For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിവൈകാരികതയിലൂന്നിയ കരിങ്കണ്ണന്‍, ലക്ഷ്യം തെറ്റിയ കണ്ണേറ്! റിവ്യു

|

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

Rating:
2.0/5
Star Cast: Saju Navodaya, Vijayaraghavan, Sreeja Das
Director: Pappan Naripatta

കോമഡി ഫെസ്റ്റിവല്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഹാസ്യ താരമാണ് സാജു നവോദയ. പാഷാണം ഷാജി എന്ന കഥാപാത്രമാണ് സാജുവിനെ സ്വീകാര്യനാക്കിയത്. സാജു ആദ്യമായി നായകനാകുന്നു എന്നതായിരുന്നു കരങ്കണ്ണന്‍ എന്ന ചിത്രത്തിന്റെ പ്രത്യകത. പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നതെല്ലാം അറം പറ്റുന്ന കരിങ്കണ്ണന്റെ കഥയാണ് പറയുന്നത്. ഒരു ഗ്രാമത്തിന് മുഴുവന്‍ ശല്യമായി മാറുന്ന പാഷാണം ഷാജിയെന്ന സാജു നവോദയ കഥാപാത്രത്തെ മനസില്‍ കണ്ട് ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരുന്നു തിയറ്ററിലേക്ക് കയറുമ്പോള്‍ കരങ്കണ്ണനേക്കുറിച്ചുള്ള പ്രതീക്ഷ.

മമ്മൂട്ടിയും പ്രണവ് ചേര്‍ന്ന് തിരികൊളുത്തിയ വെടിക്കെട്ടാണ്! 2018 ല്‍ മലയാളം മുന്നേറിയോ? കാണൂ!

കരിങ്കണ്ണന്മാര്‍ ജനിക്കുന്ന ഒരു കുടുംബത്തിലെ ഏറ്റവും ശക്തനായ കരിങ്കണനായിട്ടാണ് ദാസന്റെ ജനനം. ദാസനെ ആദ്യമായി കൈനീട്ടിയെടുക്കുന്ന മുത്തച്ഛന്‍ മരണപ്പെടുന്നു. തുടക്കം മുതലെ വീടിനുപോലും കരിങ്കണ്ണന്‍ ഒരു അപശകുനമായി മാറുകയാണ്. ഒടുവില്‍ ദാസന്റെ അച്ഛനും വീട് വിട്ട് പോകുന്നു. 20 വര്‍ഷത്തിന് ശേഷം കരിങ്കണ്ണന്‍ ദാസന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുമ്പോള്‍ ആ നാട്ടില്‍ അവന് കൂട്ടായുള്ള കുഞ്ഞുണ്ണിയെന്ന യുവാവ് മാത്രമാണ്. വിവാഹിതനായ ദാസന് ഒരു മകളുമുണ്ട്.

കരുമാടിക്കുട്ടന്‍ എന്ന കലാഭവന്‍ മണി ചിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ അതിവൈകാരികതയിലൂന്നിയ അവതരണമാണ് ചിത്രത്തിന്റേത്. പലപ്പോഴും ഈ അതിവൈകാരികത ആവര്‍ത്തനം കൊണ്ട് വിരസമാകുന്നുമുണ്ട്. കരിങ്കണ്ണന്‍ ദാസന്‍ ആ ഗ്രാമത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഒറ്റപ്പെടുത്തലുകളും പരാമര്‍ശിച്ച് കണ്ണീരില്‍ ചാലിച്ച് അവതരിപ്പിക്കുന്ന കഥ ഇടവേളയ്ക്ക് ശേഷം ദിശമാറി ഒഴുകുന്ന പുഴപോലെയാകുന്നു. ദാസന്റെ ഭാര്യ ഗര്‍ഭിണിയാകുന്നതും ഗ്രാമത്തിലെ ആരും അറിയാതെ കുട്ടി ജനിക്കാനുള്ള ശ്രമവുമാണ് രണ്ടാം പാതി പറയുന്നത്.

അതിവൈകാരികത എന്ന ഒരു ഭാവത്തിലൂന്നി കഥ പറയുന്നതിനാല്‍ ചിത്രം പലപ്പോഴും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നു. രംഗങ്ങളുടേയും സംഭാഷണങ്ങളുടേയും ആവര്‍ത്തനവും ആസ്വാദനത്തിന് കല്ലുകടിയാകുന്നുണ്ട്. സ്‌പെയ്‌സ് ഉണ്ടായിരുന്നിട്ടും ഹാസ്യത്തെ അകറ്റി നിര്‍ത്തി സെന്റിമെന്‍സിനെയാണ് സംവിധായകന്‍ കൂട്ടുപിടിച്ചിരിക്കുന്നത്. കെട്ടുറുപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തെ പിന്നോട്ടടിച്ചിരിക്കുന്നത്. ശരാശരിക്കും താഴെ പോകുന്നതില്‍ പ്രധാന പങ്ക് തിരക്കഥയ്ക്ക് തന്നെ.

കെ സതീഷ് ബാബുവിന്റെ കഥയ്ക്ക് തബു ഘോഷിന്റേതാണ് തിരക്കഥയും സംഭാഷണവും. ചിത്രത്തില്‍ എടുത്ത് പറയേണ്ടത് മോഹന്‍ സിത്താര ഒരുക്കിയ ഗാനങ്ങളാണ്. മികച്ച ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതേസമയം ഫഹദ് ഒരുക്കിയ പശ്ചാത്തല സംഗീതം പലപ്പോഴും കേട്ട് മറന്ന പല ഈണങ്ങളേയും മറ്റ് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രതീക്ഷകളില്ലാതെ സമയം കൊല്ലാന്‍ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ ഒരു പക്ഷെ ചിത്രം നിരാശപ്പെടുത്തിയേക്കില്ല.

ചുരുക്കം: അതിവൈകാരികതയിലൂന്നി അവതരിപ്പിക്കുന്ന ചിത്രമാണ് കരിങ്കണ്ണന്‍.

English summary
karinkannan movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more