For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിവ്യൂ: അച്ഛന്റെ മാന്ത്രികത്തിൽ ഹൃത്വിക്കിന്റെ - കോയി... മിൽ ഗയാ!!!

|

1960 മുതലുള്ള കാലഘട്ടത്തിൽ നടനായി തിളങ്ങിയ രാകേഷ് റോഷൻ 1980 മുതൽ പ്രധാനമായും സംവിധാനം എന്ന വഴി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മകനായ ഹൃത്വിക് റോഷൻ അച്ഛന്റെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം പ്രധാന വേഷത്തിൽ ആദ്യം അഭിനയിച്ചത് 2000 ൽ പുറത്തിറങ്ങിയ കഹോനാ... പ്യാർ ഹെ എന്ന രാകേഷ് റോഷൻ സംവിധാനം ചെയ്തസൂപ്പർ ഹിറ്റ് ചിത്രത്തിലാണ്.

അതിനു ശേഷം അഭിനയ ജീവിതത്തിൽ വഴിത്തിരിവായ കോയി മിൽ ഗയാ എന്ന ചിത്രവും താരത്തിന് അച്ഛൻ രാകേഷ് റോഷനിലൂടെ ലഭിച്ചതാണ്.

ഇന്ത്യൻ സിനിമയിൽ ആദ്യമായെത്തിയ അന്യഗ്രഹ ജീവി!

ഇന്ത്യൻ സിനിമയിൽ ആദ്യമായെത്തിയ അന്യഗ്രഹ ജീവി!

അന്യഗ്രഹജീവിയെ സംബന്ധിച്ചൊരു സയൻസ് ഫിക്ഷൻ സിനിമ ഇന്ത്യയിൽ ആദ്യമായിരുന്നു. 1967 ൽ പ്രശസ്ത സംവിധായകൻ സത്യജിത്ത് റായ് സമാന്തര വിഷയത്തിൽ ദ ഏലിയൻ എന്നൊരു ചിത്രമൊരുക്കാൻ തിരക്കഥ എഴുതിയിരുന്നു ,എന്നാൽ പിന്നീട് ഈ ഉദ്യമം ഉപക്ഷിക്കപ്പെടുകയായിരുന്നു.

2003 ൽ പ്രദർശനത്തിനെത്തിയ കോയി മിൽ ഗയാ എന്ന ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രത്തിന്റെ കഥയും, നിർമ്മാണവും,സംവീധാനവും രാകേഷ് റോഷന്റേതായിരുന്നു.ഹൃത്വിക് റോഷനെ കൂടാതെ രേഖ, പ്രീതി സിന്റ തുടങ്ങിയ താരങ്ങൾക്കൊപ്പം ചെറിയൊരു വേഷത്തിൽ രാകേഷ് റോഷനും അഭിനയിച്ചു.

ചിത്രത്തിലെ ജാദു അഥവാ മാജിക്കിന്റെ കഥ:

ചിത്രത്തിലെ ജാദു അഥവാ മാജിക്കിന്റെ കഥ:

സഞ്ചയ് മെഹ്റ (രാകേഷ് റോഷൻ) എന്ന ശാസ്ത്രജ്ഞൻ ഒരു കംമ്പ്യൂട്ടർ പ്രോഗ്രാം കണ്ടു പിടിച്ചു, അതിലൂടെ ശൂന്യാകാശത്തേക്ക് ഓം എന്ന ശബ്ദം അയക്കുന്നതിലൂടെ അന്യഗ്രഹ ജീവികളുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു ലക്ഷ്യം.

സന്ദേശമയച്ചതിനു ശേഷം ഒരു ദിവസം കാറിൽ ഗർഭിണിയായിരുന്ന ഭാര്യ സോണിയക്കൊപ്പം ( രേഖ ) സഞ്ചയ് സഞ്ചരിക്കവെ ,തങ്ങൾക്ക് മുകളിൽ പറക്കും തളിക കണ്ട പരിഭ്രമത്തിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ മറിയുന്നു.അപകടത്തിൽ സഞ്ചയ്‌ മരിക്കുകയും ഭാര്യ പരിക്കുകളോടെ രക്ഷപെടുകയും ചെയ്യുന്നു.അപകടത്തിൽ സോണിയക്കേറ്റ പരിക്കു കാരണം ജനിച്ചപ്പോൾ മുതലെ ഇവരുടെ മകൻ രോഹിത്തിന്റെ (ഹൃത്വിക്‌) മനോനില സാധാരണമായിരുന്നില്ല.

തന്നേക്കാൾ വയസിന് ഇളയ കുട്ടികൾക്കൊപ്പമാണ് രോഹിത്ത് പഠിക്കുന്നത്, ഇവരാണ് രോഹിത്തിന്റെ കൂട്ടുകാരും. കാഴ്ച്ചക്ക് മങ്ങലും കുറഞ്ഞ ബുദ്ധി വളർച്ചയും കാരണം ഒരുപാട് പരിഹാസങ്ങളും രോഹിത്തിന് സഹിക്കേണ്ടി വരുന്നു.ആ നാട്ടിലേക്കെത്തുന്ന നിഷ ( പ്രീതി സിന്റ ) എന്ന പെൺകുട്ടിയും രോഹിത്തുമായി ആദ്യം വഷക്കുണ്ടാകുകയും പിന്നീട് അവർ നല്ല കൂട്ടുകാരാകുകയും ചെയ്യുന്നു.

മാനസികമായി ഒരുപാട് വിഷമമനുഭവിക്കുന്ന സമയത്താണ് രോഹിത്ത് തന്റെ അച്ഛന്റെ കംബ്യൂട്ടർ ഉപയോഗിക്കുന്നത്. അങ്ങനെ വീണ്ടും ഭൂമിയിൽ നിന്നും ഓം എന്ന ശബ്ദം ശുന്യാകാശത്തേക്ക് പോകുകയും അതിനു പിറകെ പറക്കും തളികയിലൂടെ ഒരു അന്യഗ്രഹ ജീവി എത്തുകയും ചെയ്യുന്നു.ഈ ജീവിയെ രോഹിത്ത് കൂടുകാരനായി കാണുകയും മറ്റാരുടേയും ശ്രദ്ധയിൽ പെടാതെ അതിനെ ഒളിപ്പിക്കുകയും ചെയ്യുന്നു.രോഹിത്ത് അന്യഗ്രഹ ജീവിക്ക് നല്കുന്ന പേരാണ് ജാദു (മാജിക്).

രോഹിത്തിന്റെ പോരായ്മകൾ മനസിലാക്കുന്ന ജാദു രോഹിത്തിന് ചില ശക്തികൾ നൽകി.അതിനു ശേഷം രോഹിത്തിന് കണ്ണടയുപയോഗിക്കാതെ വ്യക്തമായി കാണാൻ കഴിയുകയും, ബുദ്ധി വളർച്ച മെച്ചപ്പെടുകയും, ശാരീരിക ഷമത വർദ്ധിക്കുകയും ചെയ്യുന്നു.സിനിമയുടെ അവസാനം മറ്റുള്ളവരിൽ നിന്നും രക്ഷിച്ച് ജാദുവിനെ രോഹിത്ത് മടക്കിയയക്കുകയും, രോഹിത്തും നിഷയും ഒന്നാവുകയും ചെയ്യുന്നു.

പ്രകൃതിഭംഗി ഒപ്പിയെടുത്ത ചിത്രം:

പ്രകൃതിഭംഗി ഒപ്പിയെടുത്ത ചിത്രം:

ഹിമാചൽ പ്രദേശിലെ കസൗളി, ഉത്തരാഖണ്ഡിലെ നൈനിതാൾ, ഭീംതാൾ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കോയി മിൽ ഗയാ എന്ന സിനിമ ചിത്രീകരിച്ചത്. ഉത്തരേന്ത്യൻ ഹിൽ സ്റ്റേഷനുകളുടെ സൗന്ദര്യം ചിത്രത്തിൽ അനുഭവിച്ചറിയാം.

ഫനാ, സാവരിയ, മിൻസാര കനവ്, ബോയ്സ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ രവി കെ.ചന്ദ്രനും, സമീർ ആര്യയുമാണ് കോയി മിൽ ഗയാ എന്ന ചിത്രത്തിനു വേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒപ്പിയെടുത്തത്.

ജാദു വന്നിറങ്ങിയ സ്ഥലം!

ജാദു വന്നിറങ്ങിയ സ്ഥലം!

നൈനിതാൾ എന്ന മനോഹരമായ സ്ഥലത്താണ് ജാദു പറക്കും തളികയിൽ എത്തുന്നതും മറ്റുമായ രംഗങ്ങൾ ചിത്രീകരിച്ചത്. രാത്രിയിൽ കുറച്ചു നേരത്തേക്ക് ഈ രംഗം ചിത്രീകരിക്കുന്നതിനായി മുഴുവൻ നൈനിതാൾ നഗരത്തിലേയും വൈദ്യുതി വിഛേദിച്ചിരുന്നു.

ഗാനങ്ങൾക്കും വൻ വിജയം:

ഗാനങ്ങൾക്കും വൻ വിജയം:

രാകേഷ് റോഷന്റെ സഹോദരൻ രാജേഷ് റോഷനാണ് കോയി മിൽ ഗയായുടെ ഗാനങ്ങൾക്ക് സംഗീതമേകിയത്.

ചിത്രത്തിൽ കോയി മിൽ ഗയാ എന്നു തുടങ്ങുന്ന ഗാനം ഉദിത് നാരായണനൊപ്പം ആലപിച്ചത് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്രയാണ്.

ചിത്രത്തിലെ ഗാനങ്ങളുടെ 21 ലക്ഷത്തോളം ആൽബം കോപ്പികളാണ് വിറ്റഴിഞ്ഞത്.

അവാർഡുകളിലും നേട്ടം!

അവാർഡുകളിലും നേട്ടം!

80 കോടിക്ക് മുകളിൽ കളക്ഷൻ നേടി 2003 ലെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയതിനൊപ്പം നിരവധി പുരസ്കാരങ്ങളും ചിത്രത്തിനു ലഭിച്ചു.അന്യ സാമുഹിക വിഷയങ്ങളിലെ മികച്ച സിനിമയ്‌ക്കുള്ള ദേശീയ അവാർഡിനൊപ്പം മറ്റ് രണ്ട് ദേശീയ അവാർഡും ചിത്രത്തിനു ലഭിച്ചു.

മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സ്പെഷ്യൽ എഫക്ട്സ്, കൊറിയോഗ്രാഫി തുടങ്ങിയവയിൽ എല്ലാം ആ വർഷത്തെ എല്ലാ അവാർഡ് നിശകളിലും കോയി മിൽ ഗയാ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരങ്ങൾ ഏറെയും.ജെറുസലേം ഫിലിം ഫെസ്റ്റിവൽ, ഡെന്മാർക്കിലെ നാറ്റ് ഫിലിം ഫെസ്റ്റിവൽ എന്നിവയിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിന് മിനിസ്ക്രീനിൽ ഇന്നും കാഴ്ച്ചക്കാർ ഏറെയാണ്.

ക്രിഷ് - എന്ന സൂപ്പർ ഹീറോയിലേക്ക്:

ക്രിഷ് - എന്ന സൂപ്പർ ഹീറോയിലേക്ക്:

2003 ൽ എത്തിയ കോയി മിൽ ഗയാ എന്ന ചിത്രത്തിന് 2006ൽ ക്രിഷ് എന്ന പേരിലും 2013ൽ ക്രിഷ് 3 എന്ന പേരിലും രാകേഷ് റോഷൻ തുടർഭാഗങ്ങൾ ഒരുക്കി. ഹൃത്വിക് റോഷൻ തന്നെ നായക വേഷത്തിലെത്തിയ ഈ ചിത്രങ്ങളും വൻ വിജയമായിരുന്നു.

രോഹിത് മെഹ്‌റയുടേയും മകൻ ക്രിഷ് എന്ന കൃഷ്ണയുടേയും കഥയാണ് തുടർ ഭാഗങ്ങളിൽ കണ്ടത്, ഹൃത്വിക്കിന്റെ ഇരട്ട വേഷങ്ങളായിരുന്നു ഇത്.തീർച്ചയായും കണ്ടിരിക്കേണ്ട മികച്ച ബോളിവുഡ് ചിത്രമാണ് കോയി മിൽ ഗയാ.ചിത്രം ഇനിയും കണ്ടിട്ടില്ലാത്തവർ തീർച്ചയായും കാണുക. 15 വർഷങ്ങൾക്ക് മുൻപിറങ്ങിയ ചിത്രമെന്ന പ്രതീതി ഉണ്ടാക്കാത്ത പുതുമ ഇന്നും ഈ ചിത്രത്തിനുണ്ട്.

മതനിന്ദ! അഡാര്‍ ലവ് ടീമിന് വധശിക്ഷ വിധിച്ച് പാകിസ്താന്‍, പാക് ഡെയ്‌ലിയുടെ കളിയാക്കല്‍! കണ്ടോ?

ജീവിതത്തിൽ വൻ വെല്ലുവിളികൾ നേരിട്ടു, വഞ്ചിക്കപ്പെട്ടു, ഇതാണ് ആരും കാണാത്ത ശ്രീദേവി

എന്റെ പൊന്നു ഇത് അനു ഇമ്മാനുവേല്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് വൈറല്‍!

English summary
Koi mil ghaya bollywood movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more