ഇവിടെ രണ്ടും നന്നായി ഉപയോഗപ്പെടുത്തുന്നു.

    ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ തെസ്‌നി ഖാന്‍ തുടങ്ങിവച്ചതാണ് സെക്‌സ് പറയുക എന്നത്. പെണ്ണു സെക്്‌സ് പറയുമ്പോള്‍ പുരുഷ പ്രേക്ഷകര്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടം തോന്നും. അതുതന്നെയായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജിലും നാം കണ്ടത്. ഇവിടയെും അത്തരമൊരു റോളാണ് തെസ്‌നിഖാന്‍ അവതരിപ്പിക്കുന്നത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ പ്രേക്ഷകനു മടുക്കുമെന്നത് അവര്‍ ഓര്‍ക്കുന്നതു നന്നാകും. ചെറിയ വേഷത്തിലാണെങ്കിലും നരേന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കയ്യടി നേടുന്നുണ്ട്.
    ആദ്യപേജില്‍
    കമ്മത്ത് ആന്റ് കമ്മത്ത്- നിരൂപണം

    <ul id="pagination-digg"><li class="previous"><a href="/movies/review/2013/kammath-and-kammath-movie-review-3-107156.html">« Previous</a>

    English summary
    Kammath & Kammath tells the story of a migrated Kammath family during Portuguese invasion from Goa to Cochin
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X